പാതിരാസൂര്യൻ/പി.എൻ. രാജേഷ്കുമാർ

ഓർമ്മകളുടെ ഹിമവർഷത്തിൽ
നനഞ്ഞുകുതിർന്നൊരു
കലണ്ടർ!
നേർത്ത മഞ്ഞുകണങ്ങൾക്ക്
കാലം നല്കിയപേര്,
‘ഡിസംബർ’.

നിലാപ്പെയ്ത്തിലും
സിരകളിലാകെ
വ്യോമനീലിമ തണുത്തുറഞ്ഞ 
രക്താഭ!

നക്ഷത്രക്കഥകൾകേട്ട്
അടയാതിരുന്ന
പാതിരാക്കണ്ണുകൾ!

ഹൃദയപക്ഷത്തോടുചേർന്ന്
പുത്തൻ സൂര്യോദയം!
ധമനികളിലാകെ
ആടിയുലഞ്ഞൊരു
സൂര്യകാന്തി!

മേലാകെയുഷ്ണംപടർന്ന്
ശോണരക്തത്തിന്റെ
ഗതിവേഗം കൂടുന്നു!
ഈ തണുപ്പിലുമെന്നിലേക്ക് ചൂടുപകരുന്നതേത് സൂര്യനാണ് ?

You can share this post!

One Reply to “പാതിരാസൂര്യൻ/പി.എൻ. രാജേഷ്കുമാർ”

  1. ഹൃദയപക്ഷത്തോട് ചേർന്ന് പുത്തൻ സൂര്യോദയം…. നല്ല വരികൾ.

Comments are closed.