നവവത്സരപതിപ്പ് 2022 /മറ/അനുഭൂതി ശ്രീധരന്‍

നീതന്ന വഴിയിത്
നീലച്ച വക്ഷസ്സിത്
നിതന്ന മറതന്നി-
ലൊളിക്കും മനസ്സിത്
ആരൂഢം വെടിയുന്ന
പാപത്തിന്‍ പടിയിത്
ആധിപെട്ടൊരു ലോഭ
ചിന്തതന്‍ തുരുത്തിത്
എരിതീവലയത്തില്‍
നിന്നുരക്ഷിക്കുന്നേരം
ചുമലില്‍ നീതീണ്ടിയ
വിഷത്തിന്‍ ബാധയിത്
താന്‍താങ്ങും പരിധിയില്‍
മറഞ്ഞുനടക്കുവാന്‍
മാനാപമാനം തന്ന
കലിതന്നുടപ്പിത്
താള്‍പൂട്ടും നിശയിത്
കാന്താരതാരകങ്ങള്‍
സൂര്യോഷ്ണം ജ്വലിപ്പിക്കു
മാകാശപ്പൊയ്കയിത്
വാക്കുതന്നരിമ്പുള്ള
നുണയാം ചാണക്കല്ലില്‍
വാള്‍നക്കിയിരിക്കുന്ന
നിന്‍റെ പൈദാഹമിത്
വേവാത്ത വൈകല്യങ്ങള്‍
തിന്നു ഛര്‍ദ്ദിച്ചും പേയാ-
ലാര്‍ത്തിപാര്‍ത്തിരിക്കുന്ന
ദേശിക സഭയിത്…..

home

        

You can share this post!

One Reply to “നവവത്സരപതിപ്പ് 2022 /മറ/അനുഭൂതി ശ്രീധരന്‍”

Comments are closed.