ദൃശ്യം സിനിമ കണ്ട്‌ കൊല്ലാനിറങ്ങുന്നവർ

സണ്ണി തായങ്കരി
    സിനിമയും നാടകവും മറ്റ്‌ കലാരുപങ്ങളും മനുഷ്യനെ അഞ്ജതയുടെയും അനാചാരത്തിന്റെയും കുറ്റകൃത്യങ്ങളുടെയും ഇരുളടഞ്ഞ മേഖലകളിൽനിന്നും പ്രകാശത്തിന്റെ മഹിതമായ ഇടങ്ങളിലേക്ക്‌ നയിക്കുവാൻ ഉപയുക്തമാകുന്നവയാണ്‌. ഏക്കാളവും അത്‌ അങ്ങനെതന്നെയായിരുന്നു. മാനവികതയുടെ ഉണർ ത്തുപാട്ടായി കലകളെയും സാഹിത്യത്തെയും ഏക്കാളവും നെഞ്ചിലേറ്റിയ ചരിത്രമാണ്‌ നമുക്കുള്ളത്‌. നവോത്ഥാന കാലഘട്ടത്തിനുശേഷം അത്ഭുതകരമായ മാറ്റങ്ങളാണ്‌ കലയുടെ വിവിധ ശാഖകൾ മാനവികന്റെ വ്യക്തിപരവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ജീവിതമേഖലകളിൽ വരുത്തിയത്‌. മനുഷ്യന്റെ ജന്മാവകാശങ്ങളെപ്പറ്റി അവനെ ബോധവാനാക്കാനും എല്ലാവിധ അടിച്ചമർത്തലുകളെയും അസമത്വങ്ങളെയും പുറംകാലിന്‌ ചവിട്ടി തെറിപ്പിക്കുവാനും അവനെ പ്രാപ്തനാക്കിയത്‌ കലയും സാഹിത്യവുമാണ്‌. ആധുനിക മനുഷ്യന്റെ വികാസപരിണാമങ്ങൾക്ക്‌ ചാലകശക്തിയായി വർത്തിച്ചതു സർഗാത്മകതയുടെ അന്തർധാരയാണ്‌ എന്നതിൽ സംശയമില്ല.
        ‘ദൃശ്യം’ സിനിമ തീയറ്ററുകളിൽ വിജയക്കൊടി പാറിച്ച്‌ കടന്നുപോയിട്ട്‌ അധിക കാലമായിട്ടില്ല(മിനിസ്ക്രീനിൽ ഇപ്പോഴും അത്‌ പ്രസാരണം ചെയ്യുന്നുണ്ട്‌). സാധാരണക്കാരനായ ഒരാളുടെ കുടുംബജീവിതത്തിൽ സംഭവിച്ച തികച്ചും ദൗർഭാഗ്യകരമായ ഒരു കുറ്റകൃത്യവും അതേ തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ്‌ സിനിമയുടെ പ്രമേയം. ആദ്യം മകളുടെയും പിന്നെ അമ്മയുടെയും മാനം രക്ഷിക്കാനുള്ള വെപ്രാളത്തിൽ കൈയബദ്ധത്തിൽ സംഭവിച്ചതാണ്‌ ആ കൊലപാതകം. ഭാര്യയെയും മകളെയും രക്ഷിക്കാൻ കുടുംബനാഥൻ പിന്നീട്‌ കാണിക്കുന്ന വഴിവിട്ട പ്രവൃത്തികൾ പോലീസിനെയും നിയമത്തെയും വല്ലാതെ വട്ടം ചുറ്റിക്കുന്നുണ്ട്‌. ഇത്തരം സാഹചര്യത്തിൽ എങ്ങനെ ഒരു കുറ്റവാളിക്ക്‌ പഴുതുകൾ അശേഷിപ്പിക്കാതെ തെളിവുകൾ നശിപ്പിച്ച്‌ നിയമപാലകരെ കുരങ്ങുകളിപ്പിച്ച്‌ രക്ഷപ്പെടാമെന്ന തെറ്റായ സന്ദേശം തീർച്ചയായും അറിഞ്ഞോ അറിയാതെയോ ഈ സിനിമ നൽകുന്നുണ്ട്‌ എന്ന വസ്തുത തള്ളിക്കളയാനാവില്ല. പക്ഷേ, ഇത്‌ സിനിമയാണ്‌; സിനിമയല്ല ജീവിതമെന്ന്‌ തിരിച്ചറിയാൻ ക്രിമിനൽ സ്വഭാവമുള്ളവർക്ക്‌ പലപ്പോഴും സാധിക്കാതെ പോകുന്നിടത്താണ്‌ പ്രശ്നം.
സ്റ്റീവ് ജോൺസൺ
കേരളത്തിൽ ആലപ്പുഴ ജില്ലയിലെ എടത്വാ, തിരുവനന്തപുരം, നിലമ്പൂർ, മാനന്തവാടി എന്നിവിടങ്ങളിലും കേരളത്തിന്‌ പുറത്ത്‌ മുബൈ, പൂനെ, ലക്നോ, പാറ്റ്ന എന്നീ വൻനഗരങ്ങളിലും ദൃശ്യം മോഡൽ കൊലപാതകങ്ങൾ നടന്നു എന്നതിനെ നിസ്സാരമായി കാണാൻ കഴിയില്ല.
ആലപ്പുഴയിലെ ഇരട്ട കൊലപാതം. 
    ആദ്യ കൊല നടന്നത്‌ ഏപ്രിൽ 19ന്‌. ചെക്കിടിക്കാട്‌ കറുകത്തറ കുട്ടപ്പന്റെ മകൻ മധു(40)വിനെ പച്ച കാഞ്ചിക്കൽ മനുവേന്നു വിളിക്കപ്പെടുന്ന മോബിൻ മാത്യു(25) കൊലപ്പെടുത്തിയത്‌ ബന്ധുവായ യുവതിയെ ശല്യം ചെയ്തതിന്റെ പേരിൽ. മധുവിന്റെയും മോബിന്റെയും കുടുംബങ്ങൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവേന്നും പറയുന്നു. മോബിന്റെ ബന്ധുവിന്റെ മനസ്സമ്മതചടങ്ങിന്റെ തലേന്ന്‌ സുഹൃത്തുക്കൾ മദ്യവിരുന്നിനായി സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ സന്ധ്യയോടെ ഒത്തുകൂടി. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മധുവിനെയും അവിടേയ്ക്ക്‌ ക്ഷണിച്ചു. മദ്യപാനത്തിനുശേഷം എട്ടുമണിയോടെ മിക്കവരും പിരിഞ്ഞെങ്കിലും മധുവിനെ പോകാൻ മോബിൻ അനുവദിച്ചില്ല. അയാളെ സൽക്കരിക്കുന്നതിൽ മോബിൻ ഒരു ലുബ്ധും കാണിച്ചില്ല. മോബിൻ എന്തോ കാരണം പറഞ്ഞ്‌ അന്ന്‌ മദ്യം ഉപയോഗിച്ചില്ല. മദ്യം തീർന്നപ്പോൾ വീണ്ടും കുപ്പി വരുത്തി. ഇതിനിടയിൽ മോബിനും മധുവും തമ്മിൽ വാക്കേറ്റമുണ്ടായി. അത്‌ അടിപിടിയിലെത്തി.
    അയൽവാസിയുടെ ഫോണിൽനിന്ന്‌ മോബിൻ ചെക്കിടിക്കാട്‌ തുരുത്തുമാലിൽ ലിന്റോയെ(28) വിളിച്ചുവരുത്തി. ഒൻപതുമണിയോടെ ഇരുവരും ചേർന്ന്‌ മദ്യലഹരിയിലായ മധുവിനെ തലയ്ക്കടിച്ച്‌ പരുക്കേൽപ്പിച്ചു. പിന്നെ സമീപത്തെ തെങ്ങിൽ ചാരിനിർത്തി കൈയിൽ കരുത്തിയ വേലികെട്ടാൻ ഉപയോഗിക്കുന്ന ഇൻസുലേഷനുള്ള കമ്പി കഴുത്തിൽ ചുറ്റി കൊലപ്പെടുത്തി. മധു നിത്യവും വീട്ടിലേക്ക്‌ നടന്നുപോകുന്ന പാടത്തെ വെള്ളക്കെട്ടിന്‌ മുകളിലിട്ട തെങ്ങിൻ തടികൊണ്ടുള്ള പാലത്തിൽനിന്ന്‌ ഇരുവരും ചേർന്ന്‌ ശവം വെള്ളക്കെട്ടിലേക്ക്‌ തള്ളി.
  -2-
ശവം പൊങ്ങിയോയെന്ന്‌ പോയി നോക്കണമെന്ന്‌ മോബിൻ വെളുപ്പിനെ ലിന്റോയ്ക്ക്‌ എസ്‌.എം.എസ്‌. സന്ദേശം അയച്ചു. വെള്ളക്കെട്ടിനു സമീപം ലിന്റോ പരുങ്ങി നിൽക്കുന്നത്‌ കണ്ട മധുവിന്റെ സഹോദരി ‘ലിന്റോയെന്താ അതിരാവിലെ ഈ വഴിക്ക്‌?’ എന്നു ചോദിച്ചപ്പോൾ ‘ഓ, ചുമ്മാ. മീൻ വല്ലതും ഉണ്ടോന്നു നോക്കുവാരുന്നു’ വേന്ന്‌ ഒഴുക്കൻ മട്ടിൽ മറുപടി നൽകി.
    ലിന്റോയെ മൊഴിയെടുക്കാനായി പോലീസ്‌ സ്റ്റേഷനിലേക്ക്‌ വീണ്ടും വിളിപ്പിച്ചെന്നും പോളീഗ്രാഫ്‌ ടെസ്റ്റിന്‌ തയ്യാറാകുന്നുവേന്നും അറിഞ്ഞ മോബിൻ ലിന്റോയെ എടത്വായ്ക്ക്‌ അടുത്ത്‌ ആൾ താമസമില്ലാത്ത ഒരു വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചു. ജൂൺ ഒമ്പതിന്‌ ലിന്റോ മോബിന്‌ ഫോൺ ചെയ്ത്‌ ആലപ്പുഴയിൽ നിന്നാണ്‌ വിളിക്കുന്നതെന്നും തനിക്ക്‌ മാനസിക സംഘർഷം താങ്ങാനാകുന്നില്ലെന്നും പോലീസിൽ കീഴടങ്ങാൻ പോകുകയാണെന്നും പറഞ്ഞു. ലിന്റോ പോലീസിൽ കീഴടങ്ങി മാപ്പുസാക്ഷിയായാൽ താൻ പിടിക്കപ്പെടുമെന്ന്‌ മനസ്സിലാക്കിയ മോബിൻ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നും മൊബെയിൽ ഫോൺ ഓഫാക്കി ഉടൻ എടത്വായ്ക്ക്‌ മടങ്ങാനും നിർദേശിച്ചു.
    നിശ്ചയിച്ചുറച്ചതുപോലെ മോബിൻ പിതൃസഹോദരപുത്രൻ ജോഫിനു(28​‍ാമായി ഒളിസങ്കേതത്തിലെത്തി. ആദ്യം കാര്യങ്ങൾ പറഞ്ഞ്‌ ബോധ്യപ്പെടുത്തി പോളിഗ്രാഫ്‌ ടെസ്റ്റിന്‌ വിധേയനാകുന്നതിൽനിന്ന്‌ ഒഴിവാക്കാൻ കുറേക്കാലത്തേക്ക്‌ നാടുവിടാൻ ലിന്റോയെ പ്രേരിപ്പിക്കാനായി ശ്രമം. എന്നാൽ അതിന്‌ തയ്യാറാകാതെ പോലീസിൽ കീഴടങ്ങുമെന്ന്‌ വാശിപിടിച്ച ലിന്റോയെ തലയ്ക്കടിച്ച്‌ വീഴ്ത്തി. മരിച്ചുവേന്ന്‌ ബോധ്യപ്പെട്ടപ്പോൾ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക്‌ ചരടുകൊണ്ട്‌ ശവശരീരം ഒടിച്ചുമടക്കി ഒരു പന്തിന്റെ ആകൃതിയിലാക്കി മോബിന്റേതന്നെ മീൻ വണ്ടിയിൽ കയറ്റി തകഴിയിലെ ആത്മഹത്യാമുനമ്പെന്നറിയപ്പെടുന്ന ആൾ പാർപ്പില്ലാത്ത ഭാഗത്തെ റെയിൽവേ ട്രാക്കിലിട്ടു. എന്നാൽ ട്രെയിൻ തട്ടി മൃതദേഹം ഉരുണ്ട്‌ ദൂരെ വീഴുകയാണുണ്ടായത്‌. മാസങ്ങൾക്കുശേഷമാണ്‌ റെയിൽവേ ട്രാക്കിനരുകിലെ കുറ്റിക്കാട്ടിൽനിന്ന്‌ ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നത്‌. പിന്നീട്‌ ഡി.എൻ.എ. ടെസ്റ്റിലൂടെ അത്‌ കാണാതായ ലിന്റോയുടേതാണെന്ന്‌ സ്ഥിരീകരിച്ചു.
    ലോക്കൽ പോലീസ്‌ എഴുതി തള്ളിയ കേസായിരുന്നു മധുവിന്റെ കൊലപാതകം. സ്വാഭാവിക മരണം എന്ന നിഗമനത്തിലായിരുന്നു പോലീസ്‌. അക്കാരണത്താൽ ശരിയായ മഹസർപോലും തയ്യാറാക്കിയില്ലത്രേ. അഞ്ചുമാസത്തോളം ഈ കേസ്‌ പോലീസിനെ വട്ടം കറക്കി. പോലീസിനെ വഴിതെറ്റിക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി ഏത്‌ പ്രഫഷണൽ കൊലയാളിയെയും വെല്ലും വിധമായിരുന്നു. അതിവിദഗ്ധമായി കുറ്റകൃത്യം ചെയ്യുകയും തനിക്കെതിരായ ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കുകയും ചെയ്ത കൊലയാളി കുടുങ്ങിയത്‌ അമിത ആത്മവിശ്വാസവും സാമർഥ്യവുംകൊണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടയിൽ ദൃശ്യം സിനിമയിലെ നായകൻ സ്വയം ന്യായീകരിക്കാൻ ഉപയോഗിച്ച ചില വാക്പ്രയോഗങ്ങൾ തന്റെ കാര്യത്തിലും എന്തുകൊണ്ട്‌ ശരിയായിക്കൂടാ എന്ന മോബിന്റെ അകാരണവും അനവസരത്തിലുമുള്ള ചോദ്യമാണ്‌ അതുവരെ സംശയം മാത്രമുണ്ടായിരുന്ന മോബിനെ ഗൗരവത്തിലെടുക്കാൻ പോലീസിനെ പ്രേരിപ്പിച്ചതു.
    ഇരട്ട കൊലപാതത്തിൽ പിടിക്കപ്പെടാതിരിക്കാൻ മോബിൻ കൃത്യമായ ആസൂത്രണമാണ്‌ നടത്തിയത്‌. അതിനായി ‘ദൃശ്യം’ സിനിമ പതിനേഴ്‌ പ്രാവശ്യം കണ്ട്‌ അതിൽ മോഹൻലാളിന്റെ കഥാപാത്രം തെളിവ്‌ നശിപ്പിക്കുന്ന രീതിയും, പോലീസിന്‌ മൊഴി നൽകുമ്പോൾ പ്രകടിപ്പിക്കുന്ന അവധാനതയും, പറയുന്ന കാര്യങ്ങൾ സത്യസന്ധമാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ ബോധ്യപ്പെടുന്നതിനായി സാഹചര്യതെളിവുകൾ കൃത്രിമമായി ഉണ്ടാക്കുന്നതും ഹൃദിസ്ഥമാക്കി.
    മധുവിന്റെ മൃതദേഹം കണ്ടെടുത്തതിനുശേഷം സംസ്കാരചടങ്ങുകൾക്കുൾപ്പെടെ ആർക്കും സംശയം ഉണ്ടാകാതിരിക്കാനായി എല്ലാ കാര്യങ്ങൾക്കും മോബിനും ലിന്റോയും മുന്നിൽനിന്ന്‌ നേതൃത്വം നൽകി.
    പോലീസ്‌ മധു കൊലക്കേസ്‌ അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തുന്നുവേന്ന്‌ ആരോപിച്ച്‌ പ്രദേശവാസികളെ സംഘടിപ്പിച്ച്‌ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിന്റെ പിന്നിലെ അതിബുദ്ധി മോബിന്റേതാണ്‌. കേസിന്റെ ഗതിമാറി തന്നിലേക്ക്‌ എത്തിയേക്കാമെന്ന്‌ സംശയിച്ച പ്രതി ആക്ഷൻ കൗൺസിലിന്റെ ബാനറിൽ മധു കൊലപാതക കേസ്‌ ലോക്കൽ പോലീസിൽനിന്ന്‌ ക്രൈം ബ്രാഞ്ച്‌ ഏറ്റെടുക്കണമെന്ന്‌
സ്റ്റീവ് ജോൺസൺ
ആവശ്യപ്പെട്ട്‌ പോലീസ്‌ സ്റ്റേഷൻ മാർച്ച്‌ നടത്തി. എല്ലാറ്റിനും നേതൃത്വം നൽകി മുൻനിരയിൽനിന്ന്‌ നയിച്ചതു മോബിനും ലിന്റോയുമായിരുന്നു.
    മധുവിനെ കൊല ചെയ്തത്‌ രാത്രി ഒൻപതിനുശേഷമായിരുന്നു.
എന്നാൽ മദ്യപിച്ച എല്ലാവരും എട്ടുമണിക്ക്‌ പിരിഞ്ഞുപോയെന്ന്‌ മോബിൻ പോലീസിന്‌ മൊഴി നൽകി. പോലീസ്‌ വിളിപ്പിച്ചാൽ അപ്രകാരം എല്ലാവരും മൊഴി നൽകണമെന്നും അല്ലെങ്കിൽ എല്ലാവരും കേസിലെ പ്രതികളാകുമെന്നും മോബിൻ മദ്യസൽക്കാരത്തിൽ പങ്കെടുത്ത എല്ലാവരെയും ഭീഷണിപ്പെടുത്തി. അതിനായി നിരന്തരം പ്രേരിപ്പിച്ചു.
    ഇതിനിടയിൽ കൊല്ലപ്പെട്ട മധുവിന്‌ പല അനാശാസ്യ ബന്ധങ്ങൾ ഉണ്ടെന്നും ഭർത്താക്കന്മാർ വിദേശത്തുള്ള ചില യുവതികളുടെ കൂട്ടുകിടപ്പുകാരനാണ്‌ അയാളെന്നും മൂന്നാര്റിയിപ്പില്ലാതെ എത്തിയ ഏതോ ഒരുവളുടെ ഭർത്താവ്‌ മധുവിനെ കൊലപ്പെടുത്തിയതാണെന്നും നാട്ടുകാർക്ക്‌ താത്പര്യമുള്ള രീതിയിൽ മോബിനും ലിന്റോയും നാട്ടിൽ പറഞ്ഞുനടന്നു. നാട്ടുകാരുടെ ഇഷ്ടവിഷയമായതിനാൽ അവർതന്നെ പുതിയ കഥകളുണ്ടാക്കിക്കൊള്ളുമെന്നും അത്‌ തനിക്ക്‌ പ്രയോജനപ്പെടുമെന്നും അയാൾ കരുതി.
    മറ്റുള്ളവരെ ബന്ധപ്പെടുന്നതിന്‌ സ്വന്തം ഫോൺ മോബിൻ ഉപയോഗിച്ചില്ല. മറ്റു പലരുടെയും ഫോണുകൾ അവശ്യഘട്ടങ്ങളിൽ ഉപയോഗിച്ചു. സ്വന്തം ഫോൺ ഉപയോഗിച്ചപ്പോഴൊക്കെ വാട്സാപ്പ്‌ കോളുകളാണ്‌ ചെയ്തത്‌. വാട്സാപ്പ്‌ കോളുകൾ പോലീസിന്‌ കണ്ടെത്തുക ദുഷ്കരമാണെന്ന്‌ മോബിൻ മനസ്സിലാക്കിയിരുന്നു. ഫോൺ കോൾ ലിസ്റ്റെടുത്ത്‌ പോലീസ്‌ തന്നിലേക്ക്‌ എത്തരുതെന്ന്‌ അയാൾക്ക്‌ നിർബന്ധമുണ്ടായിരുന്നു. കേസ്‌ സംബന്ധമായ എല്ലാക്കാര്യങ്ങളും ഇയാൾ അടുത്ത സുഹൃത്തുക്കളിൽനിന്ന്‌ പോലും മറച്ചുവച്ചു.
    ഫേസ്ബുക്കിൽ സജീവമായിരുന്ന മോബിൻ കൊലപാതകശേഷം അതിൽനിന്ന്‌ പൈന്തിരിഞ്ഞു. ആരെങ്കിലും കൊലപാതക സംബന്ധമായ എന്തെങ്കിലും പോസ്റ്റുകൾ ചെയ്യുമോയെന്ന്‌ അയാൾ സംശയിച്ചു.
    ലിന്റോയെ കൊലപ്പെടുത്തി കൈയും കാലും പിടലിയും നടുവും ഒടിച്ചുമടക്കി ഒരു ബോൾപോലെ ചുരുട്ടിക്കെട്ടുന്നതിന്‌ ഉപയോഗിച്ച ചരടുപോലും വാങ്ങിയത്‌ മറ്റേതോ സ്ഥലത്തുനിന്നാണ്‌.
    ലിന്റോയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചശേഷം അയാൾ പോലീസിനെ ഭയന്ന്‌ നാടുവിട്ടുപോയെന്ന്‌ നാട്ടിൽ പ്രചരിപ്പിച്ചു.
    ഇങ്ങനെ ഇരു കൊലപാതകങ്ങളെയും സംബന്ധിച്ച്‌ സംശയാസ്പദമായ ഒരു തെളിവും തനിക്കെതിരെ ഉയരാതിരിക്കാൻ വളരെ ആസൂത്രിതമായ നീക്കമാണ്‌ പ്രതി നടത്തിയത്‌. ‘ദൃശ്യ’ത്തോടൊപ്പം ‘സേതുരാമയ്യർ സി.ബി.​‍െഎ.യിലെ ജഗദീഷ്‌ അവതരിപ്പിച്ച കഥാപാത്രവും തനിക്ക്‌ പ്രേരകമായെന്ന്‌ ഇയാൾ പോലീസിനോട്‌ പറഞ്ഞു.
മാനന്തവാടിയിലെ കൊലപാതകം:
    ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ്‌ വയനാട്‌ മാനന്തവാടിയിൽ മറ്റൊരു ‘ദൃശ്യം’ മോഡൽ കൊല നടന്നത്‌.  തമിഴ്‌നാട്‌ സ്വദേശി ആശയകണ്ണനെ മകനും സുഹൃത്തും ചേർന്നാണ്‌ കൊന്നത്‌. അച്ഛന്റെ അമിത മദ്യപാനവും മറ്റ്‌ സ്വഭാവ ദൂഷ്യങ്ങളുമാണ്‌ അച്ഛനെ കൊല്ലാൻ മകനെ പ്രേരിപ്പിച്ചതു. പതിനാല്‌ വർഷമായി കുടുംബവുമായി അകന്ന്‌ കഴിഞ്ഞിരുന്ന അയാളുമായി സന്ധിസംഭാഷണം നടത്തി അവരെ വീണ്ടും ഒന്നിപ്പിച്ചതു സമീപത്തെ മഠത്തിലെ കന്യാസ്ത്രീകളാണെന്ന്‌ പറയുന്നു. കുടുംബത്തോടൊപ്പം താമസമാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ അയാൾ തനിസ്വഭാവം കാണിച്ചുതുടങ്ങി. മദ്യപിച്ചുവന്ന്‌ ഭാര്യയെയും മകനെ യും അതിക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും പതിവാക്കി. മാത്രമല്ല, അമ്മയും മകനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും മകനെ സമൂഹമധ്യത്തിൽ നാണം കെടുത്തുകയും ചെയ്തു. സഹികെട്ട മകൻ അരുൺ പാണ്ഡ്യൻ അച്ഛനെ കൊല്ലാൻതന്നെ തീരുമാനിച്ചു. തെളിവ്‌ ഒന്നും അവശേഷിപ്പിക്കാതെ എങ്ങനെ അച്ഛനെ വകവരുത്താം എന്നതായി പിന്നെ അയാളുടെ ചിന്ത. ആയിടയ്ക്കാണ്‌ മാനന്തവാടിയിൽ ‘ദൃശ്യം’ സിനിമ പ്രദർശനത്തിനെത്തിയത്‌. സിനിമ കണ്ട അരുൺ
-4-
പാണ്ഡ്യൻ ആത്മവിശ്വാസത്തോടെ പദ്ധതികൾ മെനഞ്ഞു. സമീപത്ത്‌ നിർമാണം നടക്കുന്ന വീട്ടിൽ വിളിച്ചുവരുത്തി കൊന്ന്‌ അവിടെതന്നെ കുഴിച്ചുമൂടാനാണ്‌ തീരുമാനിച്ചതു.എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുമായിരുന്ന സുഹൃത്തിനോട്‌ കാര്യം പറഞ്ഞു. എന്നാൽ കൈയും കാലും തല്ലിയൊടുക്കുമെന്ന്‌ മാത്രമാണ്‌ അയാളോട്‌ പറഞ്ഞത്‌.
    മദ്യക്കുപ്പി വാങ്ങി നിർമാണം നടക്കുന്ന കെട്ടിടത്തിലിരുന്ന അരുൺ പാണ്ഡ്യൻ സുഹൃത്തിനെ അച്ഛന്റെ അടുത്തേക്ക്‌ അയച്ചു. മദ്യപിക്കാനാണെന്ന്‌ കേട്ടപ്പോൾ അയാൾ ഓടിയെത്തി. മദ്യപിക്കുന്നതിനിടെ മകൻ ഇരുമ്പുകമ്പികൊണ്ട്‌ അച്ഛന്റെ തലയ്ക്കടിച്ച്‌ വീഴ്ത്തി. ബോധം മറഞ്ഞ ആശയകണ്ണന്റെ കഴുത്തിൽ സുഹൃത്തിന്റെ ഉടുമുണ്ട്‌ മുറുക്കി മരണം ഉറപ്പാക്കി. കെട്ടിടത്തിനുള്ളിൽ ആഴത്തിൽ കുഴിയെടുത്ത്‌ ശവം മറവുചെയ്തു. മദ്യക്കുപ്പിയും ഇരുമ്പുകമ്പിയും കഴുത്ത്‌ മുറുക്കാനുപയോഗിച്ച മുണ്ടും കുഴിയിലിട്ടുമൂടി.
    പലപ്പോഴും വീടുവിട്ട്‌ പോയി ദിവസങ്ങൾ കഴിഞ്ഞ്‌ തിരിച്ചെത്തുന്ന സ്വഭാവമുള്ളതിനാൽ ആശയകണ്ണന്റെ തിരോധാനത്തിൽ ഭാര്യയ്ക്ക്‌ സംശയം തോന്നിയില്ല. ഇതിനിടയിൽ അണ്ടർ ഗ്രൗണ്ടിൽക്കൂടി മുറിയെടുക്കാൻ കെട്ടിട ഉടമ തീരുമാനിച്ചു. പണി ആരംഭിക്കുമ്പോഴാണ്‌ മുറിക്കുള്ളിൽ മണ്ണിളകി കിടക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടത്‌. മണ്ണ്‌ കുഴിച്ചുനോക്കിയപ്പോൾ ഒരു മാസം പഴക്കമുള്ള ജീർണിച്ച ശരീരഭാഗങ്ങൾ കണ്ടെടുത്തു. താമസിയാതെ ശരീരഭാഗങ്ങൾ ആശയകണ്ണന്റേതുതന്നെയെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു.
സ്റ്റീവ് ജോൺസൺ
    ഇതിനിടയിൽ അച്ഛൻ വീണ്ടും വീടുവിട്ടുപോയെന്ന്‌ മകൻ പ്രചരിപ്പിച്ചതു പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ആദ്യം കസ്റ്റഡിയലെടുത്ത്‌ ചോദ്യം ചെയ്തത്‌ ഭാര്യയെയും മകനെയും മകന്റെ സുഹൃത്തിനെയുംതന്നെ. മകന്റെ പരസ്പരവിരുദ്ധമായ മൊഴിയിൽ അയാൾ കുരുങ്ങി. ‘ദൃശ്യം’ സിനിമയാണ്‌ ഇത്തരത്തിലൊരു കൊലയ്ക്ക്‌ തന്നെ പ്രേരിപ്പിച്ചതെന്നാണ്‌ അരുൺ പാണ്ഡ്യൻ പോലീസിനോട്‌ പറഞ്ഞത്‌.
    ഒരു കച്ചവട സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ ദൗത്യം മുടക്കിയ പണവും ലാഭവും തിരികെ ലഭിക്കുമ്പോൾ പൂർത്തിയാകുന്നു. എന്നാൽ കുറ്റവാസന മനസ്സിൽ പേറുന്നവർക്ക്‌ അതൊരു വഴികാട്ടിയായി മാറുന്നുവേന്നതാണ്‌ സമീപകാല യാഥാർഥ്യം. കേരളത്തിൽ മാത്രമല്ല, ‘ദൃശ്യ’മെന്ന സിനിമ മറ്റു ഭാഷകളിലേക്ക്‌ മൊഴിമാറ്റം നടത്തിയ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിലും ഇത്തരം ആസൂത്രിത കൊലപാതകങ്ങൾ നടന്നു. അവിടങ്ങളിൽ പിടിക്കപ്പെട്ട പ്രതികളും പോലീസിന്‌ മൊഴി നൽകിയത്‌ തങ്ങൾക്ക്‌ പ്രചോദനമായത്‌ ഈ സിനിമായാണെന്നാണ്‌.
    ബലാൽസംഗം, കവർച്ച, സെക്സ്‌, വയലൻസ്‌ തുടങ്ങി കച്ചവടസിനിമയുടെ അവിഭാജ്യഘടകങ്ങൾ സമൂഹത്തിൽ ആശങ്കയും അസ്വസ്ഥതയും അരാചകത്വവും സൃഷ്ടിക്കുന്നുണ്ട്‌. ബോക്സോഫീസിനെ മാത്രം ലക്ഷ്യംവച്ച്‌ സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റുന്ന ഇത്തരം രംഗങ്ങൾ നിർമാതാവിന്റെ ബാങ്ക്‌ അക്കൗണ്ട്‌ വികസിപ്പിച്ചേക്കാം. പക്ഷേ, സമൂഹത്തിൽ നന്മയുടെ മേഖലകൾ ഭയാനകമായ രീതിയിൽ ചുരുക്കുമെന്ന കാര്യം മറക്കാൻ പാടില്ല. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ എങ്ങനെ ഹായ്‌ ടെക്‌ മോഷണം നടത്താമെന്ന്‌ പല മോഷ്ടാക്കളും പഠിക്കുന്നത്‌ ചില സിനിമകളിൽനിന്നാണ്‌ എന്ന കാര്യം അടുത്ത കാലത്ത്‌ തെളിയിച്ചതാണ്‌.
    മറ്റേത്‌ കലാസൃഷ്ടിയേക്കാളും ഇന്നും ജനത്തെ ആകർഷിക്കുന്നത്‌ സിനിമതന്നെയാണ്‌. പുതിയ സിനിമകളുടെ പേരിലാണ്‌ യുവത്വത്തിന്റെ സർവമേഖലകളിലും പുത്തൻ ട്രെൻഡുകൾപോലും രൂപപ്പെടുന്നത്‌. അത്രമാത്രം വിസ്മയകരമായ മാസ്മരികത നിലനിർത്തുന്ന സിനിമ നൽകുന്ന സന്ദേശം തീർച്ചയായും വലിയൊരു അളവുവരെ സമൂഹത്തിൽ മാറ്റത്തിന്റെ അനുരണനങ്ങൾ ഉണ്ടാക്കിയേക്കാം. നേഗറ്റീവായ സന്ദേശങ്ങളാണെങ്കിൽ അത്‌ സ്വാഭാവികമായി കുറ്റകൃത്യമനോഭാവമുള്ളവരിൽ കൂടുതൽ പ്രചോദനമുണ്ടാക്കും. അത്‌ സമൂഹത്തിൽ സൃഷ്ടിക്കുന്നത്‌ അരാചകത്വമായിരിക്കും.
    മാറിയ സാഹചര്യത്തിൽ സിനിമാ മേഖലയിലുള്ളവർ, പ്രത്യേകിച്ച്‌ എഴുത്തുകാരും സംവിധായകരും കൂടുതൽ അവധാനത പുലർത്തേണ്ടണ്ടതുണ്ട്‌. പണം സമ്പാദിക്കാൻ നമ്മുടെ നാട്ടിൽ എന്തെല്ലാം വ്യവസായങ്ങൾ ആരംഭിക്കാം. സർക്കാർ സഹായവും നൽകും. സിനിമ കേവലം ഒരു വ്യവസായം മാത്രമല്ലല്ലോ. അതൊരു കലാ സൃഷ്ടികൂടിയാണ്‌ എന്ന കാര്യം വിസ്മരിക്കരുത്‌. അങ്ങനെയെങ്കിൽ കുറെയെങ്കിലും സാമൂഹിക പ്രതിബദ്ധതവച്ചു പുലർത്താൻ ബന്ധപ്പെട്ടവർക്ക്‌ കടമയുണ്ട്‌.
ദൃശ്യം സിനിമയിലെ നായകന്‌ ക്രിമിനൽ സ്വഭാവമുണ്ടെന്ന്‌ എല്ലാവർക്കുമറിയാം. എന്നാൽ ആ നായകൻ സിനിമയിൽ വിജയിക്കുകയാണ്‌. അയാൾ ജയിലിലടക്കപ്പെടുന്നില്ല. ഇതാണ്‌ സിനിമ തെറ്റായ സന്ദേശം നൽകാൻ കാരണം. ഒരു ക്രിമിനലായ നായകനെ സംവിധായകൻ വെണ്ണ പൂശി മാന്യനാക്കി വിട്ടു. ഇത്‌ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്താണ്‌. അയാളുടെ തെറ്റിനു ശിക്ഷ കിട്ടണമായിരുന്നു.
‘ദൃശ്യം’ സിനിമയുടെ സംവിധായകൻ ജീത്തു ജോസഫ്‌ പറയുന്നത്‌:
   ‘നമ്മുടെ നാട്ടിൽ എല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണ്‌. ‘ദൃശ്യം’ സിനിമ പ്രേക്ഷകനെ എങ്ങനെ സ്വാധീനിക്കുന്നുവേന്നത്‌ വ്യക്തിനിഷ്ഠമാണ്‌. എടത്വായിലെ ഇരട്ട കൊലയ്ക്ക്‌ മുമ്പ്‌ പ്രതി ഈ സിനിമ പതിനേഴ്‌ പ്രാവശ്യം കണ്ടുവേന്നതിനെയും ആ നിലയിലാണ്‌ കാണുന്നത്‌. ‘ദൃശ്യം’ സിനിമ കണ്ട               പെൺകുട്ടി തന്റെ പ്രശ്നങ്ങൾ വീട്ടുകാരോട്‌ തുറന്ന്‌ പറഞ്ഞതിനെ കാണാതെ പോകരുത്‌. എന്റെ സിനിമ ഒരാളെ തെറ്റായ കാര്യം ചെയ്യാൻ സ്വാധീനിച്ചതിൽ ദു:ഖമുണ്ട്‌. സിനിമയിലെ തെറ്റായ കാര്യങ്ങൾ ഒരാളെ സ്വാധീനിക്കുന്നെങ്കിൽ അത്‌ അയാളുടെ മൂല്യച്യുതിയുടെ പ്രശ്നമാണ്‌.

You can share this post!