പ്രയാണം/സതിസതീഷ്


വിട പറയുന്ന രാവിന്റെ പ്രയാണത്തിലേയ്ക്കുള്ള
ലഹരിയിലാണു ഞാൻ…
പുലർവെട്ടം വിരുന്നെത്തുന്നത്
പീലി വിരിച്ചാടുന്ന മയിലിന്റെ
അഴകോടെയാണ്…
നമ്മൾ പരസ്പര ദാഹത്തോടെ ഓടിയണയാൻ വെമ്പുന്ന തിരമാലകളെപ്പോലെയാണ്….

സ്വപ്നങ്ങളെല്ലാം അന്യമായ് അരോചകമായ്,
മണ്മറഞ്ഞ ആത്മാക്കളായ് കാണാകയങ്ങളിലേയ് ക്ക്
മങ്ങിമാഞ്ഞു
പോവുന്നതുപോലെ തോന്നിയ നിമിഷങ്ങളിൽ, ഏകയായ് നിന്നിലേയ്ക്കുള്ള യാത്രയിൽ പരിഭവങ്ങൾ തൂലികത്തുമ്പിൽ
പീലി വിരിച്ചാടുന്നു….
നിന്നിലേയ്ക്കുള്ള യാത്രയിലാണു ഞാൻ…
നിന്നിലേയ്ക്കുള്ള കാത്തിരിപ്പിൽ, പ്രണയത്തിന്റെ മോഹവീഥിയിൽ,
മഴയായ് പെയ്തിറങ്ങാൻ….

അറിഞ്ഞോ അറിയാതെയോ
മനസ്സുകൊണ്ടൊന്നായ ഓർമ്മകളെ
ആത്മാവിലൊളിപ്പിച്ച്
നെറുകയിൽ
നിന്റെ സിന്ദൂരം ചാർത്തി ചേർന്നൊന്നിച്ചു നടക്കുവാനും,
ആത്മാവിൽ പടരുന്ന ഭ്രാന്തമായ സ്നേഹത്തിന്റെ തുടിപ്പുകളെ സ്വന്തമാക്കുവാനും,
നിന്നിൽ പൂത്തുലയുവാനും,
സുഗന്ധം പരത്തുവാനും, മഴനിലാവിൽ കുളിച്ചീറനായി
നിന്റെ പദനിസ്വനത്തിനായ് കാതോർത്തിരിക്കുന്നു….








You can share this post!