തുന്നൽക്കാരൻ തുളസി
തൂങ്ങി മരിച്ചു.
ആത്മഹത്യക്ക്
രണ്ടു പേർ സാക്ഷികൾ;
നിശബ്ദരായ് നിസ്സഹായരായ്
ഉമിനീരുറഞ്ഞ് ഉമിത്തീ പോലെ നീറി നീറി നീറി…..
ഒറ്റക്കണ്ണൻ സൂചിയും
കണ്ണില്ലാത്ത നൂലും:
വാർത്തയറിഞ്ഞ്
വാർത്ത വിതറി ആവേശത്തോടെയെത്തിയ നാട്ടുവാസികൾ മരണകാരണം മെടയുന്ന തിരക്കിലാണ്.
തുളസി വെളളമായിരുന്നു
ഭാര്യ പെശകായിരുന്നു മകൾ പോക്കായിരുന്നു മകൻ
പാഴായിരുന്നു തൂളസിയുടെ വിയർപ്പുമണക്കുന്ന
നാട്ടുവാസികളുടെ വസ്ത്രങ്ങളിലെ കറ കളയാൻ കാക്കാതെ
ഒറ്റക്കണ്ണൻ സൂചിയും
കണ്ണില്ലാത്ത നൂലും നാട്ടുവാസികളെ നഗ്നരാക്കി.
കണ്ണനാർ തോപ്പിൽ