കേരളം വരയ്ക്കുവാൻ വർണ്ണങ്ങളുമായി സായാഹ്നത്തിൽ ഈ കടൽക്കരയിൽ..
അസ്തമയത്തിൻ ചാരുതയും
ഉദയത്തിൻ ശോഭയും പല വർണ്ണങ്ങളാലീ ഭൂപടത്തിൽ..
വയൽപ്പൂക്കൾ തുന്നിയ
കനകകുപ്പായങ്ങൾ
നെൽവസന്തം ചൂടി നിറയഴകായ്..
കടുത്ത ചായങ്ങൾ ചാലിച്ചു ധന്യമായ് സായൂജ്യമായൊരു ചിത്രമേകി…
കാവലായിരുന്നൊരു നിദ്ര തൻ ആഴിയിൽ
ആത്മാവ് ചിതറിയ യാമങ്ങളിൽ
നരവീണ ചായങ്ങൾ
പൊള്ളിയടർത്തിയ ശിഥിലമായൊരു
കേരള ചിത്രം!
മധുരം കിനിഞ്ഞ നദികളിലെങ്ങും മലിനമാം വിഷക്കൂട്ടിൻ കറുപ്പ് മാത്രം…
വയലുകൾ തേങ്ങിയ
നിമിഷങ്ങളിൽ നെഞ്ചുപിളർത്തിയ
യന്ത്രങ്ങളിൽ കൊരുത്തു വലിച്ചൊരു മണ്ണിൻ ഹൃദയത്തിൽ പൊടിയുന്നു നിണമെന്നും..
ഇളംകാറ്റിൻ ശലഭങ്ങൾ വിഷം തിന്നു കറുത്തപ്പോൾ
മഴുവെറിഞ്ഞതിൻ ദിശയറിയാതുഴലുന്ന
വിരലുകളും..