നവവത്സരപതിപ്പ് 2022/നന്മ വറ്റാത്ത ഭാരതം/ശ്രീകുമാരി അശോകൻ

നന്മ വറ്റാത്ത ഭാരതം
എന്തു ഭംഗിയാണെന്റെ ഭാരതം
നന്മ വറ്റാത്ത തിന്മ തീണ്ടാത്ത
ഉണ്മയാർന്നോരു നാടിത്
ഹിന്ദു -മുസ്ലിം -ക്രിസ്ത്യാനി വർഗ്ഗങ്ങൾ
ഒന്നായ് പുലരുന്നിടം
ഇവിടെ സ്നേഹവും കാരുണ്യവും
ഇടമുറിയാതൊഴുകുന്നിടം
ഇവിടെ ബുദ്ധനും ജൈനനും
നന്മ പെയ്യിച്ച നാളുകൾ
ആദിശങ്കരൻ അദ്വൈതമോതിയ
പാവനപുണ്യ മണ്ണിത്
ഇവിടെ വിവേകാനന്ദ സ്വാമിതൻ
വാഗ്ധോരണി മുഴങ്ങുന്നിടം
കൃഷ്ണനും പിന്നെ ക്രിസ്തുവും
സാരവത്താക്കിയ പാരിത്
ഇവിടെ മുത്തുനബിതൻ ഗീരുകൾ
തക്ബീറായി മുഴങ്ങുന്നിടം
ഗുരുദേവനും ഗുരുദേവുമെല്ലാമേ
മക്കളായ് മരുവിയോരിടം
സിന്ധു -ഗംഗാ -യമുനാ തീരങ്ങൾ
സംസ്ക്കാരങ്ങൾ തൻ വിളനിലം
ആര്യ -ദ്രാവിഡ മിശ്ര സംസ്ക്കാര
ഭൂവാണീകാണുന്നിടം

home

You can share this post!