നവവത്സരപതിപ്പ് 2022 /തിരികെ നൽകുക/വാസുദേവൻ.കെ.വി

തിരികെ നൽകുക നീയെനിക്കെന്റെ കിനാവിലെ മുന്തിരിത്തോപ്പുകൾ ..
മടക്കി വേണമെനിക്കെന്റെ നിലാവിന്റെ നേരുകൾ
വിങ്ങുമെൻ മനസ്സിന്
ഉണർവ്വേകുവാൻ തിരികെ വേണമെനിക്കെന്റെ
ഒഴുക്കിന്റെ തെളിനീർച്ചാലുകൾ. പിടതൻ തൂവലിൽപോലു- മാർത്തികാട്ടി ഒളികണ്ണുമായ് നില്ക്കും വേടരെ ജയിച്ചീടുവാൻ വേണമെനിക്ക് രക്ഷാമന്ത്രം വിഭ്രാന്തിയെ പിടിച്ചുകെട്ടീടുവാൻ. വലയിൽ കുരുക്കുവാൻ ഒപ്പമുണ്ടൊരുപാട് നിഴലുകൾ
ധമനികൾ അയഞ്ഞെന്റെ
ചിറകുകൾ തളരുന്നുവോ ?
കവർന്നെടുത്തൊരെൻ
ശക്തിയൊക്കെയും നിർവ്യാജം എനിക്കു നീ തിരികെനൽകുക
മനസ്സു മടുക്കുവോളം
എന്റെ വാനിൽ പറക്കുവാൻ
വീണ്ടെടുക്കണമെനിക്കെന്റെ ജീവിതചക്രവാളങ്ങൾ
നാളുകൾക്കിപ്പുറം മാറ്റൊലി കൊള്ളുവാൻ തിരികെ വേണമെനിക്കെന്റെ
ശബ്ദവും അക്ഷരക്കൂട്ടവും.

home

You can share this post!