
അമ്മതൻ സ്നേഹത്തിൽ പൂത്ത സംഗീതം.
അതിനൊപ്പമൊന്നുമില്ലിവിടെയീപാരിൽ.
പൊക്കിൾക്കൊടിയിൽത്തുടങ്ങുന്ന ബന്ധത്തെ…..
യറ്റു പോകാതെ വെളിച്ചമായ് കാത്തിടും!
പിച്ചവയ്ക്കും മുതൽ കണ്ണുനീർപ്പാട്ടായി,
താങ്ങായ് തണലായിയെന്നുമമ്മ..
അമ്മതൻ വാത്സല്യമെന്നുമേകി…. നേരിൻ വഴികൾ തെളിച്ചു നല്കി.
സ്നേഹനിധിയാമെന്റയമ്മ..
കുസൃതിക്കുരുന്നായിരുന്നൊരെൻ ബാല്യത്തിൽ,
അലിവുതൂകി നിലാവുപോലമ്മ!
ജീവിതവീഥിയിൽ തളരുന്ന നേരത്ത്,
കൈപിടിച്ചമ്മയെൻ കൂടെ നില്ക്കും….
ആഹ്ലാദമമൃതായ് പകർന്നു നല്കും!
അമ്മയ്ക്കു പകരമായ് മറ്റൊന്നുമില്ലുലകിൽ….
അമ്മയ്ക്കു തുല്യമായ് അമ്മ മാത്രം