തൃശ്ശൂരിന്റെ ഭാഷാസൗന്ദര്യം വാമൊഴിയിൽ

”മൂപ്പര്‌ ഇച്ചിരി കളിബ്ഭ്രാന്തുള്ള അളാർന്നൂട്ടോ. ഉടനടി നെടുനേരെ കളിയിടത്തിലേക്കു ഒരൊറ്റ വിടലാണ്‌. കളി ഏതാണ്ട്‌ തൊടങ്ങാറായിരിക്കുണു. അവിടെ കണ്ട അപരിചിതനോടു കളിബ്ഭ്രാന്തൻ ഒറ്റച്ചോദ്യം:
“എന്നൂട്ട്ണ്‌ ? കളി എന്തൂട്ട്ണ്‌ ? ആകാംക്ഷ മുറ്റിയ ചോദ്യം കേട്ടിട്ടു അപരിചിതൻ ഉരിയാടി ദൂത്ണ്‌,കൃഷ്ണ ദൂത്ണ്‌.ചിരിച്ചു മണ്ണ്‌ തപ്പാൻ വരട്ടെ. പുള്ളിക്കാരനും തൃശ്ശൂർക്കാരനായിരുന്നു.ചില സിനിമാക്കാര്‌ ഈ സംഭാഷണം അടോടെ (മൊത്തത്തിൽ) ചൂണ്ടിന്നാണ്‌, അല്ലാച്ചാൽ ഇസ്ക്കിന്നർത്ഥം.”
ഓരോ പ്രദേശത്തിനും അതിന്റേതായ സ്വകീയമായ ചില നാടൻ ഭാഷാപ്രയോഗങ്ങൾ കാണാൻ കഴിയും. അവ ദേശത്തെ പൊതുഭാഷയോടു താദാത്മ്യം പ്രാപിക്കണം. എന്നില്ല സാംസ്കാരിക നഗരമെന്നു പുകൾപെറ്റ തൃശ്ശൂർ നഗരമുൾപ്പെടുന്ന തൃശ്ശൂർ ജില്ലയിലെ ചില(ടഹമിഴ​‍െ) സ്ലാങ്ങുകൾ കേരളത്തിനകത്തും പുറത്തും മാത്രമല്ല രാജ്യത്തിനു വെളിയിൽപ്പോലും വല്ലാത്ത ഒരുതരം സർഗ്ഗാത്മക തമാശകൾ സൃഷ്ടിക്കുന്നവയാണ്‌.
കുറച്ചുവർഷങ്ങൾക്കു മുമ്പത്തെ ഒരു കഥ കേൾക്കണോ ? ഒരു മിത്തോ (പഴയതരം) മറ്റോ ആയി അതിപ്പോൾ മാറിക്കഴിഞ്ഞു. ഒരമേരിക്കൻ കലാ-സാംസ്കാരിക പ്രവർത്തകൻ നഗരപ്രദേശത്തിലുള്ള അരണാട്ടുകരയിൽ ഒരിക്കൽ വന്നുപെട്ടു. കേട്ടപാടെ സായിപ്‌ ചങ്ങാതിക്ക്‌ മലയാളം ‘ക്ഷ’ പിടിച്ചു. മലയാളം പഠിച്ചെടുക്കാൻ പുള്ളിക്കാരന്‌ ഉൽക്കട ദാഹം.
അസത്താക്ഷരക്കൂട്ടവും ആശയസമ്പുഷ്ടതയൊക്കെയുണ്ടല്ലോ ‘ഇമ്പടെ (നമ്മുടെ എന്നതിന്റെ പാംഭേദം) ചാരുകേരളഭാഷയ്ക്ക്‌. ‘അര നാട്ടുകര’ യാകട്ടെ സുരസുന്ദരിമാരുടേയും ‘ഇടത്തട്ടു ബുദ്ധിജീവികളുടെയും, ഇടത്തരം’ കാശുകാരുടെയും ഒക്കെ ആവാസകേന്ദ്രവും. കിഴക്കേക്കോട്ടക്കാരുടെ ‘ബുദ്ധിമുട്ടി ‘ ന്‌ ബുദ്ധിമുട്ട്‌ എന്ന ഭാഷാപ്രയോഗവൈകല്യമൊന്നും അരണാട്ടുകാരെ ആവേശിച്ചിരുന്നില്ല. എന്നാലോ, പക്ഷേ എന്തൂട്ട്ണ്‌ എന്ന ഉടന്തടി പ്രയോഗം എല്ലായിടത്തുമുള്ള തൃശ്ശൂരുകാരുടെ ഒരു സ്പേഷ്യൽ ബ്രാണ്ട്‌ മാർക്കാണെന്നതിൽ ശങ്കയില്ല.
യാങ്കി ഗവേഷകവിദ്വാന്റെ മലയാള ഭാഷാപഠനത്വരക്ക്‌, അരണാട്ടുകരക്കാരൻ ബഹുഭാഷാ പണ്ഡിതൻ നൽകിയ ശിക്ഷണമാണ്‌ മഹാരസകരം. മലയാളം മുൻഷി വച്ചു കാച്ചിയതു കേട്ടാലും ണവമ​‍േ ശ​‍െ വേശ​‍െ ?എന്നാണ്‌ ആദ്യചോദ്യം, മൊഴിമാറ്റത്തിന്‌.
ഒരച്ഛനും മകനും നാട്ടിൻപുറത്തെ കള്ളുഷാപ്പിൽ സ്ഥിരം പറ്റുവരവു പുള്ളികളായിരുന്നു. ഇരുവരും വ്യത്യസ്ഥനേരങ്ങളിലാണ്‌ വിനോദാലയത്തിൽ ഹാജരാവാറ്‌ പതിവ്‌. ഒരു ദിവസം മോൻ-പുത്രക്കല്ല്‌ എന്നു പിതാവു സ്നേഹപുരസരം വിളിക്കുമാറുള്ള ഏകപുത്രൻ-കുടിച്ചു പൂസ്സായിക്കൊണ്ടിരിക്കെ പൊടുന്നനെ അവിചാരിതമായി അപ്പൻ അതാ കടന്നു വരുന്നു. ഷാപ്പിലെ പണിക്കാരൻ, ചെക്കനെ നോക്കി കണ്ണൊന്നിറുക്കി.
“ദാണ്ട്രാ മത്തായ്യ്യേ, നെന്റെപ്പൻ കാരണോര്‌ ദേ വരുന്നു” എന്നായിരുന്നു ആ മിഴിയാംഗ്യത്തിനർത്ഥം. ചെക്കൻ തൽക്ഷണം ഇങ്ങനെ നാവാട്ടി: ആരാണ്ട്രാ,ദ്‌,അപ്പൻട്രാ​‍ാ ? കൊടുക്കെടാ രാമ്യേ, അപ്പനൊരെണ്ണം: ച്ചാ ഒരു കുപ്പി ചെത്തു കള്ള്‌ അപ്പനിട്ട്‌ താങ്ങാൻ.
ഇനിയും മറ്റൊരു മിത്ത്‌ :
-ഒരിക്കൽ ഒരു തൃശ്ശൂർക്കാരൻ കോഴിക്കോട്ടു പട്ടണത്തിൽ ചെന്നുപെട്ടു. അൽപം ഔദ്യോഗികമായിരുന്നു വിഷയം. ചെന്നെത്തുമ്പോൾ നേരം ശ്ശി വൈകി. അപ്പോഴാണ്‌ടൗൺ   ഹാളിൽ പി.എസ്‌.പി നാട്യസംഘം കഥകളി അവതരിപ്പിക്കുന്ന കാര്യം എങ്ങനെയോ ടിയാൻ അറിഞ്ഞു വശാവുന്നത്‌. മൂപ്പര്‌ ഇച്ചിരി കളിബ്ഭ്രാന്തുള്ള അളാർന്നൂട്ടോ. ഉടനടി നെടുനേരെ കളിയിടത്തിലേക്കു ഒരൊറ്റ വിടലാണ്‌. കളി ഏതാണ്ട്‌ തൊടങ്ങാറായിരിക്കുണു. അവിടെ കണ്ട അപരിചിതനോടു കളിബ്ഭ്രാന്തൻ ഒറ്റച്ചോദ്യം:
“എന്നൂട്ട്ണ്‌ ? കളി എന്തൂട്ട്ണ്‌ ? ആകാംക്ഷ മുറ്റിയ ചോദ്യം കേട്ടിട്ടു അപരിചിതൻ ഉരിയാടി ദൂത്ണ്‌,കൃഷ്ണ ദൂത്ണ്‌.ചിരിച്ചു മണ്ണ്‌ തപ്പാൻ വരട്ടെ. പുള്ളിക്കാരനും തൃശ്ശൂർക്കാരനായിരുന്നു.ചില സിനിമാക്കാര്‌ ഈ സംഭാഷണം അടോടെ (മൊത്തത്തിൽ) ചൂണ്ടിന്നാണ്‌, അല്ലാച്ചാൽ ഇസ്ക്കിന്നർത്ഥം. ഒര്‌ ഗവേഷകപ്രതിഭവെച്ചു പൂശീത്‌.
‘ഗഡി’ എന്ന പ്രയോഗം ഉറ്റ ചങ്ങാതിമാരെ പ്രത്യേകം സൂചിപ്പിക്കാനായി തൃശ്ശൂരിലെ പിള്ളേര്‌ വച്ചു പൂശണ ഒരു പ്രയോഗാണ്‌.
എന്തുട്രാ ‘ഗഡി’,നെന്റെ വിശേഷം ? നീയ്യിപ്പ ഗൾഫിൽന്‌ ? ‘ഗഡുവ്‌ ‘എന്നൊരു മുടന്തൻ പ്രയോഗമാണ്‌ അതിലേറെ രസകരം.
‘കുറിയടപ്പി’ന്‌ ഗഡു-ഗഡുവ്ണ്‌ ? എന്നതിന്‌ പുള്ളിക്കാരൻ ഒരു പെഴയാണെന്നാണ്‌ വ്യംഗ്യം; അതായത്‌ ഒരു ‘തറ’.
‘ടാവേൺ’ എന്ന വിദേശനിർമ്മിത മദ്യ ബ്രാണ്ടിന്‌ തൃശ്ശൂരിലെ പഴയ മദ്യപാനികൾ കൊടുത്തിരുന്ന ഭാഷാന്തരം ? താവരം എന്നത്രെ. “കള്ളും താവരവും” എന്നാണ്‌ പഴയ മദ്യാലയ ഭാഷ.
അൽക്കുൽത്ത്‌, അലമ്പ്‌ തുടങ്ങിയ ഒട്ടേറെ നാട്ടുപ്രയോഗങ്ങളും തൃശ്ശൂരുകാരുടെ തനതു ബ്രാണ്ടാണ്‌; സംശല്യ.
വെറുതെ ശകാരിക്കുന്നതിനുപോലും ഒരു പുതുവഴീണ്ട്‌ തൃശ്ശൂർക്കാർക്ക്‌.
“പോടാ ശവ്യേ, എന്തൂട്രാ നീയ്യ്‌ കൂട്ട്യാക്കൂട്‌ആ”, ഒക്കെ ശര്യാക്കാടാ ? നെന്റൊരുമൊളപൊളി.എന്തൂട്രാ ക്ടാവേ നെനിക്ക്‌ പറ്റ്വാ​‍ാ. പോയ്യ്യേരാ​‍ാ അവ്ട്ന്നു.(മൊള പൊളി = ഒച്ച വെയ്ക്കൽ)
കുട്ടികൾ ബസ്സിൽ കയറാൻ തത്രപ്പെടുമ്പോൾ ബസിലെ കിളി മാഷ്‌ ഇപ്രകാരം നീട്ടി മൊഴിയും.നീയ്യിങ്ങ്ട്‌ കേറിയേണ്ടാ. മോനേ-
ഇബ്ടെ പന്ത്‌ കളിക്കാൻള്ള സലംണ്ട്ലാ ചെക്കാ-
നീയ്യൊന്നു മിണ്ടാണ്ടിരിക്കാൻണ്ട്രാ, ഞാമ്പറയണത്‌ കേക്ക്‌ ?
എന്തൂട്ട്‌ കേക്കബടാത്‌?
പ്ലം കേക്കാണ്ടാ ?
തൃശ്ശൂരിലെ പൂരപ്പറമ്പിൽ -പഴയ തേക്കൻകാടു മൈതാനത്തിന്റെ തെക്കു-കിഴക്കേ ഓരത്ത്‌ സന്ധ്യയാവുമ്പോ ചെന്നാ, ഇഷ്ടം പോലെ പൂരപ്പാട്ടു വാമൊഴി കേൾക്കാം.

You can share this post!