പെണ്ണ്


നോവിൻക്കതിർപാടം കൊയ്യാനിറങ്ങുന്ന
കൂട്ടരേ നിങ്ങൾക്ക് പെണ്ണെന്ന് പേർ,
വാത്സല്യ സീമതൻ സിംഹാസനത്തിലെ
പൊൻകിരീടത്തിനു പെണ്ണെന്ന് പേർ ,
പേറ്റുനോവാമഗ്നികുണ്ഡത്തിനുറവയാം
പാലാഴിപ്പെയ്ത്തിനു പെണ്ണെന്ന് പേർ,
മൗനക്കിടക്കയിൽ കോടി ജന്മത്തിന്റെ
ബീജത്തിനറകൾക്ക് പെണ്ണെന്ന് പേർ,
പ്രകൃതിയ്ക്ക് താളമാം പുലരിത്തുടിപ്പിന്റെ
ഹരിചന്ദനത്തിനു പെണ്ണെന്നു പേർ,
ജീവിതസാഗരകണ്ണീർക്കയത്തിലെ
അഗ്നിച്ചിറകിന്നു പെണ്ണെന്നു പേർ….
പെണ്ണെന്നു പേർ…

You can share this post!