പാതിരാവിന്റ
കനത്ത നിശ്ശബ്ദതയിൽ
വൈദ്യുത മണിനാദത്തിന്
എന്ത് മുഴക്കം!
ഉണർന്നു പോയി.
പുറത്ത്
ആരുടെയൊക്കെയോ
കനമുള്ള കാലൊച്ച.
ജാലകവിരി നീക്കുമ്പോൾ
കൈയാണോ
കാലാണോ വിറച്ചത്?
ചലിയ്ക്കുന്ന
നിഴലുകൾക്ക്
ആരുടെ രൂപമാണ്?
ആക്രോശങ്ങളുയരുന്നു
പുറത്തുനിന്ന്.
കൂടിക്കലർന്ന
ശബ്ദങ്ങൾ.
ഇടയ്ക്കിടെ കേൾക്കാം
ഇൻക്വിലാബ്..
ഭാരത് മാതാ..
തക്ബീർ..
നീങ്ങുന്ന നിഴലുകൾക്ക്
കൈകളുണ്ട്..
കൈകളിൽ
മഴുവുണ്ട്,
ഹോക്കിസ്റ്റിക്ക് ഉണ്ട്,
വടിവാളുകളുണ്ട്.
ഞരമ്പുകളിലൂടെ
ഒഴുകുന്ന രക്തം
തണുത്തു.
സെക്കന്റുകൾക്ക്
എന്ത് നീളം!