വരികൾ നീണ്ടും വളഞ്ഞും
മുറിച്ചു മാറ്റാൻ വയ്യാതെ
ഇടക്ക് വെട്ടിയും നിരത്തിയും
ഒരേ പ്രതലത്തിൽ പെരുകി
കാലത്തിനൊപ്പം മുന്നോട്ട്
പൊയ്കൊണ്ടോയിരിക്കുന്നു.
ഒരു വിജയിയെ പോലെ!
നേരെന്നോ നുണയെന്നോ
വേർതിരിക്കാനാവാതെ:
മഴയെന്നോ വെയിലെന്നോ
തരം തിരിക്കാനാവാതെ:
അപ്പോഴും !
കാലത്തിനൊപ്പം
മുന്നോട്ട് പൊയ്കോണ്ടേയിരിക്കുന്നു.
ഒരു വിജയിയെ പോലെ
എങ്കിലും ,
ചില നേരങ്ങളിൽ
മടുപ്പ്, അതിനെ തന്നെ;
അളന്ന്, മുറിച്ച്, ചിന്തേരിട്ട് മിനുക്കി
ഒരു പ്രതലത്തിൽ സൂക്ഷിച്ച് വെക്കും.
വെളുപ്പും കറുപ്പും ഇടകലർത്തി
നോവും വിഷാദവും കൂട്ടിച്ചേർത്ത്
ചില വരികളിലും വാക്കിലും ഒതുക്കി
നിർത്തി
കാലത്തിനൊപ്പം ‘
പൊയ്കോണ്ടെയിരിക്കും
ഒരു വിജയിയെ പോലെ!