മാർക്കട പുരാണം

കാക്കക്കൂട്ടത്തിന്റെ കർണാകടോര കലമ്പൽ കേട്ടാണ് കണ്ണുതുറന്നതു. നേരം നല്ലപോലെ വെളുത്തിരുന്നു. കാക്കകളുടെ സംസ്ഥാന സമ്മേളനമോണോ എന്നു സംശയിപ്പിക്കുന്ന കാക്കക്കൂട്ടം. എന്താണവരുടെ പ്രകോപനത്തിന് കരണമെന്നറിഞ്ഞില്ല. ഞാൻ അൾസേഷൻ നായയെ തുറന്നു വിട്ടു.
പറമ്പിലേക്കിറങ്ങിയ പട്ടി എന്തിനെയോ കണ്ടാലെന്നപോലെ കുരച്ചു. എന്തോ സാധനം മുറ്റം മുറിച്ചു ഓടി. നൊടിയിടയിൽ അത് മുറ്റത്തിനരുകിൽ നിൽക്കുന്ന തേക്കിന്റെ ഉച്ചിയിലെത്തി. ഒരു കുട്ടി കുരങ്ങൻ. വാസ്സറിയിച്ചിട്ടില്ലെന്നു കണ്ടാലറിയാം. അതുകൊണ്ടാണ് കാക്കകൾ അക്രമണോല്സുകരായതു.
കുരങ്ങൻ അടുത്തുനിന്ന മരത്തിലേക്ക് ചാടി. T v യിൽ അനിമൽ world ഇൽ മാത്രം കണ്ടിട്ടുള്ള അപൂർവ ദൃശ്യം നേരിൽ കണ്ടു. കാക്കക്കൂട്ടം അങ്ങോട്ടെത്തി. അവൻ അടുത്ത മരത്തിലേക്ക് ചാടി. ചാട്ടം പിഴച്ചു കുട്ടി കുരങ്ങൻ താഴെ വീണു. പട്ടി കുരച്ചുകൊണ്ടു പാഞു ചെന്നു . ഞാൻ വല്ലാതെ ഭയന്നു. എന്നാൽ, ഭയത്തെ അസ്ഥാനത്താക്കി ആശ്ചര്യം അവിടെ കുടിയേറി.
രണ്ടു മൃഗങ്ങളും മുഖാമുഖം നിന്ന്. കുരങ്ങൻ രക്ഷിക്കണേയെന്നു പറയുകയാണെന്നുതോന്നി. മനുഷ്യരാണെങ്കിൽ, തോളോട് തോൾ ചേർന്നെന്നു പറയാവുന്ന രീതിയിൽ അവർ നടന്നു. പട്ടിക്കൂട്ടിൽ ചെന്നു കയറി. ഞാൻ പുറത്തുനിന്നു വാതിൽ ചാരി. പ്രഭാകർമങ്ങൾക്കായി പോയി.
അര മണിക്കൂർ കഴിഞ്ഞു തിരിച്ചു ചെന്നു. കൂട്ടിൽ കുരങ്ങാനുണ്ടായിരുന്നില്ല. തലേദിവസം പട്ടിക്കു കൊടുത്ത ആഹാരത്തിൽ മിച്ചമിരുന്ന പാത്രം കാലിയായിരുന്നു.പട്ടി കുരങ്ങിന് break fast ഉം കൊടുത്തു യാത്ര മംഗളവും നേർന്നു യാത്ര അയച്ചിരികാം.
അപകടത്തിൽ പരുക്കേറ്റു രക്തം വാർന്നു വഴിയിൽ കിടക്കുന്ന സഹജീവിയുടെ മൊബൈൽ ഫോട്ടോ എടുത്തു സ്ഥലം വിടുന്ന മനുഷ്യനെ ഞാനോർത്തു പോയി.മനുഷ്യനിൽ ഉണ്ടായിരിക്കേണ്ട മനുഷ്യത്വം ഇന്ന് മൃഗങ്ങളിൽ ആണോ എന്നു ഞാൻ അത്ഭുതപ്പെട്ടു.
എന്തോ മഹാകാര്യം ചെയ്ത മട്ടിൽ പട്ടി എന്നെനോക്കി ചിരിച്ചു. സത്യത്തിൽ ഞാൻ ചൂളിപ്പോയി.

 

You can share this post!