നവവത്സരപതിപ്പ് 2022 /സ്ത്രീവിമോചനം/ഉഷാ ജോർജ്

സ്ത്രീവിമോചനംപുതുയുഗത്തിൻ വിമോചനം
ഇരുപതത്തിയൊന്നാംനൂറ്റാണ്ടിൽവിമോചനം
അപലകളല്ല ചപലകളല്ല നാരികൾ
ആധുനിക വിജ്ഞാനത്തിൻ ഭേരികൾ!!

അടിമച്ചങ്ങലയിൽ തളച്ചിടാൻ നോക്കിടേണ്ട
അബലയെന്ന വാക്കോതി ഒതുക്കുവാൻ നോക്കിടേണ്ട
ചാപല്യം ഞങ്ങളുടെ കോട്ടമല്ല; പുരുഷ-
മേധാവിത്വംചാർത്തിയഒമനപ്പേരുമാത്രം!

ഞങ്ങളുടെ അജ്ഞാത മറയാക്കി നിങ്ങൾ
വീടാം കൂട്ടിലെ തത്തകളാക്കിമാറ്റിയില്ലേ
കൂട്ടിലാണെങ്കിലും കാലം മാടിവിളിച്ചു ഞങ്ങളെ
അക്ഷരജ്യോതി നൽകി അനുഗ്രഹിച്ചു!

അധികാരവർഗ്ഗമേ ഭയംതോന്നുന്നുവോ
നേരിന്റെതൂലികയേന്തിയഅബലകളെകാൺകയാൽ
സ്ത്രീത്വമെന്ന മഹത്വത്തെ ബലികഴിച്ച അധികാരവർഗ്ഗമേ
നിന്നെ വെറുക്കുന്നുഞങ്ങൾ;ശപിക്കുന്നു ഞങ്ങൾ;

വരുന്നു ഞങ്ങൾ തിരിച്ചറിവിൻ കരുത്തുമായി
വരുന്നു ഞങ്ങൾ ഗ്രാമീണ ചൈതന്യം നെഞ്ചിലേറ്റി
എവിടെ ഞങ്ങളുടെ അവകാശങ്ങൾ!
എവിടെ ഞങ്ങളുടെ സ്വാതന്ത്ര്യങ്ങൾ!

ഓർമ്മയിലുണ്ടാകാം പണ്ട് കൗരവ സദസ്സിൽ
സോദര പത്നിയോട് നിങ്ങൾ കാട്ടിയ ക്രൂരത!
ഇന്നും തെരു തെരുവീഥികളിൽ ഇതാവർത്തിക്കുന്നു!
രക്ഷയ്ക്കായിന്നുമവൾ കണ്ണനെ തേടിടുന്നു!

ശക്തിയാണ്,ശക്തിയാണ് ഭാരതസ്ത്രീ രത്നം
പവിത്രതയാർന്നല്ലോ സ്ത്രീത്വം
സമത്വമല്ല,അവകാശങ്ങളല്ലോ ഞങ്ങൾക്കാവശ്യം
സ്വാതന്ത്ര്യത്തിൽപൊൻപുലരിയല്ലോ ഞങ്ങൾക്കാവശ്യം
സ്വാതന്ത്ര്യത്തിൽപൊൻപുലരിയല്ലോ ഞങ്ങൾക്കാവശ്യം

ഞങ്ങളുടെ പെൺമക്കളെ കണ്ടുവോ നിങ്ങൾ
അവരുടെ ശൈശവ-ബാല്യങ്ങൾ തകർത്തില്ലേ നിങ്ങൾ
തെരുവിലിട്ട് മാനഭംഗപ്പെടുത്തി ചുട്ടെരിച്ചതില്ലേ
ആസിഡും പെട്രോളുമൊഴിച്ചു കത്തിക്കരിച്ചതില്ലേ

സ്ത്രീ –
അമ്മയാണ്,സഹോദരിയാണ്, ഭാര്യയാണ്
സർവ്വംസഹയും സർവ്വസംഹാരിയുമാണ്
നേരുകൾ ഇതെങ്കിലും യാചിക്കുന്നു ഞങ്ങൾ
അരുതേ ക്രൂരത, ഞങ്ങളുടെ ബാലിക മാരോട്
അവരും ജീവിക്കട്ടെ നിർഭയരായി!!!

home

You can share this post!

One Reply to “നവവത്സരപതിപ്പ് 2022 /സ്ത്രീവിമോചനം/ഉഷാ ജോർജ്”

  1. It’s really a great literary work and an inspiration to all. Congratulations to Rev.Sr. Usha Giorge

Comments are closed.