1 – പൂർവ്വ കഥ
തൊള്ളായിരത്തി നാൽപ്പത്തി ഏഴ് ആഗതമാസം പതിനഞ്ചാം തീയതി പാതിരാത്രി ലോകം സുഖ സുഷ്മനാ നാഡിയിൽ താമര വിടർത്തുന്ന നേരത്താണ് ശ്രീമാൻ ഉത്തുംഗ തിരുവടി സായ്വ് അണ്ഡകടാഹങ്ങൾ സ്വപ്നം കണ്ടുറങ്ങുന്ന ലാൽമുത്തുകുമാരനെ തട്ടിയുണർത്തിയത്.
വാതുക്കൽ പേടിച്ചു വിറച്ച് ഭോഗ ഗന്ധം മാറാതെ നിന്ന “പ്രജ്വല ” യെ മുത്തുകൂമാരന്റെ കൈയ്യിൽ ഏൽപ്പിച്ചു കൊണ്ട് ഉത്തുംഗ തിരുവടി പറഞ്ഞു
” ടാ … നീ ഇവളെ പൊന്നുപോലെ നോക്കിക്കോണം എത്ര ഭോഗിച്ചാലും കൊതിയും മതിയും തീരാത്ത മുതലാണ്… കുറേ സദാചാര പോലീസുകാർ ഏമ്പോക്കികൾ സ്വൈര്യം തരുന്നില്ല. അവരുടെ കൈയ്യിലെങ്ങാനും ഇവളെ കിട്ടിയാൽ കൊത്തി നുറുക്കി തിന്നു കളയും കാമ ദ്രോഹികൾ … ഇപ്പോൾത്തന്നെ ഇവളുടെ തലമുടിയുടെ കുറച്ചു ഭാഗവും കക്ഷത്തിലെ പൂടയും ചില വിദ്വാൻമാർ കരസ്ഥമാക്കിയിരിക്കുന്നു. ഇവളെ പൊന്നുപോലെ നീ നോക്കുമെന്ന് എനിക്കുറപ്പുണ്ട് : ഞാൻ പുലർച്ചെയുള്ള ആവി വള്ളത്തിൽ സ്ഥലം വിടും .. ലോകമെമ്പാടുമുള്ള ഒരു പാട് സുരസുന്ദരിമാരെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ പ്രജ്വല .. ഇവളുടെ വന്യ സൗന്ദ്യര്യം മറക്കാൻ ആവില്ല …ഹാ…”
ഉത്തുംഗ തിരുവടികൾ രായ്ക്ക് രാമാനം കപ്പൽ കയറി മാതൃ ലാവണം പൂകി.
ലാൽ മുത്തുകുമാരൻ വീണു കിട്ടിയ ഭാഗ്യത്തെ ആഘോഷമാക്കി മധുവിധു കൊണ്ടാടി
പ്രജ്വലയിൽ സന്താനങ്ങളെ ജനിപ്പിച്ചും , അനാഥരെ ദത്തെടുത്തും വസുധൈവ കുടുംബകം കെട്ടിപ്പടുക്കാൻ യജ്ഞി ച്ചു.
അനേകം നാൾ പട്ടിണി കിടന്ന പ്രജ്വല നാൾക്കു നാൾ നവചൈതന്യമാർജിച്ച് സുന്ദരിയായി
കറുത്തും വെളുത്തും കാലം ഉരുണ്ടു പിരണ്ടു പോവുകയും ലാൽ മുത്തു കുമാർ ധ്വജഭംഗം വന്ന് കാലയവനികയ്ക്കുള്ളിൽ മാഞ്ഞു പോകയും ചെയ്തു. ലോകാരാധ്യ ഉത്തുംഗ തിരുവടികൾ പോലും വടി താഴ്ത്തി ദണ്ഡനമസ്കാരം ചെയ്ത പ്രജ്വലയുടെ ഉജ്വല കാന്തിയിൽ കാമാർത്തരായ അനേകം പും കേസരികളും ഒരു സ്വവർഗ്ഗ ഭോഗിയും പിന്നീട് അവളെ വേൾക്കുകയും വേഴ്ച ചെയ്യുകയും തന്തയില്ലാത്തതും ഉള്ളതുമായ മക്കളെ പെറ്റു കൂട്ടുകയും, പറയി പെറ്റ പന്തിരുകുലത്തേയും, പരദേശികൾ പെറ്റ പാട്ട പെറുക്കികളേയും, ഒരുപോലെ തന്റെ മുല കൊടുത്തു വളർത്തുകയും ചെയ്ത പ്രജ്വല ദേശത്തെ മഹാറാണിയായി സസുഖം വാഴുകയും ചെയ്തുപോന്നു.
വളരേ പണ്ട് മലകയറി വന്ന വട്ടത്താടിക്കാരും , കടൽ കടന്നുവന്ന വെള്ളത്തൊലിക്കാരും യൗവ്വനയുക്ത ആകുന്നതിനുമുൻപ് തന്നെ അവളെ ബലാൽസംഗം ചെയ്യുകയും പന്നിക്കുഞ്ഞുങ്ങളെയും , കുതിര കുഞ്ഞുങ്ങളേയും, പെറ്റു കൂട്ടാൻ ഭീക്ഷണിപ്പെടുത്തുകയും ചെയ്തുവെങ്കിലും അവളുടെ മാദക സൗന്ദര്യത്തിൽ മദോന്മത്തനായി അവളുടെ പിന്നാമ്പുറവും മണപ്പിച്ചു കൊണ്ടു നടന്ന കഥകൾ ചൈനയിൽ നിന്നും, അറേബ്യയിൽ നിന്നും, ശീമ നാട്ടിൽ നിന്നും വന്ന ചരിത്രകാരന്മാർ താളിയോലയിൽ രേഖപ്പെടുത്തി അട്ടത്ത് വച്ചിട്ടുള്ള കാര്യം പ്രജ്വല മറന്നിട്ടില്ല.
യഥാകാലം കുടുംബ കാര്യങ്ങൾ നോക്കിയ കാരണവന്മാർ തേച്ചുകുളിച്ചും , മദിരോത്സവങ്ങൾ നടത്തിയും പരസ്ത്രീ ലീലകളിലാറാടിയും , വട്ടിപ്പലിശക്കാരിൽ നിന്നും കടം വാങ്ങിയും തറവാടിന് സുകൃതക്ഷയം വന്നപ്പോൾ ശിഷ്ടകാലം പ്രജ്വലയെ കൂട്ടിക്കൊടുത്തു കിട്ടുന്ന മാമാപ്പണം കൊണ്ടു തൽക്കാലം പിടിച്ചു നിൽക്കാമെന്ന് കരുതുകയും ചെയ്തു.
2 – പശ്ചിമ കഥ,
പ്രജ്വലയുടെ മക്കൾ തറവാട്ടുവീതം കിട്ടിയ സ്ഥലങ്ങളിൽ നാട്ടു ഭാഷകൾ കൊണ്ടുവേലി കെട്ടിത്തിരിച്ച് തങ്ങളുടെ കുടിപ്പള്ളിക്കൂടങ്ങൾ ആരംഭിക്കുകയും നിയമവിധേയമായി മോഷണം നടത്തിയും പിടിച്ചു പറിച്ചും ജനോപകാര ജനദ്രോഹ പദ്ധതികൾ നടത്തിയും സസുഖം അർമാദിച്ചു ഭരിച്ചു സുഖിച്ചു.
ചിലർ തറവാട് വീതം വച്ച് കിട്ടിയ പഴയ ഓട്ടുപാത്രങ്ങളും ശിൽപ്പങ്ങളും , കിണ്ടികളുമൊക്കെ യുനെസ്ക്കോയുടെ അംഗീകാരത്തിനു വേണ്ടി സമർപ്പിക്കയും ലോക പൈതൃക പട്ടികയിൽ പെടുത്തി ടൂറിസം പ്രോൽസാഹിപ്പാനും , തലമുറകൾക്ക് മുമ്പേ അമ്മയായ പ്രജ്വലയെ തോക്കിൻ മുനയിൽ നിറുത്തി പീഡിപ്പിച്ചവരുടെ സന്തതി പരമ്പരകളുടെ അംഗീകാരത്തിനു വേണ്ടി ആസനവും തലയും ചൊറിഞ്ഞു നിൽക്കയും ചെയ്തു.
പ്രജ്വലയുടെ മക്കൾ തിന്നുന്നതു പോലെ ഭോഗിക്കയും തൂറുന്നത് പോലെ പെറ്റു കൂട്ടുകയും ചെയ്ത് ലോകത്തിലെ തന്നെ മികച്ച രണ്ടാമത്തെ സന്താനോൽപ്പാദക ഫാക്ടറി ഉണ്ടാക്കുകയും ചെയ്തു
വികാരരഹിതമായി, സ്നേഹരഹിതമായി അണും പെണ്ണും പട്ടിയെപ്പോലെ ഇണ ചേർന്നു. മത സന്താന ഫാക്ടറികൾ ഉണ്ടാക്കുകയും പച്ചയും , വെള്ളയും, കാവിയും , നീലയും, മഞ്ഞയും ചുവപ്പും നിറത്തിലുള്ള മദക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ചു കൊണ്ടേയിരുന്നു.
പ്രജ്വലയുടെ തലമുടിക്കെട്ടും, കക്ഷത്തിലെ പൂടയുo ആദ്യം തന്നെ പറിച്ചു കൊണ്ടുപോയ പച്ചകൾ മഴയിൽ കിളിർക്കുന്ന തകരകൾ പോലെ എമ്പാടും വളർന്നു പൊന്താൻ തുടങ്ങി.
2 – പശ്ചിമ കഥ
കാലം മാറി വന്നു പഴയ കൊടികൾ പൊടി പിടിച്ചു , പുതിയ കൊടികൾ ഉയർന്നു പൊന്തി അധികാരത്തിന്റെ വാൾ ത്തുമ്പിൽ അനേകർ കുരുതിപ്പെടുകയും, കുരച്ചാർക്കുകയും ചെയ്തു. ഭൂരിപക്ഷ ന്യൂനപക്ഷ, ജാതി, മത, രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിഞ്ഞു. ആക്ഷേപങ്ങളിൽ നിന്നും പരിഹാസ്യങ്ങളിൽ നിന്നും പുതിയ രക്ത ബീജന്മാർ ഉദിച്ചുയർന്നു മദം … മതം … മദം … മതം പുതിയ ചിന്താപദ്ധതികൾ പെറ്റു കൊണ്ട് പ്രജ്വല ക്ഷീണിച്ചു. വിദേശത്തു നിന്നും പരാന്നഭോജികളായി എത്തപ്പെട്ട ഹരിത ഫംഗസ്സുകൾ പ്രകാശം കുറഞ്ഞ ഇടനാഴികളിൽ അമീബ പോലെ ജീവൻ വച്ചു അവ കൂട്ടത്തോടെ ഒറ്റപ്പെട്ടയിടങ്ങളിൽ ചത്തും കൊന്നും മലച്ചു വീണു. ആകാശത്തിന്റെ വെള്ളി വാതിൽ തുറന്നു വലിയ മുലകളും വിടർന്ന ചന്തികളുമുള്ള മദാലസകൾ വെള്ളി കപ്പിൽ നാടൻ ചാരായവും ബീഫ് ഉലർത്തിയതുമായി അവർക്കായ് കാത്തു നിന്നു. ചത്തവനും കൊന്നവനും മാംസ ലിംഗങ്ങളില്ലാതെ സങ്കൽപ്പ ലിംഗങ്ങളുമായി മദാലസകളെ ഭോഗിക്കാൻ വരിവരിയായി കാത്തു നിന്നു.
ചത്തു കഴിയുമ്പോൾ കിട്ടുന്ന ഷോടതി സ്വപ്നം കണ്ട് നാവിൽ ഉമിനീരിറ്റിച്ച് അവർ എട്ടുകാലികളായി കാത്തിരുന്നു.
3 – ദക്ഷിണ കഥ
പ്രജ്വലയുടെ കാലിന്റെ പെരുവിരലുകളിൽ ദൈവത്തിന് സ്വന്തമായി കുറച്ചു സ്ഥലമുണ്ടായിരുന്നു.
ആദ്യ കാലങ്ങളിൽ തലയിൽ നിന്നും മുലയിലേക്കും പിന്നെ നാഭിയിലേക്കുമായിരുന്നു ഭോഗാസക്തന്മാർ ഉദ്ധിത ലിംഗവുമായി വന്നിരുന്നതെങ്കിൽ പിൽക്കാലത്ത് കുറച്ചു കൂടി തന്ത്രപരമായി കാൽവിരലിൽ ഉമ്മ വച്ച് സുഖിപ്പിച്ച് പതുക്കെ പതുക്കെ തുടയിടുക്കിലേക്ക് പ്രവേശിക്കുന്ന കാമ തന്ത്രങ്ങളുമായി ഹരിത ഫംഗസ്സുകളും , അധിക ആരാധകരും , പരന്ത്രീസ് പാരതന്ത്ര്യ പ്രസ്താനക്കാരും കടന്നുവന്നു. അവർ പ്രജ്വലയുടെ വിരലിൽ ആദ്യത്തെ അംഗുലീയം ചാർത്തി അതുവരെ കേൾക്കാത്ത ഭാഷയിൽ അലറി വിളിച്ച് സാധാരണക്കാരെ പേടിപ്പിച്ചു.
അധികം തൂക്കികൾ അവരുടെ ഭാഷയിൽ സംഗീതമാലപിക്കുകയും സുഗന്ധ പുക പടർത്തുകയും മണിയടിച്ച് ആളുകളെ കൂട്ടുകയും ചെയ്തു.
ക്രമേണ രണ്ടു കൂട്ടരും സ്വന്തമായ ദേവാലയങ്ങൾ പടുത്തുയർത്തുകയും പ്രാകൃതരായ തദേശവാസികളെ അങ്ങേ ലോകത്തെ സുന്ദരികളുടെ വെളുത്തു മിനുത്ത മുലകളുടേയും തുടകളുടേയും വാങ്ങ്മയചിത്രങ്ങൾ കാട്ടി പ്രലോഭിപ്പിച്ച് സ്ഖലന സന്നദ്ധരായവരെ കൈയ്യോടെ തങ്ങളുടെ ഫംഗസ്സിന്റെ ഭാഗമാക്കുകയും ചെയ്തു.
മറ്റേ കൂട്ടരാകട്ടെ പാപത്തിന്റെ കറുത്ത തൊലിയും നഗ്ന പാദരുമായ അവരെ പാപത്തിൽ നിന്നും വിടുതൽ നൽകി വെളുത്ത തൊലിയും സുഗന്ധലേപനം ചെയ്ത ശരീരത്തോടും നിൽക്കുന്ന അവരുടെ ഭാവിചിത്രം വരച്ചുകാട്ടി തങ്ങൾക്കൊപ്പം കൂട്ടി പന്തിഭോജനം നടത്തുകയും ചെയ്തു.
പ്രജ്വലയ്ക്ക് അതിലൊന്നും ഇഷ്ടക്കേട് തോന്നിയില്ല ലോകത്തിന്റെ എല്ലാ സംസ്കാരവും തന്റെ തുടയിടുക്കിൽ വന്ന് അഭയം പ്രാപിക്കുന്നതായി അവൾക്കു തോന്നി മാതൃവാത്സ്യല്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അവളുടെ മുലപ്പാൽ ചുരന്നു.
കാലം പിന്നേയും കടന്നു കിരീടവും ചെങ്കോലുകളും അപ്രത്യക്ഷമായി
അധികാരം ആട്ടിൻ തോലിട്ട ചെന്നായ്ക്കളിലെത്തി
ജന്മാധികാരം കർമ്മാധികാരത്തിനു വഴിമാറി
പ്രജ്വലയുടെ പുതിയ നാഥൻ നട്ടെല്ലു വളയ്ക്കാത്തവനും കൂട്ടിക്കൊടുക്കാത്തവനും ആയിരുന്നു. ശുഷ്കമായിരുന്ന അവളുടെ ശരീരം പുഷ്കലമായി, ശത്രുക്കളിൽ നിന്നും, സദാചാര പോലീസിൽ നിന്നും നാഥനും കൂട്ടാളികളും അവളെ കാത്തുരക്ഷിച്ചു.
പക്ഷെ അവളുടെ കാൽ വിരലിൽ നിന്നും ശരീരമാകെ വ്യാപിച്ചേക്കാവുന്ന ഒരു ക്യാൻസർ പൊട്ടിപ്പുറപ്പെടുന്നത് അവൾ അറിഞ്ഞില്ല !
ജനകീയ മാടമ്പിമാരുടെ മരത്തണലിൽ ഫംഗസ് വളർന്നു പെരുകി പ്രജ്വലയുടെ കാൽ വിരലിലെ സ്വർണ്ണമിഞ്ചിയും, സ്വർണ്ണക്കൊലും ആരുമറിയാതെ അഴിച്ചു മാറ്റി മാടമ്പികൾ മദോന്മത്തരായി എതിരേ നിൽക്കുന്നവരെ ഫംഗസ്സ് പിടിപ്പിച്ച് പീഢിപ്പിച്ച് കൊന്നു രസിക്കാനും തുടങ്ങി ആരാലും ചോദ്യം ചെയ്യപ്പെടാനില്ലാതെ വിദേശത്തു നിന്നും സ്വദേശത്തുനിന്നും വെള്ളവും വളവും സ്വീകരിച്ച് ഫംഗസ്സ് ആർത്തു വളർന്നു പൂത്തു വിലസി….
4- ഉത്തര കഥ
നാഥനും, ഉപനാഥനും ആശങ്കാകുലനായി ജനപഥങ്ങളിൽ ഫംഗസ്സ് വളർന്ന് ജനങ്ങളുടെ സുഗമ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു ആളുകൾ ഫംഗസ്സിൽ ചവിട്ടി തെന്നിവീഴുന്നു നദിയിലും , കുളത്തിലുമൊക്കെ ഫംഗസ്സ് നിറഞ്ഞു. പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കർഷകർ ഇതിനൊരുപരിഹാരം തേടി നാഥനെ ശരണം പ്രാപിച്ചു.
ഉപനാഥൻ ചാരശേഖരനെ വിളിപ്പിച്ചു. കോട്ടിലും തലമുടിയിലുമൊക്കെ പറ്റിപ്പിടിച്ചിരുന്ന ചാരം കൈ കൊണ്ട് തട്ടിക്കുടഞ്ഞ് ചാര ശേഖരൻ പുഞ്ചിരിച്ചു.
പ്രശ്നം ഗുരുതരമാണ് പ്രജ്വലയുടെ കാൽ വിരലുകൾ ഫംഗസ്സ് ആക്രമണം കൊണ്ട് പഴുത്തു നീരുവച്ചിരിക്കുന്നു ഇങ്ങനെ തുടർന്നാൽ പ്രജ്വലയുടെ നിലനിൽപ്പിനെത്തന്നെ അതു ബാധിക്കും
അതുകൊണ്ടു തന്നെ എത്രയും വേഗം ചികിത്സയും, രോഗ പ്രതിരോധവും തുടങ്ങണം.
അതിന് ചെയ്യേണ്ട ചികിത്സാ മുറകളെപ്പറ്റി ആരായാൻ അവർ ആറേഴുവർഷം വിദേശത്ത് തൊരപ്പനെലിയുടെ വേഷത്തിൽ ജീവിച്ച് ഫംഗസ്സ് ചികിൽസയിൽ വൈദഗ്ദ്യം നേടിയ അപ്പോത്തിക്കിരിയെ വിളിച്ചു വരുത്തി :
സംഗതി ഗൗരവം തന്നെ ഇപ്പോൾ പ്രജ്വലയുടെ കാൽവിരലുകളെ മാത്രമേ ബാധിച്ചുള്ളൂ നാളെ അവളുടെ സുന്ദരമായ അവയവങ്ങളിലേക്കും അത് പടർന്നാൽ ചിന്തിക്കാൻ പോലുമാവില്ല.
തുടർ നടപടികൾക്ക് നാഥനും , ഉപനാഥനും അപ്പോത്തിക്കരിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
Plan A
ശക്തവും അതീവ രഹസ്യവുമായ ഓപ്പറേഷനിലൂടെ പ്രജ്വലയുടെ വിരലുകളെ ബാധിച്ച പ്രധാന ഫംഗസ്സുകളെ നീക്കം ചെയ്ത് ചില്ലു ഭരണികളിലാക്കി കൂടുതൽ പരിശോധനക്കായി കേന്ദ്ര ലാബിൽ എത്തിക്കുക
Plan B
രാജ്യത്ത് ആകെ ഫംഗസ്സ് വളർത്തുന്നതും , വിദേശത്തു നിന്നും വെള്ളവും, വളവും , സ്വീകരിക്കുന്നത് നിരോധിക്കുക
plan C
ഫംഗസ്സ് വളരാൻ സാദ്ധ്യതയുള്ള ഇടങ്ങൾ സമയബന്ധിതമായിത്തന്നെ ശുദ്ധികരിക്കുക.
ഇത്രയും ചെയ്താൽ ത്തന്നെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവും
പക്ഷെ ഫംഗസ്സ് വേറൊരു രൂപത്തിലും നിറത്തിലും വീണ്ടും സജീവമായാലോ ?
അപ്പോത്തിക്കരി നാഥനേയും, ഉപനാഥനേയും, ചാര ശേഖരനേയും നോക്കി ചിരിച്ചു
Plan X
ഇത് പക്ഷെ വളരേ രഹസ്യമാണ് ചില വിദേശരാജ്യങ്ങളിൽ ഇങ്ങനെ ചെയ്യാറുണ്ട്
ശല്യകാരികളായ വൈറസ്സുകളെ ലാബിലെ സുരക്ഷിത ഇടങ്ങളിൽ തീറ്റിപ്പോറ്റുന്നതിനു പകരം അവരറിയാതെ അവരുടെ ഭക്ഷണത്തിലോ , നേരിട്ടോ സുതാര്യമായ ഒരു മരുന്ന് നൽകുക. അത് അവരുടെ ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ ചിന്തകളുടെ പദ്ധതികൾ തകിടം മറിയും ഒരു വൈറസിന് അതിന്റെ ക്രമമായ ചിന്താപദ്ധതിയിൽ ഒരു ഫംഗസ്സായി മാറാൻ കഴിയില്ല അതിൽ പടരാനുള്ള പദ്ധതികൾ ഉണ്ടാവില്ല. അത് അതിന്റേതായ സ്വഛശാന്തതയിൽ പ്രകൃതിയോടിണങ്ങി എന്നെന്നും ജീവിക്കും …
നാഥനും, ഉപനാഥനും ചാരശേഖരനും , അപ്പോത്തിക്കിരിയെ നോക്കി മിഴിച്ചിരുന്നു.
പ്രജ്വല ദീർഘ നിശ്വാസത്തോടെ ഉച്ചമയക്കത്തിലേക്ക് ഊളിയിട്ടു.