മഴ വന്നപ്പോൾ/അംബികാദേവി കൊട്ടേക്കാട്ട്


വാനിൽ നിറയും കാറുകൾ കണ്ട്
വർണ്ണമയിലുകൾ കൊണ്ടാടി
പാറി വരുന്ന പൊടി മഴയിൽ
മാമരമെല്ലാം കുളിർകോരി
കല്ലിൽ വീണു തെറിച്ചൊരു മാരി
മുത്തായ് ചുറ്റും ചിരി തൂകി
മഴനീരു കുടിച്ചു മദിച്ചു മണ്ണ്
കളരവമോടെ ഒഴുകിയരുവി
പുഴകൾ നിറഞ്ഞു തുളുമ്പി
പ്രകൃതിയൊരുങ്ങി നവവധുവായ്
മഴയിൽ നനഞ്ഞു നടന്നപ്പോൾ
മനസ്സിൽ മുളയിട്ടനുരാഗം
ഇടമുറിയാതെ മഴ പെയ്തു
ഇടനെഞ്ചിൽ തുടിതാളം മുറുകി
പുതു നാമ്പുകളുയരുകയായ്
മണ്ണും മനസ്സും നിറയുകയായ്


വാനിൽ നിറയും കാറുകൾ കണ്ട്
വർണ്ണമയിലുകൾ കൊണ്ടാടി
പാറി വരുന്ന പൊടി മഴയിൽ
മാമരമെല്ലാം കുളിർകോരി
കല്ലിൽ വീണു തെറിച്ചൊരു മാരി
മുത്തായ് ചുറ്റും ചിരി തൂകി
മഴനീരു കുടിച്ചു മദിച്ചു മണ്ണ്
കളരവമോടെ ഒഴുകിയരുവി
പുഴകൾ നിറഞ്ഞു തുളുമ്പി
പ്രകൃതിയൊരുങ്ങി നവവധുവായ്
മഴയിൽ നനഞ്ഞു നടന്നപ്പോൾ
മനസ്സിൽ മുളയിട്ടനുരാഗം
ഇടമുറിയാതെ മഴ പെയ്തു
ഇടനെഞ്ചിൽ തുടിതാളം മുറുകി
പുതു നാമ്പുകളുയരുകയായ്
മണ്ണും മനസ്സും നിറയുകയായ്


You can share this post!

One Reply to “മഴ വന്നപ്പോൾ/അംബികാദേവി കൊട്ടേക്കാട്ട്”

  1. മഴ വന്നപ്പോൾ
    തകിലൊട് തുടി മേളം

Comments are closed.