പുതുപ്പുലരി /ശ്രീകുമാരി അശോകൻ


ആഗതമായിതാ പുതുപ്പുലരി
ആനന്ദമേറുന്നു ചിന്തകളിൽ
നന്മതൻ വിത്തുകൾ നാമ്പിടുന്ന
നാളയെ കിനാകണ്ടുറങ്ങിടുന്നു
ജാതിമതഭേദചിന്തകളെന്നിയെ 
ജാതരായീടണം തലമുറകൾ
സത്യവും നീതിയും കൈകോർക്കണം
സാത്വിക ചിന്തയുണർന്നീടണം
മാനവ സ്നേഹത്തിൻ ഗാഥകളോരോന്നും
മർത്യഹൃദയേ ഉണർന്നിടേണം
ഭിന്നരാണെങ്കിലും സോദരരാണു നാം
ഭാരതാംബതൻ കുഞ്ഞുമക്കൾ
ഒന്നിച്ചു നിന്നു നാം തീർക്കലോകം
ഒരുമതൻ ഗീതികൾ ഒന്നായ്‌ പാടി
പുതുവർഷപുലരിയെ വരവേറ്റിടാം
പുഞ്ചിരിത്തൂമയാൽ എതിരേറ്റിടാം
നന്മ -സമൃദ്ധികൾ ഏറും പുലരിയെ
നാളെയുടെ നാദമായി മാറും കിടാങ്ങളെ കാണിക്കണ്ടുണർന്നിടാം ഒന്നുചേർന്ന്
കരതാളംകൊണ്ടൊന്നെതിരേറ്റിടാം.

    

You can share this post!

One Reply to “പുതുപ്പുലരി /ശ്രീകുമാരി അശോകൻ”

  1. നാളെയുടെ നാദമായി മാറും കിടാങ്ങളെ കണികണ്ടുണരാം.. പുതുവത്സര ആശംസകൾ..അഭിനന്ദനങ്ങൾ ❣️❣️❣️

Comments are closed.