പെങ്ങൾ/അശ്റഫ് കല്ലോട്

തോരാത്ത മഴയുടെ
വെള്ളി നൂലുകൾക്കിടയിൽ
വിറങ്ങലിക്കുകയായിരുന്നു നീ
 
തടുക്കാനില്ലായിരുന്നു ഒരു മറക്കുടയും

 ഇടനേരങ്ങളിൽ ഒരു പരിഹാസ ചിരിയോടെ എത്തിനോക്കും വേനൽ 

മഞ്ഞ് ഖനീഭവിച്ച് മലയാകുന്ന ഭൂമിശാസ്ത്രം
 ഞാൻ പഠിച്ചത് നിന്റെ താളുകളിൽ നിന്നാണ് 

നിരാശ നിറഞ്ഞ നിന്റെ നോട്ടത്താലാവണം 
ഈ തൊടിയിൽ ആഴമുള്ള കിണറുണ്ടായത് 

വേദന വേദാന്തമാക്കി ആഴക്കടലിൽ ഒരു ലൈഫ് ബോട്ടാവും 

അടുക്കളയിലെ വേവിനുള്ള കാത്തുനിൽപ്പാവണം ക്ഷമയുടെ ഗോപുര മാക്കിയത് 

വിശ്വസിച്ചവനാൽ വഞ്ചിക്കപ്പെട്ട് പുറന്തള്ളപ്പെടുമ്പോൾ
പ്രതിയാക്കപ്പെടും
 ഈ ഇര
……….

You can share this post!