നിറത്തൂവലുകൾ,ഇതളുകൾ /ദേശമംഗലം രാമകൃഷ്ണൻ

ഓണശേഷം പറക്കും
കിനാക്കൾ കൊഴിച്ച
പൂവിതളുകൾ
വർണ്ണത്തൂവലുകൾ
പെറുക്കിയെടുത്തു ഞാൻ
നാളെയുടെ ചിറകിനായ് നൽകി പീലിത്തൂവൽകൾ
നാളെയുടെ പല
വർണ്ണ പൂങ്കുലകൾക്കായ്
ആവാഹിച്ചൂ ഇതളുകൾ – മഹാ
ബലിയനുഗ്രഹിച്ചവ.
വാടുകില്ലവ
കൊടുങ്കാറ്റിലും
പെട്ടു പോകില്ലവ.
ഒരു മഹാ
മനുഷ്യ സ്മരണയുടെ
നിത്യമാം
പൂക്കളമാവുന്നെൻ
കിനാക്കളുടെ നിറ
ത്തൂവലുകൾ
ഇതളുകൾ .

home page

You can share this post!