പ്രണയിക്കും കണ്ണുകൾ –
ക്കിടയിലായ് പൂക്കുന്ന,
ലാവണ്യമാകുന്ന മൗനം.
അരികത്തിരുന്നാലും,
അകലത്തിരുന്നാലും,
വാചാലമാകുന്ന മൗനം.
സ്വപ്ന കവാടങ്ങൾ,
മലർക്കെ തുറന്നിട്ടു,
കൂടണയുന്നൊരു മൗനം.
എന്നിലെ നിന്നെയും,
നിന്നിലെയെന്നെയും,
ഒന്നാക്കി മാറ്റുന്ന മൗനം.
എന്നുടെ പ്രണയവും,
നിന്നിലെ പ്രണയവും,
പൂരിതമാക്കുമീ മൗനം.