മറവി/എംപിതൃപ്പൂണിത്തുറ

മറവിയുള്ളതുകൊണ്ട്
ചെരിപ്പിടാൻ ഓർത്തില്ല.
പക്ഷെ, മറവിയുണ്ടായിട്ടും
ചെരുപ്പിടാത്തത് ഓർത്തുകൊണ്ടയിരുന്നു.
അതു മറക്കാനേ കഴിയുന്നില്ല.

മറവിയാണെപ്പൊഴും.
ഭക്ഷണം കഴിക്കാനും മറന്നു.
പക്ഷെ, ഭക്ഷണം കഴിച്ചില്ലെന്ന്
മറക്കാനേ കഴിയുന്നില്ല.

മറവിയുള്ളതുകൊണ്ട്
മരുന്നു കഴിക്കാൻ ഓർത്തില്ല.
മറവിയുണ്ടായിട്ടും
അതോർക്കാതിരിക്കാൻ കഴിയുന്നില്ല.

മറവിയാണ് പ്രശ്നം.
പക്ഷെ, പഴയ വേദനകൾ
ഹൃദയ നൊമ്പരങ്ങൾ
ഒന്നും ഓർക്കാതിരിക്കാൻ
കഴിയുന്നില്ല.

എല്ലാറ്റിനും മീതെ
മറവിയുണ്ടെന്നതു മാത്രം ഓർമ്മയാകുന്നു.
മറവിയെ മറക്കാനേ കഴിയുന്നില്ല.

You can share this post!