ദൈവമേ! ഞങ്ങളിലാരുടെ പ്രാർത്ഥനയാണ് നീ കേൾക്കുന്നത് ?/പി.എൻ.രാജേഷ്കുമാർ


ഞാനുമെൻ്റെ ആത്മാർത്ഥസുഹൃത്തും
പ്രാർത്ഥിക്കുന്നത്
ഒരേ ഈശ്വരനോടായായിരുന്നു.
ഞങ്ങളുടെ പ്രാർത്ഥനാരീതികളും
നേർച്ചവഴിപാടുകളുമെല്ലാം
ഒരേപോലുള്ളവയുമായിരുന്നു!
ഇപ്പോൾ ഞങ്ങളിരുവരും പ്രാർത്ഥിക്കുന്നതും
ഒരേ കാര്യത്തിനുവേണ്ടിയാണ്!

എന്നാൽ വ്യത്യാസമൊന്നുമാത്രം!
എൻ്റെ പ്രാർത്ഥന
ആ കാര്യം നടക്കണമെന്നും
സുഹൃത്തിൻ്റെ പ്രാർത്ഥന അതൊരിക്കലും
നടക്കരുതെന്നുമായിരുന്നു !

ഈശ്വരാ, വളരെ വേണ്ടപ്പെട്ടവരായ
ഞങ്ങൾ തമ്മിൽ
ഈയൊരു കാര്യത്തിൽ മാത്രമാണ് ഭിന്നതയുള്ളത്!

എൻ്റെ സുഹൃത്തിൻ്റെ
മറ്റെല്ലാ പ്രാർത്ഥനകളും
അങ്ങ് കേൾക്കേണമേ,
അയാളെയേതുവിധേനയും
രക്ഷിക്കേണമേ,
ഇതുമാത്രമാണ്
എൻ്റെയെന്നത്തേയുമാഗ്രഹം!

എന്നാൽ ദൈവമേ!
ടി കാര്യത്തിൽമാത്രം
അങ്ങെൻ്റെ പ്രാർത്ഥന കേൾക്കേണമേ,
എൻ്റെകൂടെ നില്ക്കേണമേ…

You can share this post!