ബന്ധങ്ങൾ മുറിച്ചു വാഴുമ്പോൾ
ബന്ധനങ്ങൾ ശൂന്യമാണ്.
നൻമ്മ വിളയാത്ത ഭൂമിയിൽ
കുരുന്നു തലമുറകൾ
ലക്ഷ്യമില്ലാതെ തേരോട്ടം നടത്തുന്നു.
പ്രേമമെന്ന ദിവ്യ ശക്തിയിലല്ല
ഭ്രമമെന്ന ലഹരിയിലാണ് കണ്ണ്.
സോദരാ ഇന്ന് നിഷ്കളങ്കമായ
പ്രേമമെന്ന സത്യത്തെ നാം
കടം കഥകളാക്കി മാറ്റുന്നുവോ!?
കാമമെന്ന ലഹരിയിൽ
ചതിയും കൊലപാതകവും
നിത്യവും ദിനചരിയെന്നപോൾ
നടനമാടുമ്പോൾ നാം ചോദിക്കുന്നു
എവിടെ നമ്മുടെ ഭാവിതൻ!
സ്വപ്നങ്ങളും, പ്രതീക്ഷികളും!
മലയാളി എവിടെ നമ്മുടെ!
വിവേകവും, ഐക്യവും!
അതും ഭ്രമമെന്ന കൊലയിൽ
അലിഞ്ഞു പോകുന്നുവോ!?