വല്ലപ്പോഴുമിപ്പെട്ടി
തുറന്നീടുന്നില്ലെങ്കി-
ലെങ്ങനെ ജീവിതത്തിൻ
മുത്തുകളെണ്ണിനോക്കും!
പലതും പഴകിയ-
താണു, ക്ലാവ് കട്ടിയിൽ
കണ്ണട മാറ്റിനോക്കി
മാറ്റമില്ലെന്നോചൊല്ലാൻ!
നടന്നവഴികളിൽ
കുപ്പിച്ചില്ലുകളാണു
നടത്തം നിർത്താൻവേണ്ടി
എറിഞ്ഞതായീടുമോ?
ഏറെയും കാടുമൂടി കിടക്കുന്ന,തുതൊട്ടാൽ
കയ്യൂക്കുകാണിക്കുന്ന
കേമന്മാരെത്തും,വേണ്ടാ!
ഒന്നിനുംകുറവൊട്ടും
വരുത്തിടാതെനോക്കി
ഒത്തതു പോലെതന്നെ
യൊക്കെയുംനടപ്പാക്കി
പിന്നിട്ടതോരോന്നോർത്തു
പിന്നെയുംചാരിവാതിൽ
സാക്ഷനീക്കീടുന്നേരം
പതിവില്ലാത്തൊരുശബ്ദം
പുകതുപ്പുന്നുവണ്ടി
വെള്ളമിത്തിരിമോന്തി
പച്ചകാണുകിൽവേഗം
പോയിടാം, വേച്ചായാലും.!