നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ് / പാബ്ലോ നെരൂദ 

എങ്ങോട്ടും യാത്ര പോകാതെ
ഒന്നുമേ വായിക്കാതെ
ജീവിതസ്വനങ്ങൾക്ക് കാതോര്ക്കാത്ത നേരങ്ങളില്‍
സ്വയം അoഗീകരികരിക്കാത്തതിനാല്‍
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്

സ്വാഭിമാനം കൊലപ്പെടുത്തി
പരസഹായം നിഷേധിക്കുമ്പോള്‍
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്

പതിവുചിട്ടകള്‍ക്കടിമപ്പെട്ട്
നിത്യവുമൊരേ വഴികള്‍ നടന്ന്‍
പതിവുചര്യകളില്‍ നിന്നും വ്യതിചലിക്കാതെ
വൈവിധ്യമുള്ള വർണ്ണങ്ങള്‍ ധരിക്കാതെ
അപരിചിതരോട്
ഒന്നുമേയുരിയാടാതെ
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്

മിഴികളില്‍ തരളദ്യുതിയുണര്‍ത്തി
ദ്രുതഹൃദയത്തുടിപ്പുകളാകുന്ന
അഭിനിവേശങ്ങളെയും
അവയില്‍നിന്നുമുള്ള തീവ്രവികാരങ്ങളെയും
അവഗണിക്കും വേള
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്

അതൃപ്തമായ കർമ്മമേഖലയിൽ നിന്ന്
അസംതൃപ്തമായ പ്രണയത്തില്‍ നിന്ന്‍
ജീവിതത്തെ സ്ഥിതിഭേദം ചെയ്യാതിരിക്കുമ്പോള്‍
അനിശ്ചിതമായതിന്റെ സുരക്ഷക്ക്
ഒരു സാഹസത്തിനും മുതിരാതെ
സ്വപ്നങ്ങൾക്കാവിഷ്കാരം നൽകാതെ
ജീവിതത്തിലോരിക്കൽ പ്പോലും
സൂക്ഷ്മമായ ഉപദേശങ്ങൾക്കൊത്ത്
സ്വമേധയാ ചുവടുകളെടുക്കാതിരിക്കെ
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്
…………..:……….
*

You Start Dying Slowly by Pablo Neruda

You start dying slowly
if you do not travel,
if you do not read,
If you do not listen to the sounds of life,
If you do not appreciate yourself.

You start dying slowly
When you kill your self-esteem;
When you do not let others help you.

You start dying slowly
If you become a slave of your habits,
Walking everyday on the same paths…
If you do not change your routine,
If you do not wear different colours
Or you do not speak to those you don’t know.

You start dying slowly
If you avoid to feel passion
And their turbulent emotions;
Those which make your eyes glisten
And your heart beat fast.

You start dying slowly
If you do not change your life when you are
not satisfied with your job, or with your love,
If you do not risk what is safe for the uncertain,
If you do not go after a dream,
If you do not allow yourself,
At least once in your lifetime,
To run away from sensible advice…

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006