നേര്/കണ്ണനാർ

അയ്യപ്പൻ വെറുമൊരു കവിയല്ല എന്ന കാവ്യസമാഹാരത്തിലൂടെ സ്വന്തം പാത കണ്ടെത്തിയ കണ്ണനാർ കഴിഞ്ഞ ദിവസം അന്തരിച്ചു. അദേഹം ഏറ്റവും ഒടുവിൽ എഴുതിയ കവിതയാണിത്.കണ്ണനാരുടെ മകൻ ജിഷ്ണു കണ്ണൻ അയച്ചു തരുകയായിരുന്നു. 

നേരിന്നിതളുകളുകൾ
വിടരുകയായ്
നേരം പുലരുകയായ്
പൂവേവിട
ഇതളേവിട
മണമേവിട
ചുംബനമേവിട
ദുർദേവത എന്നെ
തിന്നു തുടങ്ങു
നർത്തനമാടും നിമിഷം
ദേവി, കവിതേ
നുപുരമഴിക്കുക
ചിലങ്കയണിയുക
കബന്ധങ്ങൾ അണിയുക
ദംഷ്ട്രകൾ കാട്ടി
നാവും നീട്ടി ഉറയുക

നിറങ്ങൾ പിറക്കുകയായ്
തുമ്പകൾ, ചെത്തികൾ, ചെമ്പരത്തികൾ
മുല്ല, മുക്കുറ്റി, മന്ദാരം
പൂവാം കുഴലി
പാടുകയായ്
ഒന്നാനാം……
നേരിന്നിമകളിൽ
ഊഞാലാടുകയായ്
ചെല്ലാട്ടം ചില്ലാട്ടം
ചൊല്ലാതാട്ടം

നിന്നുടെയുടലിൻ കാമനകൾ
കടയും
അഗ്നിയിൽ
നീയും നിന്റെ വംശാവലിയും
കത്തിയമരും
നേരുകൾ വീണ്ടും
പുലരും
കാക്കളൊക്കെ
ചേക്കയിൽ കുടിവയ്ക്കും
മുട്ടയിടും
കാ കാ എന്നുകരയും
മഴപെയ്യും
ഋതു ഋതുമതിയാകും

You can share this post!