നവവത്സരപതിപ്പ് 2022/ വിഴിയേ, കഥയെഴുത്/ഷാജി ഷൺമുഖം



ഒരു മഴ,
ഒരു വെയിൽ, പോരും
ഇവിടം എഴുതുവാൻ.
ശകലം ഭാഷ,
ശകലം വികാരം, പോരും
ഇങ്ങു വെളിവു പുരട്ടാൻ.

ആളുകൾ പറയുന്നു:
പലതുമറിയണം
പോരണം പാരണം
പിന്നെയും പറയുന്നു:
തുള്ളണം നിർത്താതെ
തുള്ളണം, എപ്പഴും
തുള്ളിമിനുങ്ങണം.

വേണ്ടന്നേ, എന്തിന്, ഏതിന്
വന്നു നിറയുവാൻ?
ഒന്നു കണ്ടാൽ മതി, എല്ലാം
ഉഴലും, പിന്നെ
ഉള്ളിൽ മുഴങ്ങും
ഒരു വരി, അതേ പോരും,
പോരിനല്ലല്ലോ അപ്പനേ.

വന്നു ഇവിടെ, പടയുവാൻ
മാത്രമോ? അടിനാഭി
മൊത്തം പുറത്തേയ്ക്കു
പൊട്ടിക്കാൻ മാത്രമോ?
അപ്പനേ, കാര്യങ്ങളെന്തായി?

ആരു പറയുന്നു ഇങ്ങനെ
അങ്ങനെ ഉങ്ങനെ തങ്ങനെ?
എല്ലാം ചെവിക്കണോ?
ചെവിക്കല്ലു പൊട്ടണോ?
കാണണോ? കണ്ടിട്ടു
കണ്ണുകൾ മേടണോ അപ്പനേ?
പൊപ്പനെ വാഴ്ത്തണോ?
പുപ്പനെ മുത്തണോ?

ഊരിൽ അനാഥനും മോഹം
ഒരു മൊഴി ഒരു വിഴി
ആ വിഴി ഭാവുകം.

You can share this post!