പ്രപഞ്ചത്തിലെ ഓരോ ജീവിയും
പ്രവർത്തിക്കുന്നത് അന്യർക്ക് വേണ്ടിയാണ്.
എല്ലാ മനുഷ്യരെയും പോലെ
പക്ഷികളും പാറ്റകളും മരങ്ങളും
ജോലി ചെയ്തുകൊണ്ടിരിക്കുന്നു.
വൃക്ഷങ്ങളിൽ പൂവും കായും ഉണ്ടാകുന്നു.
കായ്കൾ പഴുത്തു വീഴുമ്പോൾ
അന്യ ജീവികൾക്ക് ആഹാരമായിത്തീരുന്നു.
ജീവിതം വലിയ അദ്ഭുതം തന്നെ.