പാർശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക്/ഷീജ രാധാകൃഷ്ണൻ

പുസ്തക പരിചയം

I am not a silent spectator : Why truth has become so bitter, dissent so intolerable, justice so out of reach ”

എഴുതിയത്.
ഫാദർ സ്റ്റാൻ സ്വാമി. (.ശബ്ദമില്ലാത്തവർക്ക് വേണ്ടിയുള്ള ശബ്ദം). 

പബ്ലീഷേർസ്:-
ഇന്ത്യൻ സോഷ്യൽ ഇൻസ്‌റ്റ്യൂട്ട്, ബാഗ്ലൂർ.

 ദില്ലി സര്‍വ്വകലാശാലയിലെ നന്ദിനിസുന്ദര്‍ ആണ് മുഖവുര എഴുതിയിരിക്കുന്നത്. 

ഒരു ആത്മകഥാപരമായ വളരെ പ്രാധാന്യവും സുഗന്ധവുമുള്ള ഓർമ്മകളുടേയും ചിന്തകളുടേയും പ്രതിഫലനവും ആണ് ഈ ബുക്ക്.
സ്റ്റാൻ നടന്നുതീര്‍ത്ത അഗ്നിപഥങ്ങളുടെ രേഖാചിത്രമായ ഈ പുസ്തകത്തെ കുറിച്ച് ആണ് ഇവിടെ പ്രതിപാതിക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ പ്രസിദ്ധീകരിക്കണമെന്നാഗ്രഹിച്ച ഈ പുസ്തകം സ്റ്റാന്‍ സ്വാമി മരിച്ചതിനുശേഷമാണ് പ്രസിദ്ധീകരിച്ചത്.
ഇന്നിന്റെ ചിത്രത്തിൽ സ്റ്റാൻ സ്വാമിയും ഈ ബുക്കും വളരെ പ്രാധാന്യമർഹിക്കുന്നു.

അംബേദ്കര്‍ വിഭാവന ചെയ്ത ഭരണഘടനയും ഗാന്ധിജിയുടെ സമരമാര്‍ഗ്ഗവും ഒരേ പോലെ നെഞ്ചിലേറ്റി അതിന്റെ രണ്ടിന്റേയും പ്രാധാന്യം എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ പോരാളിയായിരുന്നു സ്റ്റാന്‍ സ്വാമി. അദ്ദേഹം ജീവിതാന്ത്യം വരെ പോരാടിയത് ഭരണഘടനാമൂല്യങ്ങള്‍ ഉയർത്തി പിടിക്കുവാനായിരുന്നു. ഗാന്ധിയന്‍ സമരമാര്‍ഗ്ഗമാണ് അദ്ദേഹം പിന്തുടര്‍ന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തേയും മാര്‍ഗ്ഗത്തേയും തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിവുള്ള വജ്രായുധങ്ങൾ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പക്കൽ ഉണ്ടായിരുന്നു.. അവരെ സംബന്ധിച്ചിടത്തോളം സ്റ്റാന്‍സ്വാമി അപകടകാരിയായ അര്‍ബന്‍ നക്‌സലൈറ്റായിരുന്നു..
അംബേദ്കറും ഗാന്ധിയും ഒരിക്കല്‍ക്കൂടി തോൽപ്പിക്കപ്പെട്ട ദിവസമായിരുന്നു 2021 ജൂലായ് 5, സ്റ്റാന്‍സ്വാമി അന്തരിച്ച ദിവസം.

സ്റ്റാൻ സ്വാമി നിശ്ശബ്ദനായ കാഴ്ചക്കാരനായിരുന്നില്ല, അദ്ദേഹം ആരാണെന്ന് അദ്ദേഹത്തിന്റെ പുസ്തകം വ്യക്തമാക്കുന്നു.

സ്റ്റാൻ ആമുഖത്തിൽ ഒരു ചോദ്യം ചോദിക്കുന്നു, ഒരുപക്ഷേ നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: “എന്തുകൊണ്ടാണ് സത്യം ഇത്ര കയ്പേറിയതും വിയോജിപ്പ് ഇത്ര അസഹനീയവും നീതി അപ്രാപ്യമായ ഒന്നായി തുടരുന്നതും?” മറ്റൊരാൾ ഉത്തരം നൽകുന്നതിനായി കാത്തിരിക്കുന്നതിനുപകരം, അദ്ദേഹം ഇത് നമ്മെ അറിയിക്കുന്നു, “കാരണം അധികാരത്തിലും സ്ഥാനത്തും ഉള്ളവർക്ക് സത്യം വളരെ കയ്പേറിയതാണ്,
 ഭരണകൂടം കൂടുതല്‍ കൂടുതല്‍ മര്‍ദ്ദകരൂപം കൈവരിക്കുമ്പോഴും നിശ്ശബ്ദ സാക്ഷിയായിത്തുടരാന്‍ താനില്ലെന്ന് സ്റ്റാന്‍ ഉറപ്പിച്ചു.

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണമായ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ച പുസ്തകം, അദ്ദേഹം ഏതാനം പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി എഴുതിയിട്ടുണ്ട്. മനുഷ്യാവകാശങ്ങൾക്ക്, പ്രത്യേകിച്ച് തദ്ദേശവാസികളുടെ അവകാശങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുക്കുമ്പോൾ ഇത് ആശ്ചര്യകരമല്ല. എന്നിരുന്നാലും, ഈ പുസ്തകത്തെ വ്യത്യസ്‌തമാക്കുന്നത് ഒരു ആത്മകഥയല്ലെങ്കിലും ഇത് ഒരു ഫസ്റ്റ് പേഴ്‌സൺ അക്കൗണ്ടാണ് എന്നതാണ്. ഒരു ആമുഖവും ഉപസംഹാരവും ഉൾപ്പെടെ 16 ചെറിയ അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഇത്, സ്റ്റാന്റെ വ്യക്തിത്വത്തെയും ജോലിയെയും പരിചയപ്പെടുത്തുക മാത്രമല്ല, അത് ഉൾക്കൊള്ളുന്ന കാലഘട്ടത്തിന്റെ കാഴ്ചകൾ നേടുകയും ചെയ്യുന്ന ഒരു യാത്രയിലേക്ക് നമ്മെ ഈ പുസ്തകം കൊണ്ടു പോകുന്നു. 

സ്വതന്ത്ര ഇന്ത്യയിലെ ആദിവാസികളുടെ ദുരവസ്ഥയെക്കുറിച്ചും രാജ്യത്തെ ജീവിക്കാൻ മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റാനുള്ള അവരുടെ പോരാട്ടങ്ങളെക്കുറിച്ചും അറിയാൻ താൽപ്പര്യമുള്ളവർക്ക് ഈ പുസ്തകം വളരെ പ്രധാന്യമർഹിക്കുന്നതാണ്.. സ്റ്റാൻ ആമുഖത്തിൽ ഒരു ചോദ്യം ചോദിക്കുന്നു, ഒരുപക്ഷേ നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: “എന്തുകൊണ്ടാണ് സത്യം ഇത്ര കയ്പേറിയതും വിയോജിപ്പ് ഇത്ര അസഹനീയവും നീതിയുമായി എത്തിപ്പെടാത്തതും?” മറ്റൊരാൾ ഇതിന് ഉത്തരം നൽകുന്നതിനായി കാത്തിരിക്കുന്നതിനു പകരം, അദ്ദേഹം തന്നെ ഇത് പറയുന്നു:- കാരണം “അധികാരത്തിലും സ്ഥാനങ്ങളിലും ഉള്ളവർക്ക് സത്യം വളരെ കയ്പേറിയതും വിയോജിപ്പുള്ളതും ഭരണവർഗത്തിന് അത്ര അപ്രാപ്യമായതും ആണ് നീതി, അധികാരമില്ലാത്തവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും എത്തിപ്പെടാനാകാത്തതുമാണ്. , . അദ്ദേഹം തുടർന്നും പ്രഖ്യാപിക്കുന്നു, “എന്നിരുന്നാലും, സത്യം പറയണം, വിയോജിപ്പിനുള്ള അവകാശം ഉയർത്തിപ്പിടിക്കണം, നീതി പാവപ്പെട്ടവരുടെ പടിവാതിൽക്കൽ എത്തണം. ഞാൻ നിശബ്ദനായ ഒരു കാഴ്ചക്കാരനല്ല. സ്റ്റാൻ ആരാണെന്നും അവൻ എങ്ങനെ ഓർക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ഈ ഖണ്ഡിക വ്യക്തമാക്കുന്നു. സത്യം പറയുകയും അനീതിക്കെതിരെ പോരാടുകയും ചെയ്യേണ്ടി വന്നപ്പോൾ, ശക്തമായി ഭരണകൂടത്തിനെതിരെ മാത്രമല്ല, സ്വന്തം സഹോദരങ്ങളായ ക്രിസ്ത്യൻ പുരോഹിതന്മാർക്കെതിരെയും സ്റ്റാൻ അത് ചെയ്യാൻ ഭയപ്പെട്ടിരുന്നില്ലെന്ന് പുസ്തകം സ്ഥാപിക്കുന്നു. ഉദാഹരണത്തിന്, 1970-കളുടെ മധ്യത്തിൽ, അടിയന്തരാവസ്ഥക്കാലത്താണ് സ്റ്റാന്‍സ്വാമി ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്-ട്രെയിനിങ് സെന്ററില്‍ എത്തുന്നത്. കൃഷി, മൃഗപരിപാലനം, സഹകരണം, സമുദായ വികസനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനുള്ള ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഒരു ശാഖയായിരുന്നു ബാഗ്ലൂരിലേ ഈ സ്ഥാപനം.


അടിയന്തിരാവസ്ഥയുടെ പൊതു ചിത്രം നല്‍കിക്കൊണ്ടാണ് സ്റ്റാന്‍ തന്റെ പുസ്തകം ആരംഭിക്കുന്നത്.
സെന്ററിൽ എത്തിയതും സ്റ്റാൽ
പൗലോ ഫ്രേയറുടെ ‘മര്‍ദ്ദിതരുടെ ബോധനശാസ്ത്രം’ എന്ന പ്രബന്ധം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രചരിപ്പിച്ചു സ്റ്റാനും സുഹൃത്തുക്കളും ചേർന്ന് . ഇത് ചെറുപ്പക്കാരുടെയിടയില്‍ ഒരു പുത്തൻ ഉണര്‍വ്വുണ്ടാക്കി. 
ആ അവസരത്തിൽ 
ഒരു ദിവസം അപ്രതീക്ഷിതമായി കുറേ ചെറുപ്പക്കാർ
ഞങ്ങള്‍ക്ക് മാര്‍ക്‌സിസം പഠിപ്പിച്ചുതരണമെന്നാവശ്യപ്പെട്ടുകൊണ്ട് അവിടെ എത്തുകയുണ്ടായി ‘സാമൂഹ്യ-രാഷ്ട്രീയ വിശകലനപദ്ധതി’ക്ക് തുടക്കം കുറിച്ചത് അങ്ങനെയാണ്. മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രം തന്നെയായിരുന്നു കോഴ്‌സിന്റെ ഉള്ളടക്കം.

ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന ഗ്രാമീണർക്കായി ഗവൺമെന്റിന്റെ 
 ‘കൃഷിഭൂമി കൃഷിക്കാരന്’ എന്ന ആശയം നടപ്പാക്കാന്‍ ശ്രമിച്ചതിനെ ഭൂ ഉടമമാരും രാഷ്ട്രീയ നേതൃത്വവും നിയമ വ്യവസ്ഥയും കൈകോര്‍ത്ത് പരാജയപ്പെടുത്തിയ അനുഭവം സ്റ്റാന്‍ വിവരിക്കുന്നുണ്ട്. അന്ന് കടകക്കൊപ്പം നിന്ന ഡെപ്യൂട്ടി കമ്മീഷണറെ ആസ്‌ത്രേലിയയിലേക്ക് ‘പരിശീലന’ത്തിനയച്ചതോടെ ഭരണവര്‍ഗ്ഗത്തിന്റെ ‘മാംസത്തില്‍ തറഞ്ഞ ഒരു മുള്ള്’ പറിച്ചു മാറ്റപ്പെട്ട കാര്യവും സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല കത്തോലിക്കാസഭയും ഇക്കാര്യത്തില്‍ ഭൂസ്വാമിമാര്‍ക്കൊപ്പമാണ് നിലയുറപ്പിച്ചത്. ‘നിരീശ്വരവാദം’ പഠിപ്പിക്കുന്നു എന്ന പേരില്‍ ക്രിസ്ത്യാനികളോട് കടക നല്‍കുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കരുതെന്ന രഹസ്യ നിര്‍ദ്ദേശവും കത്തോലിക്കാപുരോഹിതര്‍ നല്‍കിയിരുന്നു. കടക ഒരു ജസ്യൂട്ട് സ്ഥാപനമല്ല, ഒരു മാര്‍ക്‌സിസ്റ്റ് കേന്ദ്രമാണെന്ന് പുരോഹിതന്മാര്‍ പരിഹസിച്ചു.
രൂപതാ അധികാരികൾ സ്റ്റാൻ സ്വാമിയെ ബാംഗ്ലൂരിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. ഭാഗ്യവശാൽ, ജെസ്യൂട്ട് മേലധികാരികൾ സ്റ്റാന്നിനോടും ഐഎസ്‌ഐയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു [ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്] പ്രാദേശിക സഭാ അധികാരികളുടെ ആവശ്യം നിരസിച്ചു,” 

 യഥാർത്ഥത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള സ്റ്റാൻ 15 വർഷമായി ബാംഗ്ലൂരിലായിരുന്നു, പിന്നെ ജീവിതകാലം മുഴുവൻ ജോലിക്കായി ജാർഖണ്ഡിലെത്തി. മൂന്നാം അധ്യായത്തിൽ, ആദിവാസികളുടെ ദുരവസ്ഥയെക്കുറിച്ചും ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമങ്ങൾ കേവലം പ്രദർശന വസ്തുക്കളായി മാറിയതെങ്ങനെയെന്നും ലേഖകൻ കഠിനമായി രേഖപ്പെടുത്തുന്നു. “ശരിയാണ്, പ്രത്യക്ഷത്തിൽ ചില നിയമങ്ങൾ ആദിവാസികൾക്ക് അനുകൂലമായി നടപ്പിലാക്കിയിട്ടുണ്ട്, എന്നിരുന്നാലും, ഒരേസമയം, ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരാതിരിക്കാൻ ആവശ്യമായ ലൂപ്പ്-ഹോളുകൾ നൽകിയിട്ടുണ്ട്,” “ഇന്ത്യയിലെ ഗോത്രവർഗക്കാരോട് ചെയ്യുന്ന അനീതിയാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായം. അറസ്റ്റിലാകുന്ന മുറയ്ക്ക് പുറത്തുവിടേണ്ട കത്തും പുസ്തകത്തിലുണ്ട്. കൂടാതെ, ജയിലിൽ നിന്ന് എഴുതിയ കത്തുകളും കവിതകളും ഇതിലുണ്ട്. ജയിലിൽ കിടന്നിട്ടും സുഖമില്ലാതിരുന്നിട്ടും സ്വന്തം ജീവനേക്കാൾ കരുതൽ സഹതടവുകാരോടും കുറ്റാരോപിതരോടും ഒപ്പം ആയിരുന്നു അദ്ദേഹം എന്ന് ഈ കത്തുകളും കവിതകളും വ്യക്തമാക്കുന്നു. ഒരു കത്തിൽ അദ്ദേഹം എഴുതുന്നു: “ഞാൻ ഉടൻ മോചിതനാകുമെന്ന് നിങ്ങൾ എല്ലാവരും പ്രത്യാശ പ്രകടിപ്പിച്ചു. അതിൽത്തന്നെ അത് അഭികാമ്യമായിരിക്കാം, അത് ഉചിതമാണോ എന്ന് ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങി. ഈ ജയിലിൽ കഴിയുന്ന എല്ലാ കൂട്ടുപ്രതികളെയും ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം അമൂല്യരായ മനുഷ്യരാണ്. രണ്ടുവർഷത്തിലേറെയായി ഇവർ ജയിലിൽ കഴിഞ്ഞെങ്കിലും ജാമ്യം ലഭിച്ചിട്ടില്ല. ഇതേ കേസിൽ അറസ്റ്റിലായ അവസാനത്തെ (16-ആം) ആളാണ് ഞാൻ. മറ്റുള്ളവർക്ക് എങ്ങനെയെങ്കിലും ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയാൽ മാത്രമേ സമീപഭാവിയിൽ എന്റെ മോചനം ന്യായീകരിക്കപ്പെടുകയുള്ളൂവെന്ന് ഞാൻ കരുതുന്നു എന്നും കുറിച്ചിട്ടിരുന്നു.

ഝാര്‍ഖണ്ഡിലെ ആദിവാസികളില്‍നിന്ന് താന്‍ പഠിച്ച നീതി ശാസ്ത്ര പാഠങ്ങള്‍, അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയവിനിമയ സമ്പ്രദായങ്ങള്‍, പുതുതലമുറയില്‍ ചിലരരുടെ വരേണ്യതയിലേക്ക് ചേക്കേറാന്‍ ഉള്ള വെമ്പൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങി തന്റേതായ നിരവധി അനുഭവങ്ങള്‍ സ്റ്റാന്‍ മനോഹരമായ ഭാഷയില്‍ വിവരിക്കുന്നുണ്ട്. വലിയ ഡാമുകള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, എന്നിവക്കെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങളും അവക്ക് നേതൃത്വം നല്‍കിയ ദയാമണി ബിര്‍ലയെപ്പോലുള്ള നേതാക്കളും ഈ വിവരണത്തില്‍ കടന്നുവരുന്നു.

എഴുതിയത് തുലോം തുശ്ചം വായിക്കാനാണ് അധികവും…
സ്റ്റാൻ എന്ന പച്ചയായ മനുഷ്യൻ തനിക്ക് കിട്ടാവുന്ന സ്വർഗ്ഗ സുന്ദരമായ് ജീവിതം വേണ്ടെന്ന് വച്ച് പാർശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് നടന്നു ചെന്നത് അവരിലൊരാളായി നിന്ന് പ്രവർത്തിച്ചത്… അവർക്ക് വേണ്ടി ജീവിച്ചത് നമ്മുടെ ചിന്തകൾക്കും, നേത്രങ്ങൾക്കും അപ്പുറമാണ്..എല്ലാം ലളിത സുന്ദരമായി ഈ ബുക്കിലുണ്ട്.

I am not a silent spectator : Why truth has become so bitter, dissent so intolerable, justice so out of reach ”
ഫാദർ സ്റ്റാൻ സ്വാമി. (.ശബ്ദമില്ലാത്തവർക്ക് വേണ്ടിയുള്ള ശബ്ദം). 
പബ്ലീഷേർസ്:-
ഇന്ത്യൻ സോഷ്യൽ ഇൻസ്‌റ്റ്യൂട്ട്, ബാഗ്ലൂർ.
ദില്ലി സര്‍വ്വകലാശാലയിലെ നന്ദിനിസുന്ദര്‍ ആണ് മുഖവുര എഴുതിയിരിക്കുന്നത്.

You can share this post!