മൺകുടം/അജിത്. കെ


ഒരിക്കൽ
എങ്ങിനെയൊക്കെയോ
ഞാൻ ഒരു മൺകുടം
ഉണ്ടാക്കി…

ആരുടേയും
കണ്ണ് തട്ടാതിരിക്കാൻ
പൊന്നുപോലെ ഞാൻ
അതിനെ സൂക്ഷിച്ചു…

എന്നാൽ എന്തിനധികം
പറയേണ്ടൂ
ആരൊക്കെയോ അത്
ഉപയോഗിച്ച്
നശിപ്പിച്ചു…

ഇനിയെന്ത് ചെയ്താലും
പഴയ പോലെ
ആകാത്ത വിധം
മൺകുടം
തകർത്തു…

ഈ ലോകം
എന്തൊരു ക്രൂരതയാണാ
മൺ കുടത്തോട്
കാട്ടിയത് എന്നോർത്തപ്പോൾ
മനസ്സിൽ വല്ലാത്ത
വിങ്ങലായി…

അജിത്. കെ

You can share this post!