മുറിവ് …v

 

കുത്തുവാക്കിന്നുപ്പാൽകുതിർന്നൊരീ
തുമ്പുകീറിയ ചേലകൊണ്ടിന്നു ഞാൻ
നെഞ്ചിനുള്ളിലാഴത്തിലേറ്റൊരാ
മുറിവുകെട്ടിവയ്ക്കുന്നു ഭദ്രമായ്

ഈച്ചയാർത്തു ചലവുമൊലിപ്പിച്ചു
പുറമേകാണുമാ പുണ്ണിനേക്കാളേറെ
വികൃതമായോരെന്നന്തരംഗത്തിലെ
മുറിവു നീറുന്നിതെത്രയോ കാലമായ്?

ഒറ്റമൂലികളൊന്നുമേയിന്നെൻ്റെ
കണ്ണിൽവന്നു പെടുന്നതുമില്ലഹോ
ഏറെമോഹിച്ചു തൊട്ടുനോക്കീടവേ
വിഷച്ചെടികളല്ലയോ കാൺമതെല്ലാടവും

അഗ്നി, ഉണ്ടിന്നുറങ്ങാൻകിടക്കുന്നു
അഗ്നികോണിലൊരേടത്തിന്നേകനായ്
മൃത്യുപുഷ്പത്തിൻ മധുപകർന്നീ-
ടുകെൻ ഹൃത്തിനുള്ളിലെ മുറിവിന്നുണങ്ങട്ടെ….

 

You can share this post!