ആൽത്തറയിലെ സന്യാസി

സുധ അജിത്ത്

ഫോണിന്റെ അങ്ങേത്തലക്കൽ നിന്നും ഒഴുകിയെത്തുന്ന ആജ്ഞകൾ സ്വീകരിച്ചുകൊണ്ട് അയാൾ വിനീത വിധേയനായി .”ശരി സാർ. അപ്പൊ സാർ പറഞ്ഞതുപോലെ നാളെത്തന്നെ കൃത്യം നടത്തിയേക്കാം . പക്ഷെ കാര്യം നടന്നാലുടൻ എന്റെ ബാക്കി പണം സർ വീട്ടിൽ എത്തിക്കണം

പണം തരാമെടോ . താൻ ഞാൻ പറഞ്ഞതുപോലെ അനുസ്സരിക്ക്‌ . കൃത്യം നടന്നു കഴിഞ്ഞാൽ താനെന്നെ വിളിച്ചറിയിക്കണം ”.പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ അയാൾക്ക് വേദവാക്യങ്ങളായിരുന്നു. അയാൾ ഫോണിലൂടെ സമ്മതമറിയിച്ചു .പിന്നെ വേഗം നടന്നു , ക്ഷേത്ര മൈതാനത്തെത്തി മൈതാനത്തിനടുത്തുള്ള ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ എതാനും പേർ ചീട്ടു കളിച്ചിരുന്നു .അവരിലൊരാൾ അയാളെ കണ്ടു ആഹ്ലാദത്തോടെ ചോദിച്ചു .

അപ്പൊ ഷാജിയേട്ടാ .. ങ്ങടെ മീട് കണ്ടിട്ട് ഇമ്മിണി പുതിയ കോള് ഒത്ത മട്ടുണ്ടല്ലോ” ”.ആ ചോദ്യം കേട്ട് ചുണ്ടിൽ നേരിയ ചിരി വരുത്തി ,കൊമ്പൻ മീശ പിരിച്ച് അയാൾ പറഞ്ഞു .

അതേടോ ഒരു കോള് ഒത്തു വന്നിട്ടുണ്ട് .നല്ല പ്രതിഫലം കിട്ടും . ”അങ്ങിനെപറഞ്ഞു കൊണ്ട് അയാൾ അവർക്കിടയിലേക്ക് ഇരുന്നു .പിന്നെ അവരുമായി താൻ പറഞ്ഞ കാര്യത്തെപ്പറ്റി ഗൗരവപൂർവം കൂടിയാലോചന നടത്തി .ഇടക്കിടക്കയാൾ തിരിഞ്ഞു നോക്കി അടുത്തൊന്നുംമറ്റാരുമില്ലെന്നു ഉറപ്പുവരുത്തുന്നുണ്ടായിരുന്നു.. . കൂടിയാലോചന ഒരുമണിക്കൂറോളം നീണ്ടുനിന്നു . അപ്പോഴേക്കും സന്ധ്യയായി. അടുത്തുള്ള ശിവക്ഷേത്രത്തിലെ മണിനാദം അയാളെ സമയബോധമുള്ളവനാക്കി ”’അപ്പോൾ പറഞ്ഞതുപോലെ .നാളെ രാത്രി പത്തരയ്ക്ക് നമുക്ക് വീണ്ടും കാണാം”.രഹസ്യ കൂടിയാലോചനക്കൊടുവിലായാൾ സുഹൃത്തുക്കളോട് യാത്ര പറഞ്ഞു .തിരികെ മൈതാനത്തിൽക്കൂടി നടന്നു തുടങ്ങി .മൈതാനത്തിനടുത്തുള്ള ആലിൻ ചുവട്ടിൽ എത്തിയപ്പോൾ തനിക്കെതിരെ മറ്റൊരാൾ നടന്നു വരുന്നത് അയാൾ കണ്ടു .താടിയും മുടിയും വളർത്തി വൃദ്ധ സന്യാസിയെപ്പോലെ ഒരാൾ .സന്ന്യാസി പകലെല്ലാം ആ ആലിൻചുവട്ടിലിരുന്ന് പലരുടെയും കൈ നോക്കുകയും മുഖലക്ഷണം പറയുകയും ചെയ്യുന്നത് അയാൾ കണ്ടിട്ടുണ്ട് . അയാളെ കണ്ടു സന്ന്യാസി സൂക്ഷിച്ചു നോക്കി . പിന്നെ അടുത്തെത്തി മുഖലക്ഷണം പറയുമ്പോലെ മെല്ലെ പറഞ്ഞു . ”മരണം അടുത്തുതന്നെ ഉണ്ടല്ലോ മോനെ .ഒന്ന് മാറി നടന്നാൽ കൊള്ളാമായിരുന്നു.”ആ വാക്കുകൾ കേട്ട് അയാൾ പകച്ചുനിന്നു . ഏതോ ജിജ്ഞാസയിൽ അയാൾ ക്ഷുഭിതനായി ചോദിച്ചു . ”താനെന്താ പറഞ്ഞത് എന്റെ മരണം അടുത്തുതന്നെ ഉണ്ടെന്നോ ഞാൻ മാറിനടന്നാൽ കൊള്ളാമായിരുന്നെന്നോ . ”.

അതെ മോനെ സമീപത്തുതന്നെ മരണമുണ്ട്‌ മുഖലക്ഷണം പറയുന്നത് അതാണ് .മോൻമാറിയേ തീരൂ” .ആ വാക്കുകളുടെ അർഥം ഗ്രഹിക്കാൻആയില്ലെങ്കിലും അയാളുടെ ഹൃദയംവല്ലാതെ വിറകൊണ്ടു . ഷാജി വീണ്ടും ക്ഷുഭിതനായി . ”എന്താണെടോ പറയുന്നത്? എന്താണെങ്കിലും വ്യക്തമായി പറഞ്ഞു കൂടെ .?..”പറയാം പക്ഷെ കൈ നോക്കുന്നതിനു മോൻ എനിക്ക് പണം നല്കണം അയാൾ സന്ന്യാസി പറഞ്ഞ പണം നൽകി .അതിനു ശേഷം സന്ന്യാസി അയാളുടെ വലതുകരം പരിശോധിച്ച് പറഞ്ഞു . ”ആയുസ്സു വളരെ കുറവാണ് പത്തു ദിവസത്തിനകം മോൻ , മരണപ്പെടുമെന്നാണ് ഹസ്തരേഖയും മുഖ ലക്ഷണവും പറയുന്നത് .”

പത്തു ദിവസ്സത്തിനകമോ അതിനു….പരിഹാരമില്ലേ ?..”അയാൾ വിറയലോടെ ചോദിച്ചു

”.പരിഹാരമുണ്ട് .അതാണ് ഞാൻ പറഞ്ഞത്‌ മോൻ ഇതുവരെ നടന്ന രീതിയിൽ നിന്നും അല്പം മാറി നടക്കാൻ .മോൻ ഈ കൈകൾ കൊണ്ട് നിരവധി പാപകർമ്മങ്ങൾ ചെയ്തിട്ടുണ്ട് .ഇനി നല്ല കാര്യങ്ങൾ ചെയ്യണം സദ് കൃത്യങ്ങൾ ചെയ്യുന്നതുകൊണ്ട് പാപപരിഹാരം കൈ വരും” . സന്ന്യാസി പറയുന്നത് ശരി വച്ചുകൊണ്ടു അപ്പോൾ ശ്രീകോവിലിനകത്തെ മണി മുഴങ്ങി .ചെറുപ്പക്കാരൻ അന്നാദ്യമായിഅറിയാതെ കൈകൾ കൂപ്പി . അയാൾ തന്റെ രക്ഷക്കായി പ്രാർത്ഥിച്ചു പിന്നെ ഹതാശനായി മുന്നോട്ടു നടന്നു .സന്യാസിയുടെ വാക്കുകൾ അയാളെ അത്രയേറെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു . നടക്കുമ്പോൾ അയാൾ ആലോചിച്ചത് സ്വന്തം മരണത്തെക്കുറിച്ചാണ് .

സന്യാസി പറയുന്നത് ശരിയായിരിക്കാം.കാരണം തനിക്കു ശത്രുക്കൾ ധാരാളമുണ്ട് .എത്രയോ രാഷ്ട്രീയ നേതാക്കളുടെ ആജ്ഞയനുസ്സരിച് എത്രപേരെയാണ് താൻ കാലപുരിക്കയച്ചിട്ടുള്ളത് .ഒരുപക്ഷെ അവരോട് അടുപ്പമുള്ള രാഷ്ട്രീയക്കാരോ മറ്റാരെങ്കിലുമോ തന്റെ കാലനായേക്കാം .”അയാൾ വിചാരിച്ചു . രാത്രിയിൽ ഉറക്കം വരാതെ അസ്വസ്ഥനായി .തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് അയാൾ മരണത്തിൽ നിന്നുമുള്ള രക്ഷാമാർഗം ആലോചിച്ചു . സന്യാസി പറഞ്ഞതനുസരിച്ചു സത് കർമങ്ങൾ ചെയ്യാൻ തീരുമാനിച്ചു പിറ്റേന്ന് റോഡിലൂടെ നടന്നുപോകുമ്പോൾ അയാളുടെ കണ്മുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഒരപകടമുണ്ടായി അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ ചോരയിൽ കുതിർന്നു പിടയുന്നത് കണ്ടു പലരും ഓടിക്കൂടി.. പക്ഷെ എല്ലാവരും നോക്കി നിന്നതല്ലാതെ ആരും അയാളെ ഹോസ്പിറ്റലിൽ എത്തിച്ചില്ല .

എന്നാൽഷാജിഅടുത്തെത്തിയ ഒരു ടാക്സി കൈ കാണിച്ചു നിർത്തി .അയാൾ ഒരു ഗുണ്ടയാണെന്ന് അറിയാവുന്ന ടാക്സിക്കാരൻ ഭയത്തോടെ കാർ നിർത്തുകയായിരുന്നു .ബൈക്ക് ആക്‌സിഡന്റ് പറ്റിയ ചെറുപ്പക്കാരനെ അതിൽ കിടത്തി അയാൾ ഹോസ്പിറ്റലിലേക്ക് പാഞ്ഞു . ”നിങ്ങൾ ഒരു നല്ല കാര്യമാണ് ചെയ്തത് .സമയത്തിനെത്തിച്ചതുകൊണ്ട് അയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . ”ഡോക്ടറുടെ വാക്കുകൾ അയാളെ സന്തോഷവാനാക്കി . ജീവിതത്തിലാദ്യമായി ഒരു നല്ല കാര്യം ചെയ്യാൻ കഴിഞ്ഞല്ലോ .അയാൾ കൃതാർത്ഥയോടെ നേരത്തെ ഉറങ്ങാൻ കിടന്നു . രാത്രി പത്തരയ്ക്ക് സുഹൃത്തുക്കളെത്തി ,അയാളെ കുലുക്കി വിളിച്ചുണർത്തി .എന്നാൽ, അതിപ്പോൾ നടത്തേണ്ടതില്ലെന്നാണ് നേതാവ് പറഞ്ഞത് ”. .അയാൾ ഒഴിഞ്ഞു മാറി . അന്നുവരെ കൊലപാതകങ്ങൾ അയാൾക്ക് ഹരമായിരുന്നു..

പത്രത്തിൽ അയാളെക്കുറിച്ചു വാർത്തകൾ വരുന്നതും , ഒടുവിൽ നേതാക്കളുടെ തണലിൽ പോലീസുകാർക്ക് പിടികൊടുക്കാതെ ജീവിക്കുന്നതുമെല്ലാം അയാൾ ആസ്വദിച്ചിരുന്നു . പിന്നീടുള്ള ദിനങ്ങളിൽ അയാൾ തുടർച്ചയായി നല്ല കാര്യങ്ങൾ ചെയ്തു . അന്ധരെ കൈ പിടിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ സഹായിക്കുക ,ഹോസ്പിറ്റലിൽ ബ്ലഡ് ആവശ്യമുള്ളവർക്ക് ബ്ലഡ് നൽകുക എന്നിങ്ങനെ പലതും . .ഓരോ ദിവസ്സവും ചെയ്യുന്ന നല്ല കാര്യങ്ങൾക്കനുസരിച്ചു താൻ മരണത്തെ അകറ്റി നിറുത്തുകയാണെന്ന് അയാൾ കരുതി .

ഇതിനിടയിൽ രാഷ്ട്രീയ നേതാവ് അയാളെ ഫോണിൽ നിരന്തരം വിളിച്ചു കൊണ്ടിരുന്നു . അയാൾ ഇന്ന് ചെയ്യാം നാളെ ചെയ്യാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി .ഒടുവിൽ ക്ഷുഭിതനായ രാഷ്ട്രീയ നേതാവ് അയാളെ ഒഴിവാക്കി . ”ഇനി തന്റെ ആവശ്യം എനിക്കില്ല ഞാൻ വേറെ ആളെ നോക്കിക്കോളാം .”അതുകേട്ട് ഷാജി സന്തോഷവാനായി . അയാൾ നേതാവിൽ നിന്നും താൻ വാങ്ങിയ അഡ്വാൻസ് പണം തിരികെ നൽകി. ഒരു ജീവിത മാർഗം കണ്ടുപിടിക്കുന്നതിനെക്കുറിച്ചായി അയാളുടെ അടുത്ത ചിന്ത . അതിനായി സമീപത്തുതന്നെ ഒരു കല്യാണ സദ്യ നടക്കുന്നിടത്തേക്കാണ് അയാൾ ചെന്നത് . അവിടെ ഒരു വിളമ്പുകാരന്റെ റോൾഅയാൾ ഏറ്റെടുത്തു .എന്നാൽ ഷാജി ഒരു വാടക ഗുണ്ടാ യാണെന്നറിയാവുന്ന മറ്റു വിളമ്പുകാർ അയാളെക്കണ്ടുഭയത്തോടെ അകന്നു നിന്നു .ഷാജി പുഞ്ചിരിയോടെ അവരെ സമീപിച്ചു .പറഞ്ഞു ഞാൻ എന്റെ പഴയ തൊഴിൽ ഉപേക്ഷിച്ചു .ഇന്ന് ഞാനൊരു പുതിയമനുഷ്യനാണ്””. .അയാളുടെ വാക്കുകൾ ഭയത്തോടെയാണെങ്കിലും അവർ അംഗീകരിച്ചു .ഇല്ലെങ്കിലയാൾ ക്ഷുഭിതനായെങ്കിലോ എന്നവർ ഭയന്നു . വിളമ്പലിനൊടുവിൽ കിട്ടിയ പണവുമായി അയാൾ വീട്ടിലെത്തി. ഇനി നാളെ മറ്റൊരു പണി കണ്ടുപിടിക്കണം സ്ഥിരമായി ഒരു ജോലി കിട്ടിയാൽ കൊള്ളാമായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ട് അടുത്തുള്ള ഒരു ഹോൾ സെയിൽ കടയിൽഅയാളെത്തി . . അവിടെ ഒരു സ്റ്റോർ കീപ്പറുടെ ജോലി ഒഴിവുണ്ടായിരുന്നു . അയാളെക്കണ്ടു വെറുപ്പ് തോന്നിയെങ്കിലും ,മുമ്പ് ഒരു കുത്തുകേസിൽ പെട്ട്‌ അയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നറിയാവുന്ന കടയുടമ ഭയത്തോടെ അയാൾക്ക് ജോലി നൽകി.   . അങ്ങനെ ഒന്ന് രണ്ടു ദിനങ്ങൾ കൂടി കഴിഞ്ഞു പോയി .സന്ന്യാസി പറഞ്ഞ ദിനങ്ങൾ അടുത്തു വരുന്നതറിഞ്ഞ് ഷാജിക്ക് ഉറക്കം വന്നില്ല ഒരുപക്ഷെ മരണം തന്നെ കീഴ് പ്പെടുത്തിയാലോ ? രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് ഒരു നായയുടെ ഓരിയിടൽ അയാൾ കേട്ടു.

കാലൻ കൊലക്കയറുമായി തന്റെ സമീപത്തുതന്നെയുണ്ടെന്നു അയാളറിഞ്ഞു സ്വന്തം മനക്കരുത്തിൽ അതുവരെയുണ്ടായിരുന്ന അയാളുടെ വിശ്വാസം നശിച്ചു .ഒരുപക്ഷെ നാളെ ഉദിച്ചസ്തമിക്കുമ്പോൾ താനീ ഭൂമിയിൽ ഉണ്ടായി എന്ന് വരികയില്ല . ഒരു അനാഥ ശവമായി താനീ ഭൂമിയിൽ വീണടിയും . ജീവിതം എല്ലാവർക്കും എത്ര വിലയേറിയതാണെന്ന് അയാൾക്ക്‌ ബോധ്യപ്പെട്ടു . മറ്റുള്ളവരെ അപകടപ്പെടുത്തുമ്പോൾ താനിതൊന്നും ആലോചിച്ചിരുന്നില്ലല്ലോ എന്നും അയാൾ പശ്ചാത്തപിച്ചു .” മകനെ ആരെയും കൊല്ലാൻ നമുക്കവകാശമില്ല. ജീവൻ എല്ലാവർക്കും വിലപ്പെട്ടതാണ്”.മരിക്കും മുമ്പ് സ്വന്തം മാതാവ് തന്നെ ഓർമിപ്പിച്ചിരുന്നത് അയാളോർത്തു . തന്റെ പ്രവർത്തികൾ മൂലം ഒരു വിവാഹ ബന്ധം തനിക്ക് സാധ്യമാകാതിരുന്നതിനെക്കുറിച്ചും അയാൾ ചിന്തിച്ചു താൻ കൊന്ന ആളുകളുടെ കബന്ധങ്ങൾ തന്നെ പിന്തുടരുന്നതായി അയാൾക്ക് തോന്നി . . ഭയവും പശ്ചാത്താപവും ഒരു പെരുമ്പാമ്പിനെപ്പോലെ അയാളെ വിഴുങ്ങി കൊണ്ടിരുന്നു . പുറത്തിറങ്ങിയാൽ മരണം തന്നെ പിടികൂടിയാലോ എന്ന് ഭയന്ന് അയാൾ വീട്ടിൽ തന്നെ കുത്തിയിരുന്നു . പക്ഷെ വിശപ്പ് അധികരിച്ചപ്പോൾ അയാൾക്ക് പുറത്തിറങ്ങാതെ നിവർത്തിയില്ലന്നായി അന്ന് രാത്രിയിൽ ഭക്ഷണമന്വേഷിച്ചു അയാൾ ഒരു ഹോട്ടലിൽ ചെന്നു .ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ താൻ മുമ്പ് കുത്തിക്കൊന്ന ആളുടെ സഹോദരങ്ങൾ അവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരിക്കുന്നത് അയാൾ കണ്ടു.അവരോട് മാപ്പിരക്കുവാൻ അയാളുടെ മനസ്സ് വെമ്പി. എന്നാൽ അയാളെക്കണ്ടു അവർ ആക്രമണോൽസുകരായി .

എങ്ങിനെയോ രക്ഷപ്പെട്ട് അയാൾ പുറത്തേക്കോടി .പുറകെ ശത്രുക്കൾ അയാളെ ബൈക്കുകളിൽ പിൻതുടർന്നു .ഒടുവിൽ ഒരു വിജനമായ വഴിയിൽ വച്ച് അവർ അയാളെ പിടികൂടി . അയാൾ അവരുടെ കാലുകളിൽകെട്ടിപ്പിടിച്ച് മാപ്പിരന്നു ഞാൻ നിങ്ങളോട് ചെയ്തത് വലിയ തെറ്റാണ് . നിങ്ങളുടെ സഹോദരനെ കൊല്ലുമ്പോൾ ഞാനതറിഞ്ഞിരുന്നില്ല എന്നാലിന്ന് ജീവന്റെ വിലയെന്താണെന്ന് എനിക്കറിയാം .ഓരോ നിമിഷവുംനല്ലവനായി ജീവിച്ചുതീർക്കേണ്ടത് എങ്ങനെയെന്നും ഞാൻ മനസ്സിലാക്കി എന്നാൽ ………. . എന്നാൽഇന്നീ ജീവിതത്തിനു ഞാനർഹനല്ല .നിങ്ങൾക്ക്‌ എന്റെ ജീവനെടുക്കാം അയാളുടെ മാപ്പപേക്ഷ അവരുടെ ഹൃദയമലിയിച്ചു .അവർ അയാളെ ഉപേക്ഷിച്ചു നടന്നുനീങ്ങി . ഷാജി വീണുകിട്ടിയ ജീവിതത്തെ അവിശ്വാസ്യതയോടെ നോക്കി . പിന്നെ എഴുനേറ്റു നടന്നു . അപ്പോൾ സന്ന്യാസി പറഞ്ഞ സദ് കർമങ്ങളുടെ ഗുണഫലം അയാൾ തിരിച്ചറിയുകയായിരുന്നു. അയാൾ സന്ന്യാസിയെ അന്വേഷിച്ചു ആൽത്തറ ചുവട്ടിലെത്തി .

സന്യാസി പറഞ്ഞു .”നിന്നെ നല്ലവനാക്കാനാണ് ഞാനതു പറഞ്ഞത് അല്ലാതെ നിന്റെ മരണം മുൻകൂട്ടി കണ്ടിട്ടല്ല . മുന്നിലെ ഈശ്വര ബിംബത്തോട് നീ ചെയ്തുകൂട്ടിയതിനെല്ലാം മാപ്പപേക്ഷിച്ചുകൊള്ളുക.’ ” . അയാൾ . മുന്നിലെ short story ക്ഷേത്രത്തിനു നേരെനോക്കി തൊഴുതു കൊണ്ട് മാപ്പപേക്ഷിച്ചു ഒരു പുതിയ മനുഷ്യൻ അവിടെ ഉടലെടുക്കുകയായിരുന്നു . പിന്നെ സന്ന്യാസ്സിയെ നോക്കി അയാൾ പറഞ്ഞു . ”ആളുകൾ ഭയത്തോടെയും വെറുപ്പോടെയുമാണ് എന്നെ നോക്കുന്നത് അവരിൽ നിന്നും സ്നേഹം കിട്ടാൻ എന്താണ് മാർഗം?” .നീ നല്ല കാര്യങ്ങൾ ചെയ്യുന്നത് തുടർന്നോളൂ .ജനങ്ങൾ നിന്നെ പതുക്കെ അംഗീകരിച്ചു കൊള്ളും അത് കേട്ട് അയാൾ സമാധാനപൂർവം തിരിഞ്ഞു നടന്നു . ഒരു പുതിയ പുലരി തന്റെ കണ്മുന്നിൽ തെളിഞ്ഞു വരുന്നത് അയാൾ കണ്ടു .

You can share this post!