നല്ല നാൾപിറവി/സുരേഷ് വിട്ടിയറം

വിൽപ്പനയ്ക്കായി ഇടങ്ങൾ വേണ്ട …. 
വിലപേശലില്ല ഒട്ടും മൊച്ചയില്ല.
 മൈംഷോയിലൂടെന്ന പോലെ
വിൽക്കുന്നു വാങ്ങുന്നു
പ്രായമെന്യേ ….
ആണും പെണ്ണുമൊന്നുപോലെ
ലഹരിയാണു പോലും കുലം കെടുത്തും ലഹരി
മതി കെട്ടുറങ്ങുന്ന,
ഉന്മാദ മോടെ ഉറഞ്ഞു തുള്ളുന്ന,
മിഠായിയായും സ്വിറിഞ്ചു രൂപത്തിലും
പലവർണ്ണ രൂപങ്ങളേറിയെങ്ങും .
സ്കൂൾ മുറ്റത്തും നാട്ടുവഴികളിലുമെങ്ങുമെങ്ങും .
കണ്ടാലറിയാത്ത രുചിയേറിടുന്ന
ഉള്ളം കുളിർപ്പിച്ച് ചോര ചിന്തിടുന്ന
മസ്തിഷക്കമാകെ നിർവീര്യമാക്കി
ആകാശത്തോളമുയർത്തിടുന്ന
ലഹരിയ്ക്കുവേണ്ടി ജീവൻ കൊടുപ്പൂ .
യുവ ചേതനയുടെ മനസ്സാരു കാൺമൂ.
ജാതിയില്ല മതവുമില്ല..
ലഹരി ഭുജിപ്പാൻ തീണ്ടലില്ല തൊടിയുമില്ല.
പ്രാണൻ വെടിഞ്ഞും പ്രണയിനിയെ വിറ്റും
അഭിനവ ഈഡിപ്പസുകളുമേറിടുന്നു.
ലഹരി നിരോധന നിയമപാഠം
വായനയിലൂടെ വളർത്തണം
ലഹരിമുക്ത ലോകം പുലരണം
നമ്മൾ നമ്മള്ളിലാദ്യം ബോധം മുണർത്തണം.
എങ്കിൽ സ്വതന്ത്രരാകാം
 നല്ല നാൾ പിറവി കാണാം.

You can share this post!