തുള്ളൽക്കവിത/ജഗദീഷ് കൊച്ചിക്കൽ

നാട്ടിൽ പലവിധ കഥകൾ മെനെഞ്ഞിട്ടാരോ തീർക്കും ചരിത്രമിതല്ലോ.
ഓണക്കാലമടുത്താൽപ്പിന്നെ സംശയരോഗം കൂടെക്കൂടും.
ബുദ്ധിയുറച്ചവരെന്നു നടിക്കുന്നവരോ മിത്തിന് പിറകെ പാഞ്ഞെത്തീടും.
ഒത്താൽ വലിയൊരവാർഡ് കിടയ്ക്കും ഒത്തില്ലേൽ കുറെ ലൈക്ക് പിടിക്കാം.
സംസ്കാരത്തിൻ മരമേലേറി ഇരിക്കും കൊമ്പു മുറിക്കാനിവരും.
പണ്ടെങ്ങാണ്ടോ യുള്ളോരു ചരിതം വിശ്വാസത്തിനു ചൂട്ടു പിടിക്കെ.
മൂലാധാരം കളവെന്നല്ലോ ആചാരങ്ങൾക്ക് തടയാവുന്നോർ.
വാമന വേഷം പൂണ്ടിട്ടാരും ഭിക്ഷയ്ക്കായി വന്നിട്ടില്ല.
മാബലിയെന്നൊരു രാജാവില്ല
മൂന്നടി ദാനം കൊടുത്തിട്ടില്ല.
അവതാരത്തിനു കുറ്റം പറയും കുല്സിതമാനസരേറി വരുമ്പോൾ രാമനെറിഞ്ഞിട്ടില്ലീ നാടിനു കേരളമെന്നൊരു നാമവുമില്ല.
ഈശ്വരനില്ല ഈശ്വരിയില്ല
ഉത്രിട്ടാതി ദിനത്തിൽ തുഴയാൻ ആറന്മുളയിൽ വള്ളവുമില്ല.

You can share this post!

Leave a Reply

Your email address will not be published. Required fields are marked *