പാരമ്പര്യേതര വൈദ്യശാസ്ത്രവും ഡോ. വെ വെയ് യും

”വർത്തമാന നിമിഷത്തിലേക്ക്‌ പൂർണ്ണശ്രദ്ധ കൊണ്ടുവരുന്ന അഭ്യാസമാണ്‌ മനസർപ്പിക്കൽ. ഉദാഹരണത്തിന്‌, മനസർപ്പിച്ചുള്ള ആഹാരം കഴിക്കൽ അർത്ഥമാക്കുന്നത്‌ ടിവിക്കു മുന്നിലോ നിങ്ങളുടെ കാറിലോ ഇരുന്ന്‌ ആഹരിക്കലല്ല. ഭക്ഷണം നിങ്ങളുടെ വായിൽ വെച്ച്‌ അത്‌ രുചിക്കുന്നതാണ്‌. നമ്മുടെ ഇടയിലെ അമിതവണ്ണത്തിന്റെ വ്യാപനത്തിനുള്ള ഒരു കാരണം നമ്മൾ ഭക്ഷണം കഴിക്കുന്നത്‌ അധികവും നമ്മൾ അറിയാതെയാണ്‌.”
ഡോ.വെയ് , എം.ഡി. പാരമ്പര്യേതര വൈദ്യശാസ്ത്രത്തിന്റെ ലോകത്തിലെ പ്രമുഖ ഉപജ്ഞാതാവാണ്‌. ശരിയാണോ ? തെറ്റ്‌.
പ്രശസ്ത മാദ്ധ്യമങ്ങൾ ഡോ.വെയ്‌ യെ ഇപ്രകാരമാണ്‌ ചിത്രീകരിക്കാറുള്ളതെങ്കിൽ കൂടിയും, ഇദ്ദേഹം യഥാർത്ഥത്തിൽ സംയോജിത വൈദ്യശാസ്ത്രത്തിന്റെ ലോകത്തിലെ പ്രമുഖ ഉപജ്ഞാതാക്കളിൽ ഒരാളാണ്‌. പാരമ്പര്യവൈദ്യശാസ്ത്രത്തിന്റെ പൊതു അംഗീകാരത്തിൽ നിന്നും ഗണ്യമായി വ്യത്യസ്തമായ ഒരു തത്ത്വശാസ്ത്രമാണിത്‌. ഡോ. വെയിന്റെ വെബ്സൈറ്റുകളിലും ബോസ്റ്റ്‌ സെല്ലർ പുസ്തകങ്ങളിലും അവതരിപ്പിച്ചതും ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു ഭിഷഗ്വരൻമാരുടെ ദൈനംദിന ചികിത്സയിൽ പ്രതിഫലിച്ചതുമായ ഉപദേശം പൂർണ്ണമായി മനസ്സിലാക്കണമെന്നുണ്ടെങ്കിൽ, എന്താണ്‌ സംയോജിത വൈദ്യശാസ്ത്രമെന്ന്‌ എന്തെല്ല അതെന്നും ഗ്രഹിക്കേണ്ടതുണ്ട്‌. അടിസ്ഥാനസംജ്ഞകൾ സ്വായത്തമാക്കുകയാണ്‌ ആദ്യപടി. ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ കൃത്യമായി സംയോജിപ്പിച്ച ഔഷധങ്ങളും ശസ്ത്രക്രിയയും പ്രയോജനപ്പെടുത്തുന്നത്‌ ഏതാനും ദശകങ്ങൾക്കുമുമ്പ്‌ അറിയപ്പെട്ടിരുന്നത്‌ വെറും ‘വൈദ്യശാസ്ത്രം’ എന്ന പേരിലാണ്‌. ഇന്ന്‌ ഈ സമ്പ്രദായം “പരമ്പരാഗത വൈദ്യശാസ്ത്രം” എന്ന പേരിൽ അറിയപ്പെടുന്നു. ആശുപത്രികളിലും ക്ലിനിക്കുകളിലും മിക്ക അമേരിക്കക്കാരും ഇപ്പോഴും അഭിമുഖീകരിക്കുന്നത്‌ ഇത്തരത്തിലുള്ള വൈദ്യശാസ്ത്രമാണ്‌. രണ്ടും ചെലവേറിയതും ശരീരത്തിൽ ഉപകരണങ്ങൾ ഉപയോഗിച്ച്‌ പരിശോധനകൾ നടത്തുന്നതുമാണ്‌. ചില സംഗതികളെ സംബന്ധിച്ചിടത്തോളം ഇതു വളരെ നല്ലതുകൂടിയാണ്‌.
ഉദാഹരണത്തിന്‌, ഗുരുതരമായ പരിക്കോ ജീവന്‌ ഭീഷണിയായ മസ്തിഷ്കാഘാതമോ പോലുള്ള അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ. ഡോ.വെയ്‌ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ശേഷികളോട്‌ നിർലോഭമായ പ്രശംസ ചൊരിയുന്നു. ‘എന്നെ ഒരു ബസ്സിടിക്കുകയാണെങ്കിൽ’. അദ്ദേഹം പറയുന്നു: “ഉടനെ ഒരു ഹൈടെക്‌ എമർജൻസി മുറിയിലേക്ക്‌ എന്നെ കൊണ്ടു പോകണമെന്നാണ്‌ ഞാൻ ആവശ്യപ്പെടുക’. ചില പരമ്പരാഗത വൈദ്യശാസ്ത്രം ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതാണ്‌, ചിലത്‌ അങ്ങനെയല്ല.
പരമ്പരാഗത വൈദ്യശാസ്ത്രത്താൽ ലക്ഷണയുക്തമായി ഒഴിവാക്കപ്പെട്ടിട്ടുള്ളതും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്‌ പകരമായി രോഗികൾ ഉപയോഗിക്കുന്നതുമായ ഏതു ചികിത്സയും “പാരമ്പര്യേതര വൈദ്യശാസ്ത്രം” എന്ന്‌ അറിയപ്പെടുന്നു. അക്യുപങ്ങ്ചർ മുതൽ ഹോമിയോപ്പതി വരെയും ഐറിഡോളജി (കണ്ണിലെ കൃഷ്ണമണി നിരീക്ഷിച്ച്‌ രോഗനിർണ്ണയം നടത്തുന്ന രീതി) വരെയും വ്യാപിച്ചുകിടക്കുന്ന പഴയതും പുതിയതുമായ നൂറുകണക്കിന്‌ ചികിത്സാരീതികൾ ഉൾപ്പെടുന്ന മൊത്തത്തിൽ പറയുന്ന ഒരു പദസംജ്ഞയാണിത്‌. സാമാന്യമായി പറഞ്ഞാൽ പാരമ്പര്യേതര ചികിത്സകൾ പരമ്പരാഗത ചികിത്സകളേക്കാൾ പ്രകൃതിയോട്‌ അടുത്തതും ചിലവു കുറഞ്ഞതും കുറച്ചുമാത്രം ശരീരപരിശോധനകൾ ആവശ്യമുള്ളതുമാണ്‌. എങ്കിലും അപവാദങ്ങൾ ഇല്ലാതില്ല. ചില പാരമ്പര്യേതര ചികിത്സാരീതികൾ ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതാണ്‌. ചിലത്‌ അങ്ങനെയല്ല. പരമ്പരാഗത വൈദ്യശാസ്ത്രത്തിനോടനുബന്ധിച്ച്‌ ഉപയോഗിക്കപ്പെടുന്ന പാരമ്പര്യേതര വൈദ്യശാസ്ത്ര ചികിത്സ “പൂരക” വൈദ്യശാസ്ത്രം എന്നറിയപ്പെടുന്നു.
ഉദാഹരണം:ഹീമോതെറാപ്പി വേളയിൽ ഓക്കാനം തടയാൻ ഉപയോഗിക്കുന്ന ഇഞ്ചിസിറപ്പ്‌. ഒരുമിച്ച്‌ പൂരക-പാരമ്പര്യേതര വൈദ്യശാസ്ത്രങ്ങളെ (ഇ​‍ീ​‍ാ​‍ുഹശാലിം​‍്യ മിറ മഹൽ​‍ിമശേ​‍്ല ​‍ാലറശരശില​‍െ)ഇഅങ്ങ എന്ന അക്രോണിം (മൂന്നുപേരുകളുടെയും ആദ്യാക്ഷരങ്ങൾ സംയോജിപ്പിച്ചതു)ഉപയോഗിച്ചാണ്‌ പലപ്പോഴും പരാമർശിക്കപ്പെടുന്നത്‌.
സംയോജിത വൈദ്യശാസ്ത്രത്തിലേക്കു കടക്കുക ‘നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെൽത്തി ‘ലെ പൂരക-പാരമ്പര്യേതര വൈദ്യശാസ്ത്രത്തിന്നു വേണ്ടിയുള്ള നാഷണൽ സെന്റർ നിർവചിച്ചതുപോലെ, ‘സുരക്ഷിത്വത്തിന്റെയും പ്രയോജനത്തിന്റെയും ഉന്നതഗുണനിലവാരത്തോടുകൂടിയ ചില ശാസ്ത്രീയ തെളിവുകളടങ്ങിയ മുഖ്യധാരാവൈദ്യശാസ്ത്ര ചികിത്സകളും  ഇഅങ്ങ ചികിത്സകളും ചേർന്നുള്ളതാണ്‌’ സംയോജിത വൈദ്യശാസ്ത്രം. മറ്റു വാക്കുകളിൽ, സംയോജിതവൈദ്യശാസ്ത്രം ഏറ്റവും നല്ലതു നോക്കി കൂട്ടത്തിൽ നിന്നു തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്‌. ഇവ പരമ്പരാഗത -ഇഅങ്ങ സമ്പ്രദായങ്ങളിൽ നിന്നു ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടതായിരിക്കും. ഡോ.വെയിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ആരോഗ്യകരമായ പ്രായമാകൽ : നിങ്ങളുടെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തിനുള്ള ഒരു ആയുഷ്കാല വഴികാട്ടി’ യുടെ ‘ന്യൂയോർക്ക്‌ ടൈംസ്‌’ നിരൂപണത്തിൽ അബ്രഹാം വർഗ്ഗീസ്‌ എം.ഡി ഈ ക്രമീകരണത്തെ വളരെ നന്നായി സംഗ്രഹിച്ചിരിക്കുന്നു. ഡോ.വെയ്‌, പാശ്ചാത്യമോ പൗരസ്ത്യമോ ആയ ഒരു പ്രത്യേക സിദ്ധാന്തത്തോടും പ്രതിജ്ഞാബദ്ധനായി കാണപ്പെടുന്നില്ലെന്ന്‌ അബ്രഹാം വർഗ്ഗീസ്‌ പ്രസ്താവിക്കുന്നു. രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന തത്ത്വശാസ്ത്രത്തിനോടു മാത്രമാണത്രേ വെയിന്റെ പ്രതിജ്ഞാബദ്ധത. അതിനാൽ ഇത്‌ സംയോജിത വൈദ്യശാസ്ത്രത്തിന്റെ ഒരു അടിസ്ഥാന നിർവ്വചനമാണ്‌. ഇത്‌ ഡോ. വെയിന്റെ കൃതിയെയും ലോകത്തിനുചുറ്റുമുള്ള സംയോജിത വൈദ്യശാസ്ത്ര ചികിത്സകരെയും അദ്ധ്യാപകരെയും വഴികാട്ടാൻ ഉപകരിക്കുന്ന പരിപൂർണ്ണമായ ഒന്നാണ്‌.
ജീവിതശൈലിയുടെ എല്ലാവശങ്ങളും ഉൾപ്പെടുന്ന മുഴുവൻ വ്യക്തിയെയും (ശരീരവും മനസ്സും ആത്മാവും)കണക്കിലെടുക്കുന്ന ചികിത്സിച്ചു സുഖപ്പെടുത്തൽ കേന്ദ്രീകൃതമായതാണ്‌ സംയോജിത വൈദ്യശാസ്ത്രം. ഇത്‌ രോഗശമനപരമായ ബന്ധത്തിന്‌ ഊന്നൽ നൽകുന്നു; പരമ്പരാഗതവും പാരമ്പര്യേതരവുമായ എല്ലാ തരത്തിലുമുൾപെട്ട രോഗശമനരീതികളെ ഇത്‌ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
സംയോജിത വൈദ്യശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ:
ചികിത്സാപ്രക്രിയയിൽ രോഗിയും ചികിത്സകനും തമ്മിലുള്ള പങ്കാളിത്തം
ച്ചശരീരത്തിന്റെ അന്തർലീനമായ രോഗശമനപ്രതികരണത്തെ സുഗമമാക്കാനുള്ള പരമ്പരാഗതവും പാരമ്പര്യേതരവുമായ സമ്പ്രദായങ്ങളെ ഉചിതമായ രീതിയിൽ ഉപയോഗപ്പെടുത്തൽ
ച്ചമനസ്സും ആത്മാവും സമൂഹവും അതുപോലെ തന്നെ ശരീരവും ഉൾപ്പെടുന്ന, ആരോഗ്യത്തെയും ക്ഷേമത്തെയും രോഗത്തെയും സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങൾക്കുമുള്ള പരിഗണന.
ച്ചപരമ്പരാഗത വൈദ്യശാസ്ത്രത്തെ നിരാകരിക്കുന്നതോ പാരമ്പര്യേതര രോഗശമനരീതികളെ വിമർശനബുദ്ധ്യായല്ലാതെ കൈക്കൊള്ളുന്നതോ അല്ലാത്ത ഒരു തത്ത്വശാസ്ത്രം.
ച്ചനല്ല വൈദ്യശാസ്ത്രം നല്ല ശാസ്ത്രത്തിൽ അധിഷ്ഠിമായിരിക്കണം; അന്വേഷണത്തിന്‌ വിധേയമായിരിക്കണം, പുതിയ മാതൃകകൾക്കു വഴി തെളിയിക്കണം – എന്നിവയ്ക്കുള്ള അംഗീകാരം.
ച്ചകഴിയാവുന്നിടത്തോളം സ്വാഭാവികവും ഫലപ്രദവും കുറഞ്ഞ തോതിൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമായ ഇടപെടലുകളുടെ പ്രയോജനപ്പെടുത്തൽ.
ആരോഗ്യം അഭിവ്യദ്ധിപ്പെടുത്തൽ, രോഗപ്രതിരോധം അതുപോലെ തന്നെ രോഗചികിത്സ- ഇവ സംബന്ധിച്ച വിശാലമായ സങ്കൽപ്പങ്ങൾ ഉപയോഗപ്പെടുത്തൽ.
ആത്മപര്യവേക്ഷണത്തിന്റെയും ആത്മവികസനത്തിന്റെയും പ്രക്രിയയ്ക്കു സമർപ്പണം ചെയ്യപ്പെട്ട്‌, ആരോഗ്യത്തിന്റെയും സുഖപ്പെടുത്തലിന്റെയും മാതൃകകളായിരിക്കാൻ ചികിത്സയ്ക്ക്‌ പരിശീലനം നൽകൽ.
സംയോജിതവൈദ്യശാസ്ത്രത്തിന്റെ പിതാവായ ആൻഡ്രൂവെയ്‌ തന്റെ പുതിയ പുസ്തകമായ,’നൈസർഗിക സന്തോഷം’ എഴുതാനുള്ള കാരണം ഇതാണ്‌. ഉ​‍ൃംലശഹ.രീ​‍ാ ൽ ഏറ്റവുമധികം തിരയുന്ന വാക്ക്‌ ‘വിഷാദം’ എന്നതാണ്‌.
ഇത്‌ ആധുനിക വൈകാരികജീവിതത്തിന്റെ ജലദോഷമാണ്‌. ഇതിനെക്കുറിച്ച്‌ നമ്മൾ എല്ലാ നിലക്കും തെറ്റായ രീതിയിലാണ്‌ ചിന്തിക്കുന്നത്‌ എന്ന്‌ അദ്ദേഹം കരുതുന്നു. അതെ, മസ്തിഷ്ക രാസവസ്തുക്കളുടെ ഒരു അസന്തുലിതാവസ്ഥക്ക്‌ വിഷാദത്തെ ത്വരിതപ്പെടുത്താൻ കഴിയും. എന്നാലിത്‌ മറ്റു നിലയ്ക്കുകൂടി പ്രവർത്തിക്കുന്നുണ്ട്‌. ചിന്തകളുടെയും ശീലങ്ങളുടെയും ഒരു അസന്തുലിതാവസ്ഥയ്ക്ക്‌ വിഷാദരോഗത്തെ കൂട്ടാനോ കുറയ്ക്കാനോ പാകത്തിൽ നിങ്ങളുടെ മസ്തിഷ്കത്തെ മാറ്റാൻ കഴിയും.
ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യകരമായ ശീലങ്ങളെ സംയോജിപ്പിക്കുന്ന ഒരു സമീപനത്തിന്‌ നേരിയതും മിതമായതുമായ വിഷാദത്തെ തടയുന്നതിനും ശമിപ്പിക്കുന്നതിനും ഒരു നിർണ്ണായക പങ്കുവഹിക്കാൻ കഴിയുമെന്ന്‌  ഡോ.വെയ്‌ വിശ്വസിക്കുന്നു. ഇതിന്‌ വൈകാരികമായ സ്വസ്ഥാവസ്ഥയെയും സന്തോഷത്തെയും വളർത്താൻ കഴിയും.
ഇദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളെയും പോലെ, ‘നൈസർഗികസന്തോഷം, വ്യക്തത്തയുടെയും ശാസ്ത്രത്തിന്റയും പ്രായോഗിജ്ഞാനത്തിന്റെയും ഉന്മേഷദായകമായ ഒരു സംയോജനമാണ്‌. എന്നാലിത്‌ ഊഷ്മളവും വ്യക്തിപരവും കൂടിയാണ്‌.വർഷങ്ങളായി അദ്ദേഹത്തിന്‌ എഴുതിയിട്ടുള്ള ആളുകളിൽ നിന്നുള്ള സംഭവകഥകൾ മാത്രമല്ല, മൃദു വിഷാദത്തിനെതിരെയുള്ള പോരാട്ടത്തിലെ തന്റെ സ്വന്തം അനുഭവങ്ങൾ കൂടി ഡോ.വെയ്‌ ഉൾപ്പെടുത്തുന്നുണ്ട്‌.
എന്താണ്‌ നൈസർഗ്ഗികസന്തോഷം ?
അകത്തുനിന്നു വരുന്ന ചിലതാണ്‌ സന്തോഷം എന്ന വസ്തുതയിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയാണ്‌ ഞാൻ നൈസർഗികമായ സന്തോഷം ഉപയോഗിക്കുന്നത്‌. നിങ്ങൾക്കില്ലാത്ത ചിലത്‌ ലഭിക്കുന്നതിൽ നിന്നു വരുന്ന ഒന്നല്ല അത്‌. സദാസമയവും സന്തോഷമുള്ളവരായിരിക്കാൻ നിങ്ങൾക്കു കഴിയുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല. എന്നാൽ സന്തോഷത്തിന്റേതായ സാദ്ധ്യതയിലേക്ക്‌ നിങ്ങൾക്ക്‌ സ്വയം തുറന്നിടാൻ കഴിയും. വാസ്തവത്തിൽ, സന്തോഷത്തേക്കാൾ നല്ലതായ ഒരു ലക്ഷ്യം സംതൃപ്തിയാണ്‌. സംതൃപ്തി ഒരു ആന്തരിക വികാരമാണ്‌. ഇത്‌ വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നുമാണ്‌.
വിഷാദം എല്ലായ്പ്പോഴും ചീത്തയാണോ ?
വിഷാദം അത്രയേറെ മോശമാണെന്നു ഞാൻ കരുതുന്നില്ല. നമ്മുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതായി അനുമാനിക്കപ്പെടുന്നു. അനുകൂലവും പ്രതികൂലവുമായ മാനസികാവസ്ഥ നമുക്കുള്ളതായി കരുതപ്പെടുന്നു. വിഷാദത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ചല്ല ഞാൻ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാൽ മൃദുവോ മിതമോ ആയ വിഷാദത്തിന്‌, പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞേക്കാവുന്ന ഒരു ആന്തരികശ്രദ്ധാകേന്ദ്രീകരണത്തിലേക്കും ഓർമ്മകൾ അയവിറക്കുന്നതിലേക്കും നിങ്ങളെ നയിക്കാൻ കഴിയും. അതുകൊണ്ടാണ്‌ വിഷാദം പലപ്പോഴും സർഗ്ഗാത്മകതയുമായി ബന്ധപ്പെട്ടിരിക്കുന്നത്‌.
വിഷാദം വർദ്ധിച്ചുവരികയാണോ ?
നമ്മൾ ഈ രാജ്യത്ത്‌ വിഷാദരോഗത്തിന്റെ അഭൂതപൂർവ്വമായ വ്യാപനത്തിന്‌ സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്‌. മിക്കവാറും മൃദുവോ മിതമോ ആണവ. ചിലത്‌ ഔഷധനിർമ്മാണ വ്യവസായത്തിന്റെ സ്വാധീനം മൂലമാവാം. എന്നാലത്ത്‌ കാൽഭാഗമോ മറ്റോ മാത്രമാണ്‌. ഇനിയും ധാരാളം വിഷാദരോഗം കണക്കിലെടുക്കേണ്ടതായിട്ടുണ്ട്‌. നിരവധി ഘടകങ്ങളുണ്ട്‌. സാമൂഹികമായ ഒറ്റപ്പെടൽ വർദ്ധിക്കുന്നത്‌, പ്രകൃതിയിൽ നിന്നുള്ള വേർപെടൽ, വർത്തമാനത്തിന്റെ അധികഭാരം.
വേട്ടയാടി – ഇരതേടൽ സമൂഹങ്ങളിൽ ഗുരുതരമായ വിഷാദരോഗത്തിന്റെ ഉദാഹരണങ്ങൾ നിങ്ങൾക്ക്‌ കണ്ടെത്താനാകില്ല. അവയെ സംബന്ധിച്ച്‌ എന്താണ്‌ വ്യത്യസ്തമായി ആഹരിക്കുന്നു; എല്ലാ ദിവസവും പ്രകൃതിയുമായി ബന്ധപ്പെടുന്നു. അവർക്ക്‌ ശക്തമായ ഗോത്രപരവും സാമൂഹികവുമായ പൈന്തുണയാണുള്ളത്‌ !അസംതൃപ്തി ധനസമൃദ്ധിയുമായി പരസ്പരം ബന്ധപ്പെട്ടതാണ്‌-ജനങ്ങൾക്ക്‌ കൂടുതൽ ഉണ്ടാകും തോറും അവർ കൂടുതൽ അസംതൃപ്തരായിത്തീരുന്നു.
സ്ത്രീകൾ പുരുഷൻമാരേക്കാൾ വിഷാദത്തിന്‌ വിധേയരാണോ ?
ഹോർമോണുകൾ നിർണ്ണായക പങ്കുവഹിക്കുന്നു. പ്രായപൂർത്തിക്കുമുമ്പ്‌ ആൺകുട്ടികളിലേയും പെൺകുട്ടികളിലേയും വിഷാദരോഗത്തിന്റെ നിരക്ക്‌ ഒരേപോലെയാണ്‌. പ്രായപൂർത്തിക്കുശേഷം, (സ്ത്രീകളിൽ) നിരക്ക്‌ ഉയരുന്നു. അതിനാൽ സ്ത്രീകളാണ്‌ വിഷാദരോഗത്തിന്‌ കൂടുതൽ വിധേയമായിത്തീരുന്നത്‌. ഇതിനർത്ഥം അവർ തങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച്‌ കൂടുതൽ ജാഗരൂകരായിരിക്കണമെന്നും ഈ അറിവ്‌ സ്വീകരിച്ച്‌ പ്രയോഗത്തിൽ വരുത്തണമെന്നുമാണ്‌.
അത്തരമൊരു സുപ്രധാന സങ്കല്ല്പനത്തിൽ മനസിന്‌ ശരീരത്തെ ബാധിക്കാൻ കഴിയുമെന്ന ആശയം എന്തുകൊണ്ടാണ്‌ ?
നിങ്ങൾ ചിന്തിക്കുകയും സങ്കൽപിക്കുകയും ചെയ്യുന്ന രീതി മാറ്റിക്കൊണ്ട്‌ മസ്തിഷ്കത്തിന്റെ ഘടനയും ധർമ്മവും മാറ്റാൻ കഴിയും. ഇത്‌ മസ്തിഷ്ക രസതന്ത്രത്തെ നിഷേധിക്കലല്ല; വിഷാദരോഗത്തിലെ നിരവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ്‌. ഇന്നത്തെ മിക്ക മനഃശാസ്ത്രപഠനവും മസ്തിഷ്കരാസഘടനയെ മാത്രമാണ്‌ പരിശോധിക്കുന്നത്‌. അതിനാൽ ഇതിനുള്ള ഏകപരിഹാരം ഔഷധങ്ങളാണ്‌. ഔഷധങ്ങൾ അത്ര നന്നായി പ്രവർത്തിക്കുന്നു പോലുമില്ല. ശാരീരിക പ്രവർത്തനവും പൂരക മീനെണ്ണയും വിഷാദ വിരുദ്ധ ഔഷധസേവ പോലെത്തന്നെ നന്നായി പ്രവർത്തിക്കുന്നുണ്ട്‌.
നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന മറ്റു ചില സംഗതികളുണ്ട്‌. ചിലത്‌ വളരെ ലളിതവുമാണ്‌. മാനസികാവസ്ഥയിൽ സ്ഥിരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന്‌ വികാരത്തിന്റെയും ആശയപ്രകാശനത്തിന്റെയും ശക്തിക്ക്‌ ശാസ്ത്രീയ തെളിവ്‌ എത്രയുണ്ടെന്ന്‌ ഈ പുസ്തകത്തിൽ ഗവേഷണം നടത്തുമ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു.
ആരെങ്കിലും മൃദുവോ മിതമോ ആയ വിഷാദത്തോടെ കടന്നുവരുമ്പോൾ പ്രാഥമിക പരിചരണ ചികിത്സകർ എന്തുചെയ്യണമെന്നാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌ ?
ഒരു ഔഷധത്തിന്‌ കുറിച്ചുകൊടുക്കുന്നതിനുമുമ്പ്‌ ആ വ്യക്തിയുടെ ജീവിതശൈലി അവർ പരിശോധിക്കണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. ഔഷധസേവയ്ക്ക്‌ തുനിയുന്നതിനുമുമ്പ്‌ എല്ലാ ഘടകങ്ങളും പരിശോധിക്കൂ. ഗുരുതരമായ വിഷാദരോഗം ജീവന്‌ ഭീഷണിയാകാനിടയുണ്ട്‌. അതിന്‌ വൈദ്യശാസ്ത്രപരമായ നിയന്ത്രണവും ഒരു പക്ഷെ ഔഷധസേവയും ആവശ്യമാണ്‌. എന്നാൽ ഇവിടെപ്പോലും ഇതൊരു വർഷത്തേക്ക്‌ പരിമിതപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. തുടർന്ന്‌ (ഡോക്ടർ) ഔഷധസേവ ഒഴിവാക്കിക്കാനും പകരം മറ്റു വഴികൾ തേടിപ്പോകാനും രോഗിയുമായി ഒത്തുചേർന്ന്‌ പ്രവർത്തിക്കണം.
വൈകാരികമായ സൗഖ്യത്തിന്‌ നിങ്ങൾ മനസർപ്പിക്കൽ ശുപാർശ ചെയ്യൂ. എന്താണ്‌ മനസർപ്പിക്കൽ ?
വർത്തമാന നിമിഷത്തിലേക്ക്‌ പൂർണ്ണശ്രദ്ധ കൊണ്ടുവരുന്ന അഭ്യാസമാണ്‌ മനസർപ്പിക്കൽ. ഉദാഹരണത്തിന്‌, മനസർപ്പിച്ചുള്ള ആഹാരം കഴിക്കൽ അർത്ഥമാക്കുന്നത്‌ ടിവിക്കു മുന്നിലോ നിങ്ങളുടെ കാറിലോ ഇരുന്ന്‌ ആഹരിക്കലല്ല. ഭക്ഷണം നിങ്ങളുടെ വായിൽ വെച്ച്‌ അത്‌ രുചിക്കുന്നതാണ്‌. നമ്മുടെ ഇടയിലെ അമിതവണ്ണത്തിന്റെ വ്യാപനത്തിനുള്ള ഒരു കാരണം നമ്മൾ ഭക്ഷണം കഴിക്കുന്നത്‌ അധികവും നമ്മൾ അറിയാതെയാണ്‌.
മനസർപ്പിക്കൽ പരിശീലനത്തിന്‌ വിഷാദരോഗത്തിനുള്ള ചികിത്സയുടെ ഭാഗമാകാൻ കഴിയുമോ ?
മനസർപ്പിക്കൽ പ്രസ്ഥാനം ദലൈലാമയോടൊപ്പം ആരംഭിച്ചതും കേന്ദ്രനാഡീവ്യൂഹ ശാസ്ത്രജ്ഞർ, ബുദ്ധസന്ന്യാസിമാർ, ഗുരുക്കൻമാർ എന്നിവരുമായി ഒത്തുചേർന്നുള്ളതുമാണ്‌. ധ്യാനവും മാപ്പുനൽകളും പോലെയുള്ള അഭ്യാസങ്ങൾ മസ്തിഷ്ക പ്രവർത്തനത്തെ മാറ്റുന്നുവേന്ന്‌ അവർ കാണിച്ചു തന്നിരിക്കുന്നു – മാത്രമല്ല ഈ അഭ്യാസങ്ങൾ പഠിപ്പിച്ചു കൊടുക്കാവുന്നതുമാണ്‌. മനസർപ്പിക്കലിനെ ഇപ്പോൾ പെരുമാറ്റദുശ്ശീല ദൂരീകരണ ചികിത്സാരീതിയിലേക്ക്‌ (ഇ​‍ീഴിശശേ​‍്ല യലവംശീ​‍ൃമഹ വേലൃമു​‍്യഇആഠ) ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.
വിഷാദരോഗത്തിന്റെ ചികിത്സയിൽ ഇത്‌ വളരെ ഫലപ്രദമാണ്‌. ഇത്‌ ചെലവുകുറഞ്ഞതും അതേസമയം ഗുണപ്രദവും സമയലാഭമുള്ളതുമാണ്‌.
ഒരു “മാധ്യമഅവധി” നൽകുന്നതിന്റെ വൈകാരിക മെച്ചം എന്താണ്‌ ?
കൂടെക്കൂടെ വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്യുന്നതിന്‌ അടിമപ്പെടൽ ആളുകളെ ക്ഷുഭിതരും ഉത്ക്കണ്ഠാകുലരും ശക്തീഹീനരുമാക്കുന്നു. ഇതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ നിങ്ങൾക്ക്‌ വിവരം ലഭിച്ചുകൊണ്ടിരിക്കാൻ കഴിയും. ജീവിതത്തിലേക്ക്‌ നിങ്ങൾ എത്രത്തോളം കടത്തിവിടുന്നു എന്നതിനുമേൽ നിങ്ങൾക്ക്‌ നിയന്ത്രണം ഉണ്ടാക്കാൻ കഴിയും. അതിന്റെ അളവ്‌ കുറയ്ക്കലിന്‌ വൈകാരികമായ സൗഖ്യത്തിൽ ഗണ്യമായ അനുകൂല ഗുണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ പലരും എന്നോടു പറയുന്നു.
നിശബ്ദതയ്ക്ക്‌ വൈകാരികമായ സൗഖ്യം അഭിവൃദ്ധിപ്പെടുത്താൻ കഴിയുമോ ?
നാഡീവ്യൂഹത്തിൻമേൽ ഒച്ചയ്ക്ക്‌ എത്രത്തോളം ശക്തമായ സ്വാധീനമുണ്ടെന്നതിനെക്കുറിച്ച്‌ പലരും ബോധവാൻമാരല്ല.
വൈകാരികസൗഖ്യം പരിപോഷിപ്പിക്കാൻ എല്ലാ ദിവസവും നിങ്ങൾ എന്താണ്‌ ചെയ്യുന്നത്‌ ?
എല്ലാ ദിവസവും, ഞാൻ ശാരീരിക പ്രവർത്തനം നടത്താൻ ശ്രമിക്കുന്നു ; പ്രകൃതിയിൽ സമയം ചെലവഴിക്കുന്നു ; ഗുണമേന്മയുള്ള വേണ്ടത്ര ഉറക്കം കിട്ടുന്നു. രോഗക്കത്തലിനുള്ള ആഹാര രീതി (അ​‍ിശേശിളഹമാമ​‍്​‍ൃ​‍്യ റശല​‍േ  ) യാണ്‌ ഞാൻ പൈന്തുടരുന്നത്‌. മീനെണ്ണയും കഴിക്കുന്നുണ്ട്‌. ഞാൻ ധ്യാനിക്കുകയും ശ്വസനവ്യായാമം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ പുസ്തകമെഴുത്ത്‌ ആരംഭിച്ചതു മുതൽ, കടപ്പാടുള്ളവനായിരിക്കാനും ഓർമ്മിക്കാനുമായി കുറിപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ക്രീയാത്മകമായ ആളുകളുമായുള്ള സഹവാസം ഞാൻ തേടിപ്പിടിക്കുകയും ചെയ്യുന്നു.
വെയ്‌ ആഹാര പിറമിഡ്‌
ഞാൻ താങ്കളുടെ രോഗക്കത്തിക്കലിനുള്ള ആഹാരരീതി ശ്രമിച്ചു നോക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ ഓരോതരം ഭക്ഷണവും എത്രത്തോളം ഉൾക്കൊള്ളിക്കണമെന്നതിനെക്കുറിച്ച്‌ എനിക്കു വലിയ തിട്ടമില്ല. പ്രത്യേക നിർദ്ദേശങ്ങൾ നൽകാമോ ?
– ആഗസ്റ്റ്‌ 8, 2017
ഇവിടെ എന്റെ രോഗക്കത്തലിനുള്ള ആഹാരരീതിയുടെ ആഹാരപിറമിഡിന്റെ പരിഷ്കരിച്ച ഒരു രൂപം നിങ്ങൾക്കു കാണാം. ഇത്‌ നിങ്ങളുടെ മിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകുമെന്നു ഞാൻ കരുതുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, ഹൃദ്രോഗം, അർബുദം, അൽഷിമേഴ്സ്‌ രോഗം, പാർക്കിൻസൺസ്‌ രോഗം, വാർദ്ധക്യവുമായി ബന്ധപ്പെട്ട മറ്റ്‌ തകരാറുകൾ എന്നിവയുടെ വളർച്ചക്കു കാരണമാകുന്ന കാലപ്പഴക്കമുള്ള ഉദ്ദേ‍ീപനം തടയാൻ സഹായിക്കുന്നതിനു രൂപപ്പെടുത്തിയിട്ടുള്ളതാണ്‌ ഈ ഭക്ഷണരീതി, സന്ധിവാതം, ത്വക്ക്‌ രോഗം പോലെയുള്ള ഉദ്ദേ‍ീപികാവസ്ഥകൾക്കും ഓട്ടോഇമ്മ്യൂൺ രോഗങ്ങൾക്കും (സ്വന്തം കലകളെ ആക്രമിക്കുന്ന പ്രതിവസ്തുക്കളെ ശരീരം നിർമ്മിക്കൽ) വേണ്ടിയുള്ള ചികിത്സയിൽ ഒരു നാഴികക്കല്ലു കൂടിയാണിത്‌.
രോഗക്കത്തിക്കലിനു പുറമെ, ഈ ആഹാരരീതി സ്ഥിരമായ ഊർജ്ജം, ധാരാളം വൈറ്റമിനുകൾ, ലവണങ്ങൾ, അടിസ്ഥാന ജൈവഅമ്ലങ്ങൾ, ഡയറ്ററിഫൈബർ (സസ്യാഹാരങ്ങളിലെ നാരുരൂപത്തിലുള്ള ദഹിക്കാത്ത സസ്യവസ്തു) എന്നിവയും ഈ ആഹാരരീതി പ്രദാനം ചെയ്യുന്നുണ്ട്‌. നിങ്ങൾക്ക്‌ ഭാരം കുറക്കേണ്ടതായിട്ടുണ്ടെങ്കിൽ, അതിനുംകൂടി ഇത്‌ സഹായകമാണ്‌. എന്നാൽ  ആഹാരരീതി ഭാരം കുറയ്ക്കാനുള്ള ഒരു ഹ്രസ്വകാല പദ്ധതിയെന്ന നിലയിൽ ഉദ്ദേശിച്ചിട്ടുള്ളതല്ല.
അതിലുപരി,ശാസ്ത്രീയഗവേഷണത്തെ അടിസ്ഥാനമാക്കി ഭക്ഷണം തിരഞ്ഞെടുക്കുന്നതിനും പാകപ്പെടുത്തുന്നതിനുമുള്ള രീതിയാണിത്‌. ആയുഷ്കാലം മുഴുവൻ ഏറ്റവും അനുയോജ്യമായ ആരോഗ്യം കൈവരിക്കുന്നതിനും കാത്തുസംരക്ഷിക്കുന്നതിനും നിങ്ങളെ സഹായിക്കാനും ഇതിനു കഴിയും. ഫാസ്റ്റ്‌ ഫുഡ്‌ (പെട്ടെന്നു തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷണം) ഉൾപ്പെടെ സംസ്കരിച്ചെടുത്തതും ശുദ്ധീകരണപ്രക്രിയകൾക്കു വിധേയമാക്കിയതും കൃത്രിമരീതിയിൽ ഉൾപ്പാദിപ്പിക്കപ്പെട്ടതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കുക എന്നതാണ്‌ പ്രാഥമികവും ഏറ്റവും സുപ്രധാനവുമായ ചുവടുവെയ്പ്‌.
നിങ്ങൾ പിറമിഡ്‌ പരിശോധിക്കുമ്പോൾ ധാരാളം പച്ചക്കറികളും പഴങ്ങളും മുതൽ ആരോഗ്യകരമായ കൊഴുപ്പുകളും മാംസ്യങ്ങളും വരെയുള്ള വൈവിധ്യമാർന്ന ഭക്ഷണസാധനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ ആഹാരക്രമം രൂപപ്പെടുത്തിയിരിക്കുന്നത്‌ രുചിയോടൊപ്പം മാനസികാരോഗ്യവും കണക്കിലെടുത്താണ്‌. ഇതിൽ ഒലിവ്‌ എണ്ണ, ഇലകൾ, മസാലകൾ പാകം ചെയ്ത ഏഷ്യൻ കുൺ, അതുപോലെത്തന്നെ ഒരു മധുര വിഭവം എന്ന നിലയിൽ ഇരുണ്ടനിറമുള്ള ചോക്ലേറ്റ്‌ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ചോറ്‌, ക്വിനോവ (തെക്കേ അമേരിക്കൻ ചെടിയിൽ നിന്നുള്ള ഒരു തരം ധാന്യം), നുറുക്കിയ ഓട്ട്സ്‌ എന്നിവ പോലുള്ള മുഴുവനായതും നുറുക്കിയതുമായ ധാന്യങ്ങളുടെ മൂന്നുമുതൽ അഞ്ചുവരെ അരക്കപ്പ്‌ വിഭവം നിങ്ങൾ കഴിക്കുന്നതായിരിക്കും . ഇതിനോടൊപ്പം ബീൻസ്‌, വിവിധയിനം പയറുവർഗ്ഗങ്ങൾ, തുവര എന്നിവയുടെ ഒന്നുമുതൽ രണ്ടുവരെയുള്ള അരക്കപ്പ്‌ വിഭവങ്ങളും ഉണ്ടായിരിക്കും. ആരോഗ്യകരമായ കൊഴുപ്പുകളുടെ അഞ്ചുമുതൽ ഏഴുവരെയുള്ള സെർവിങ്ങുകൾ നിങ്ങൾക്കു ലഭിക്കും. ഇതിൽ മുഖ്യമായും എക്സ്ട്രാവിർജിൻ ഒലിവെണ്ണയായിരിക്കും. (ഒരു ടീസ്പൂൺ എണ്ണ, രണ്ട്‌ വാൾനട്ട്‌, ഒരു ടേബിൾസ്പൂൺ പൊടിച്ച ചണവിത്ത്‌ അല്ലെങ്കിൽ ഒരു ഔൺസ്‌ അവോകാഡോ (ഒരു തരം പെയർ പഴം) എന്നിവക്കു സമമാണ്‌ ഒരു സെർവിങ്‌) അലസ്കൻ സാൽമൺ മത്സ്യം, മത്തി, അയില, അലസ്കൻ ബ്ലാക്ക്‌ കോഡ്‌(സാബ്ല്മീൻ) എന്നിവയുടെ രണ്ട്‌ മുതൽ നാല്‌ ഔൺസ്‌ വരെയുള്ള സെർവിങ്ങിസിൽ നിന്ന്‌ നിങ്ങൾക്ക്‌ ധാരാളം മാംസ്യവും ഒമേഗ-3 ജൈവ അമ്ലങ്ങളും ലഭിക്കും. മാംസ്യത്തിന്റെ ഇതര സ്രോതസ്സുകൾ ഇനിപ്പറയുന്നവ ഉൾപ്പെടുന്നതാണ്‌. ഒന്നുമുതൽ രണ്ടുവരെയുള്ള ഒമേഗ-3 സമൃദ്ധമായ മുട്ടകൾ ആഴ്ചതോറും, ഉയർന്ന ഗുണനിലവാരമുള്ള പാൽക്കട്ടി (ഒരു ഔൺസ്‌ ഒരു സെർവിങ്ങിനു തുല്യം), തൈര്‌, കൊഴുപ്പില്ലാത്ത മാംസം. പാനീയമായി ഞാൻ ശുപാർഷ ചെയ്യുന്നത്‌, രണ്ടു മുതൽ നാലു കപ്പുവരെയുള്ള ദിനംപ്രതി വൈറ്റ്‌ ടീയോ ഗ്രീൻ ടീയോ കറുത്ത ചൈനച്ചായയോ ആണ്‌. നിങ്ങൾ മദ്യം കഴിക്കുകയാണെങ്കിൽ ദിവസേന ഒന്നോ രണ്ടോ ഗ്ലാസ്സ്‌ ജൈവ റെഡ്‌ വൈൻ വേണമെന്നുണ്ടെങ്കിൽ കഴിക്കാം.
രോഗക്കത്തിക്കലിനുള്ള എന്റെ ആഹാരരീതി പിറമിഡിന്റെ അന്യോന്യം സംവേദന രൂപത്തിലേക്കു കടന്നുചെന്ന്‌ നിങ്ങൾക്ക്‌ ആസ്വദിക്കാൻ കഴിയുന്ന ആഹാരതിരഞ്ഞെടുപ്പുകളെക്കുറിച്ച്‌ കൂടുതൽ മനസിലാക്കാൻ കഴിയും.
സാഹസികമനസുള്ളവരാകുകയും അനശാസി ബീൻസ്‌, സീ വെജിറ്റബിൾസ്‌, ബീൻ ത്രെഡ്‌ നൂഡിൽസ്‌ പോലെയുള്ള നിങ്ങൾക്ക്‌ പുതിയതായേക്കാവുന്ന ഭക്ഷണം ശ്രമിച്ചുനോക്കുകയും ചെയ്യുക. നല്ല ഭക്ഷണവും നല്ല ആരോഗ്യവും ആശംസിക്കുന്നു!
എന്താണ്‌ എക്സിമ ?
ഉപരിതല ചർമ്മവീക്കം (അ​‍്​‍ുശര റലൃ​‍ാമശേശേ​‍െ)എന്ന പേരിൽ കൂടി അറിയപ്പെടുന്ന എക്സിമ, ദീർഘകാല അലർജിയുള്ള ഓരവസ്ഥയാണ്‌. ഈ അവസ്ഥയിൽ ചർമ്മത്തിൽ ചൊറിച്ചിലും ചെതുമ്പൽപോലെയുള്ള തിളിർപ്പും ഉണ്ടാകുന്നു.
എക്സിമയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്‌ ?
എക്സിമ ശരീരത്തിന്റെ മിക്കവാറും ഏതു ഭാഗത്തും ഉണ്ടാകാനിടയുണ്ട്‌. എന്നാൽ മുഖഭാഗത്താണ്‌ എക്സിമ പൊതുവായി കണ്ടുവരുന്നത്‌. അതുപോലെത്തന്നെ ശിരോചർമ്മത്തിൻമേലും കൈമുട്ടുകൾക്കും കാൽമുട്ടുകൾക്കും കണങ്കാലുകൾക്കും കൈകൾക്കും അകത്തും ഉണ്ടാകാം. ചർമ്മത്തിന്മേൽ കഠിനമായി ചൊറിച്ചിലുണ്ടാക്കുന്ന തുണ്ടു ഭാഗങ്ങളായി എക്സിമ പ്രതൃക്ഷപ്പെടുന്നു. മാന്തുമ്പോൾ എക്സിമയുടെ സ്ഥിതി കൂടുതൽ വഷളാകും. വാസ്തവത്തിൽ, മാന്തപ്പെടുന്നതുവരെ ചൊറിച്ചിലുള്ള ചർമ്മം സാധാരണനിലയിൽ തന്നെ കാണപ്പെടുന്നു. അസഹ്യമായ ചൊറിയൽ തിളിർപ്പും ചെതുമ്പലും വളരുന്നതിന്‌ പിന്നീട്‌ കാരണമായേക്കാം.
മറ്റ്‌ എക്സിമാ ലക്ഷണങ്ങൾ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു
? ഉണങ്ങി വരണ്ടതും തോൽപോലെയുള്ളതുമായ ഭാഗങ്ങൾ
? ഒലിക്കുകയും മേൽഭാഗം പൊതിയുകയും ചെയ്യുന്ന വ്രണം
? രോഗബാധിത ഭാഗത്ത്‌ ചുവപ്പുനിറവും വിങ്ങലും
? മാന്തുമ്പോൾ ചർമ്മത്തിനകത്തേക്ക്‌ രോഗാണുക്കൾ
കടക്കാനിടയുണ്ട്‌. ഇത്‌ ബാക്ടീരിയാബാധയും സ്ഥിരമായ              വടുക്കളും ഉൾപ്പെടെ ഗുരുതരമായ സങ്കീർണ്ണതകളിലേക്കു നയിക്കുന്നു.
എക്സിമ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്‌ ?
ഒരു അലർജിക്കു സമാനമായ പ്രതിപ്രവർത്തനത്താൽ ഉളവാകുന്നതാണ്‌ എക്സിമ. ഇത്‌ ദീർഘകാലവ്രണത്തിനിടയാക്കുന്നു. ഈ അവസ്ഥ പലപ്പോഴും ഇല്ലാതാവുകയും പ്രത്യക്ഷപ്പെടുകയും ചെയ്ത്‌ ആസ്ത്മപോലെയുള്ള ഇതര അലർജിയുള്ള അവസ്ഥ തുടർന്നുണ്ടാകുന്നു. ചില സന്ദർഭങ്ങളിൽ ചിലതരം സോപ്പുകളോ ശുചീകരണ ഔഷങ്ങളോ ലോഹമോ അതുപോലെ പൊടി അണുക്കൾ, മൃഗച്ചുണങ്ങ്‌ എന്നിവപോലുള്ള പ്രത്യേക പദാർത്ഥം എക്സിമക്ക്‌ തുടക്കമിടാനിടയുണ്ട്‌. എന്നാൽ പലർക്കും ഈ പ്രതിപ്രവർത്തനത്തിന്‌ കാരണമായി അറിയപ്പെടുന്ന അലർജിയുണ്ടാക്കുന്ന വസ്തു ഇല്ല. വരണ്ട കാലാവസ്ഥ, മാനസിക പിരിമുറുക്കം എന്നിവ മൂലം എക്സിമ വഷളാകാൻ സാദ്ധ്യതയുണ്ട്‌.
ആർക്കാണ്‌ എക്സിമ ഉണ്ടാകാൻ സാദ്ധ്യത ?
എക്സിമ ശിശുക്കളിലും കുട്ടികളിലും പ്രത്യേകമായി പൊതുവെ കാണപ്പെടുന്നു.
ഒരു വ്യക്തിക്ക്‌ എക്സിമയുടെയോ ആസ്ത്മയും ജലദോഷപ്പനിയും പോലെയുള്ള അലർജി അവസ്ഥയുടെയോ കുടുംബചരിത്രമുണ്ടെങ്കിൽ ആ വ്യക്തിക്ക്‌ രോഗം വളരാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു.
എക്സിമ എങ്ങനെയാണ്‌ രോഗനിർണ്ണയം ചെയ്യപ്പെടുന്നത്‌ ?
ശാരീരിക പരിശോധനനടത്തിയും രോഗിയുടെ ലക്ഷണങ്ങൾ, വൈദ്യശാസ്ത്രചരിത്രം, ജീവിതശൈലി, ശീലങ്ങൾ എന്നിവയെക്കുറിച്ചു ചോദിച്ചുമാണ്‌ ഡോക്ടർമാർ സാധാരണയായി എക്സിമ രോഗനിർണ്ണയം നടത്തുന്നത്‌.
പരമ്പരാഗത എക്സിമ ചികിത്സ എന്താണ്‌ ?
എക്സിമ ചികിത്സയിൽ സ്വയം പരിചരണവിദ്യകളുടെയും വൈദ്യശാസ്ത്ര ചികിത്സകളുടെയും ഒരു സംയോജനമാണ്‌. പരമ്പരാഗത ഡോക്ടർമാർ പലപ്പോഴും ശുപാർശ ചെയ്യുന്നത്‌. ഒന്നാമതായി, എക്സിമയുള്ളവർ രോഗലക്ഷണങ്ങൾ വഷ  ളാ  ക്കാൻ ഇ ട  യു ള്ള   ഒളിഞ്ഞിരിക്കുന്ന സാദ്ധ്യതകൾ ഒഴിവാക്കണം. എക്സിമയുണ്ടെങ്കിൽ ഇളംചൂടുവെള്ളത്തിൽ (കൂടുതൽ ചൂട്‌ പാടില്ല) കുളിക്കുക. സോപ്പ്‌ കഴിയുന്നത്ര കുറച്ച്‌  ഉപയോഗിക്കുക. കുളി കഴിഞ്ഞയുടൻ മൃദുവായതും അലർജി ഉളവാക്കാത്തതുമായ മോയിശ്ച്ചറൈസർ (ചർമ്മം വരളാതിരിക്കാൻ പുറമെ പുരട്ടുന്ന കൊഴുത്ത ദ്രാവകം)ഉപയോഗിക്കുക. ചൊറിച്ചിൽ അകറ്റാനുള്ള ലോഷനുകളോ കുറഞ്ഞ ശക്തിയുള്ള സ്റ്റിറോയ്ഡ്‌ ജൈവ സംയുക്തക്രീമുകളോ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്‌.
ഈ മാർഗങ്ങൾ എക്സിമയെ ശമിപ്പിക്കുന്നില്ലെങ്കിൽ, ഡോക്ടർമാർ താഴെ പറയുന്ന ചികിത്സകളിൽ ഒന്നോ അതിലധികമോ നിർദ്ദേശിച്ചേക്കാം.
സ്റ്റിറോയ്ഡുകൾ: സ്റ്റിറോയ്ഡ്‌ ക്രീമുകൾക്കും ഓയിന്‍മന്റുകൾക്കും-ഗുരുതരമായ രോഗങ്ങളിൽ വായിലൂടെ കഴിക്കാവുന്ന ഔഷധങ്ങൾക്കും-എക്സിമയുടെ ചൊറിച്ചിലിനെയും വീക്കത്തെയും ശമിപ്പിക്കാൻ കഴിയും. എന്നാൽ ചർമ്മം നേർക്കൽ പോലെയുള്ള പാർശ്വഫലങ്ങൾ അവ ഉണ്ടാക്കാൻ ഇടയുള്ളതിനാൽ ദീർഘകാല ഉപയോഗത്തിന്‌ അവ ശുപാർശ ചെയ്യപ്പെടുന്നില്ല.
രോഗപ്രതിരോധനിയന്ത്രണ ഔഷധങ്ങൾ: (കാ​‍ാ​‍ൗ​‍ി​‍ീ ​‍ാ​‍ീറൗഹമ​‍്​‍ൃ​‍െ) കാൽസിന്യൂറിൻ ഇൻഹിബിറ്റേഴ്സ്‌ (രാസപ്രവർത്തനം മന്ദഗതിയിലാക്കുന്ന വസ്തുക്കൾ) പ്രവർത്തിക്കുന്നത്‌ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ക്രമീകരിച്ചുകൊണ്ടാണ്‌. ഈ ഔഷധങ്ങൾക്ക്‌ സ്റ്റിറോയ്ഡുകളെപ്പോലെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ലെങ്കിലും അവയുടെ ദീർഘകാല സുരക്ഷിതത്വം ഇപ്പോഴും വ്യക്തമല്ല.
എക്സിമയ്ക്ക്‌ എന്തു ചികിത്സയാണ്‌ ഡോ.വെയ്‌ ശുപാർശ ചെയ്യുന്നത്‌ ?
ച്ചഅലർജി എന്നത്‌ ആത്യന്തികമായി ഒരു ഉദ്ദേ‍ീപകാവസ്ഥയാണ്‌. ആഹാരരീതിക്ക്‌ ശരീരത്തിലുടനീളം ഉദ്ദേ‍ീപനത്തെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയും. ഒരു രോഗക്കത്തിക്കൽ ഭക്ഷണരീതി പൈന്തുടർന്ന്‌ ഉദ്ദേ‍ീപനത്തിന്‌ ഇടയാക്കുന്ന ചേരുവകൾ ഉപേക്ഷിക്കുക.
ചർമ്മരോമങ്ങൾ പലപ്പോഴും മാനസികമായ പിരിമുറുക്കത്തിനോട്‌ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.മറിച്ച്‌, പിരിമുറുക്കത്തിൽ നിന്ന്‌ ആശ്വാസം ലഭിക്കുന്ന വിദ്യകൾക്ക്‌ ശമനം പ്രദാനം ചെയ്യുന്നതിൽ പലപ്പോഴും അസാധാരണ ഫലമുളവാക്കാൻ കഴിയും.
അലർജിസംബന്ധമായ ചർമ്മരോഗങ്ങളിൽ ശരീരത്തെ/മനസിനെ ഉപയോഗപ്പെടുത്താൻ ഭാവനയിൽ ചിത്രീകരിക്കലോ ഹിപ്നോതെറാപ്പിയോ ശ്രമിച്ചുനോക്കൂ.
ച്ചരോഗബാധിത ചർമ്മത്തിന്മേൽ അലോ വെരാ (അഹീല ​‍്ലൃമ) ജെൽ, കലെൻഡുല (ഇമഹലിറൗഹമ) ലോഷൻ അല്ലെങ്കിൽ ക്രീം, ചപ്പാരൽ (ഇവമു​‍ുമൃമഹ)ലോഷൻ എന്നിവ ശ്രമിച്ചു നോക്കൂ.
ച്ചഗാമ-ലിനോലെനിക്‌ (ഏമാ​‍ാമഹശി​‍ീഹലിശര) ആസിഡ്‌(ഏഘഅ) കഴിക്കുക. ഈ അസാധാരണ ജൈവ അമ്ലം, സന്ധ്യാപുഷ്പച്ചെടി എണ്ണയിലും കുരുവില്ലാമുന്തിരി എണ്ണയിലും ബൊറിജ്‌ ചെടി എണ്ണയിലും കണ്ടുവരുന്നു. എന്നാൽ ഭക്ഷണത്തിൽ ഇതുണ്ടാവാൻ വളരെ പ്രയാസമാണ്‌. ചർമ്മത്തിലും തലമുടിയിലും നഖങ്ങളിലും ഏഘഅ യ്ക്ക്‌ പരിപോഷണഗുണമുള്ളതായി കാണപ്പെടുന്നു.ദിവസം രണ്ടുനേരം 500 ങഴ കഴിച്ച്‌, ഫലം കാണാൻ ആറുമുതൽ എട്ട്‌ ആഴ്ച വരെ കാത്തിരിക്കുക.
ച്ചപാലും എല്ലാ പാലുൽപന്നങ്ങളും പാടേ ഒഴിവാക്കുക. ഇത്‌ രോഗപ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കിയേക്കാം.
ച്ചഇതിനുപുറമെ, ഹോമിയോപ്പതിയിലും പരമ്പരാഗത ചൈനീസ്‌ വൈദ്യശാസ്ത്രത്തിലുമുള്ള ചികിത്സകൾ, പല ചർമ്മരോഗാവസ്ഥകൾക്കും ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. അതിനാൽ അവ പരിഗണനാർഹമാണ്‌. ചികിത്സകരെ കണ്ടെത്താനായി ‘നാഷണൽ സെന്റർ ഫോർ ഹോമിയോപ്പതി’ യുടെയും ‘നാഷണൽ സർട്ടിഫിക്കേഷൻ കമ്മിഷൻ ഫോർ അക്യുപങ്ങ്ചർ ആന്റ്‌ ഓറിയന്റൽ മെഡിസി’ ന്റെയും വെബ്സൈറ്റുകൾ കാണുക.

You can share this post!