പരിഭാഷ: രുപശ്രീ എം പി
എന്റെ പ്രിയപ്പെട്ട ദൈവമേ നീയാണ് പരമമായ സത്യം
ഓരോരോ നിമിഷങ്ങളിലും
നീ പ്രപഞ്ച സൃഷ്ടിക്കുവേണ്ടി
നിന്റെ ഭാവനാശക്തിയാൽ
അസത്യത്തെ സത്യമാക്കി
പുനർനിർമ്മിക്കുന്നുകൊണ്ടിരിക്കുന്നു
നിന്റെ അല്പാംശം
ഞങ്ങളിലെല്ലാം അടങ്ങിയിരിക്കുന്നു
കാറ്റും വെയിലും
മഴയുമേറ്റ് മരിച്ചു
ശിഥിലമായ ശിലയിലിരുന്നുകൊണ്ട്
ദിവാസ്വപ്നം കാണുന്ന ഒരാൾ .
ആധിനിറഞ്ഞ, ദുഃഖപൂരിതമായ
നമ്മുടെ മനസ്സിലും
നാം പരം പൊരുളിനെ സൃഷ്ടിക്കുന്നു