
മക്കൾക്കുള്ള
തീറ്റയുമായി
ചേറിനിടയിലൂടെ
ഊളിയിട്ട് പായുന്നതിനിടയിൽ
ബ്ലാഞ്ഞിലിന്റെ
മോളിൽ
ഒറ്റാൽ വീണു
അപ്രതീക്ഷിതമായി….
തെല്ലിട
നിശ്ചലം.
ഉടലിനോട് ചേരാത്ത
നീണ്ട തല പൊക്കി നോക്കി.
മുളയുടെ കരുത്ത്….
മൂർച്ചയുടെ
പരമ്പര….
അനായാസം പുറത്തുകടക്കാനാകുമെന്ന്
തെറ്റുദ്ധരിപ്പിക്കുന്ന
വിടവുകൾ.
മോളിൽ
നീലാകാശം.
വെളിച്ചം
കുത്തനെ വീണു
കണ്ണിൽ തീർത്ത
മഞ്ഞളിപ്പ്..
മേഘമടർന്ന്
നീളൻ കൈ
താഴേക്ക്.
ബ്ലാഞ്ഞിൽ പിടഞ്ഞു .
ബ്ലാഞ്ഞിലുകൾക്ക്
ശബ്ദമുണ്ടായത്
ബ്ലാഞ്ഞിലുകൾ
അലറാൻ തുടങ്ങിയത്
അങ്ങനെയാണ്