മടുപ്പ് പുസ്തകത്തിന്റെ
മാറപ്പുംപ്പേറി യാത്രയാവുക
മനപുസ്തകത്തിന്റെ
കണ്ണീർപ്പാടങ്ങളിൽ
വിത്ത് വിതയ്ക്കുക
സ്വപ്നങ്ങളോട്
കാലേക്കൂട്ടി
വരാൻ പറയുക
കാഴ്ച്ച തേടുന്ന കൃഷ്ണ മണി
കണ്ണട തേടിയലയട്ടെ
തേൻപ്പുരട്ടിയ ചിന്തകളുടെ മാർക്കറ്റിങ്ങിന്
ആഗ്രഹങ്ങളെ
കാവലേൽപ്പിക്കുക