പ്രകടനപത്രികകൾ/ദിനേശൻ പുനത്തിൽ

രാഷ്ട്രീയപ്പാർട്ടികളുടെ പ്രകടനപത്രികകൾ
അലമാരയിലടച്ച്
സൂക്ഷിച്ചു വെക്കണം.
ഏറെക്കാലം മണ്ണിനടിയിൽക്കിടന്ന
മദ്യംപോലെ അഞ്ചോ പത്തോ കൊല്ലം
കഴിയുമ്പോഴേക്കും
അവ തലതല്ലിച്ചിരിപ്പിക്കുന്ന
വീര്യമേറിയ ഹാസ്യസാഹിത്യ കൃതികളായി
മാറിയിട്ടുണ്ടാവും
അല്ലെങ്കിൽ
നാം വലിയ വില കൊടുക്കേണ്ടിവരും; അവയിൽ പച്ച മീൻ
പൊതിഞ്ഞു കെട്ടിയതിനും
അവകൊണ്ട്
കപ്പലും വിമാനവും
ഉണ്ടാക്കിക്കളിച്ചതിനും ….!

  • ദിനേശൻ പുനത്തിൽ

You can share this post!