തസ്രാക്ക് കഥയുത്സവം -ഒരു മധുര സ്മരണ

മധുരം ഗായതി

പ്രമുഖ നോവലിസ്റ്റ് ,കഥാകൃത്ത് ,കാർട്ടൂണിസ്റ് ,രാഷ്ട്രീയ ചിന്തകൻ ,പത്രപ്രവർത്തകൻ എന്നീ നിലകളിൽ മലയാളികളുടെ പ്രിയങ്കരനായ ഇതിഹാസകാരനായിരുന്നു  .ഒ വി വിജയൻ .ഭാരതീയ പരമ്പര്യത്തെ കൃത്യമായി സ്വാംശീകരിച്ച എഴുത്തുകാരൻ  ..വി . വിജയന്റെ 89 -)ജന്മ ദിനത്തിൽ ഒ . വി .വിജയൻ സ്മാരക സമിതി സംഘടിപ്പിച്ച തസ്രാക്ക് കഥയുത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി ഞാൻ കരുതുന്നു . തിരഞ്ഞെടുക്കപ്പെട്ട അമ്പതു കഥകളായിരുന്നു ആ കഥയുത്സവത്തിലേക്കു ക്ഷണിക്കപ്പെടാനുള്ള മാനദണ്ഡം .അതിൽ ഒരു കഥയുടെ രചയിതാവായി ഞാനും പങ്കെടുത്തു. പാലക്കാട് തസ്രാക്ക് എന്ന ഗ്രാമത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിക്കപ്പെട്ട ആ പരിപാടി അക്ഷരാർത്ഥത്തിൽ ഒരു വിജയം തന്നെ ആയിരുന്നു .

പ്രമുഖ രാഷ്ട്രീയപ്രവർത്തകരും, എഴുത്തുകാരും ,സാംസ്കാരികപ്രവർത്തകരും പങ്കിട്ട ആവേദിയിൽ ഉടനീളം അലതല്ലിയത്‌ ഒ വി . വിജയൻ സ്മൃതികളെ അനശ്വരമാക്കുന്ന ചടങ്ങുകളും, പ്രഭാഷണങ്ങളും ആയിരുന്നു . ജൂലൈ 1 ,2 എന്നീ ദിനങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ആ സമ്മേളനത്തിലേക്ക്‌ രാവിലെ എട്ടര മണിക്ക് തന്നെ താമസസ്ഥലമായ ശിക്ഷക് സദനിൽ നിന്നും ഞങ്ങൾ പുറപ്പെട്ടു . (ഭക്ഷണവും താമസവുമെല്ലാം ഒ വി.വിജയൻ സ്മാരക സമിതി ഞങ്ങൾക്ക് സൗജന്യമായി ഏർപ്പെടുത്തിയിരുന്നു. ) അവിടെ നിന്നും ഒൻപതു മണിയോടുകൂടി തസ്രാക്കിൽ എത്തിച്ചേർന്ന ഞങ്ങൾക്ക് വേണ്ടി ഒൻപതര മണിയോട് കൂടി രജിസ്‌ട്രേഷൻ ആരംഭിച്ചു .അവർ നൽകിയ ഒരു ഫോം പൂരിപ്പിച്ചു നൽകിയതോടെ ഞങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി .

പിന്നീട് ഉൽഘാടന സമ്മേളനമായി എം. ബി . രാജേഷ് എം .പി ഉത്‌ഘാടനം നിർവഹിച്ചു . തുടർന്ന് ഒരു കവിതയിലൂടെ ചടങ്ങുകൾ ആരംഭിച്ചു .  .ടി . ആർ . അജയൻ സ്വാഗത പ്രസം ഗം ചെയ്തു . .  .ടി .കെ . നാരായണ ദാസ് അധ്യക്ഷനായിരുന്നു കൃഷ്ണൻ കുട്ടി എം. എൽ .എ ആശംസ അർപ്പിച്ചു . തുടർന്ന്  ആഷാമേനോൻ ( പ്രശസ്ത നിരൂപകൻ )അനുസ്മരണ പ്രഭാഷണം നടത്തി .മാനവികതക്കും ,ജനാധിപത്യത്തിനും ,മതനിരപേക്ഷതക്കും വേണ്ടി ശബ്ദമുയർത്തിയ എഴുത്തുകാരനായിരുന്നു  ഒ . വി . വിജയനെന്ന് ആഷാമേനോൻ പറഞ്ഞു . സ്വതന്ത്ര ചിന്ത ഉയർത്തിപ്പിടിച്ചു നിർഭയമായി ചിന്തിച്ച്‌ , എഴുത്തിലും വരയിലും ഭരണകൂടത്തോട് കലഹിച്ച , ദീർഘ ദർശനം ചെയ്ത, പ്രവാചക സിദ്ധിയുള്ള എഴുത്തുകാരനുമായിരുന്നു അദ്ദേഹമെന്ന് ആഷാമേനോൻ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു . ദാർശനിക വ്യഥകൾ അദ്ദേഹത്തെ കൂടുതൽ കൂടുതൽ ചിന്തിക്കാനും വരക്കാനും പ്രേരിപ്പിച്ചു . ”മധുരം ഗായതി” ”അദ്ദേഹത്തിന്റെ നാലാമത്തെ നോവലാണ് . സൗന്ദര്യല്മകമായി ഭാഷയിൽസൃഷ്ടിച്ച വിപ്ലവമാണ് അദ്ദേഹത്തിന്റെ രചനകളെന്നും  ആഷാമേനോൻ വിലയിരുത്തി അദ്ദേഹം ജീവ രാശികളെക്കുറിച്ചും ധാതുക്കളെക്കുറിച്ചും എഴുതി . ജീവജാലങ്ങളെയും സസ്യങ്ങളെയും ജീവനുള്ള മനുഷ്യരായിട്ട് അദ്ദേഹം കണ്ടിരുന്നു .ജീവിതത്തിന്റെ സമസ്യകൾ അദ്ദേഹത്തെ നിരന്തരം അലട്ടിയിരുന്നു . അതിൽനിന്നുള്ള വെളിപാടുകളായിരുന്നു ഒ.വി . വിജയൻ കഥകളെന്നും അദ്ദേഹം പറയുകയുണ്ടായി. കനത്ത മസ്തിഷ്കമായിരുന്നു ഒ . വി . വിജയന്റേത് . ആ ഒരു ഊർജ്ജം അദ്ദേഹത്തിന്റെ എഴുത്തിൽ പ്രകടമായിരുന്നു . ആഷാമേനോൻ അനുസ്മരിച്ചു . തുടർന്ന് പ്രസിദ്ധ നോവലിസ്റ്റ് ടി .ഡി . രാമകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി . ചിത്രങ്ങളിലൂടെ ,അക്ഷരങ്ങളിലൂടെ സംവാദങ്ങളിലൂടെ അദ്ദേഹത്തിന്റെ ഓർ മ്മ കടന്നു വരുന്നു .സർഗ്ഗാല്മകതയുടെ കേന്ദ്രമാകണമെന്നു ആഗ്രഹിച്ചിരുന്ന ആളാണ് ഒ .വി. വിജയൻ .സർഗ്ഗാല്മകതയുടെ എല്ലാ പ്രവർത്തനങ്ങൾക്കും(കഥകൾ ,നോവലുകൾ , ലേഖനങ്ങൾ )ഒരു സ്പേസ് അദ്ദേഹം സൃഷ്ടിച്ചെടുത്തിരുന്നു . ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ സൂക്ഷിച്ച ഭാരതീയ പാരമ്പര്യത്തെ കൃത്യമായി സ്വാംശീകരിചിരുന്ന എഴുത്തുകാരൻ  ടി ഡി രാമകൃഷ്ണൻ അനുസ്മരിച്ചു . ജീവിതത്തിന്റെ സമസ്യകൾ അദ്ദേഹത്തെ നിരന്തരം അലട്ടിയിരുന്നു . അതിൽനിന്നുള്ള വെളിപാടുകളായിരുന്നു ഒ.വി . വിജയൻ കഥകളെന്നും അദ്ദേഹം പറയുകയുണ്ടായി. കനത്ത മസ്തിഷ്കമായിരുന്നു ഒ . വി . വിജയന്റേത് . ആ ഒരു ഊർജ്ജം അദ്ദേഹത്തിന്റെ എഴുത്തിൽ പ്രകടമായിരുന്നു ആഷാമേനോൻ അനുസ്മരിച്ചു . തുടർന്ന് പ്രസിദ്ധ നോവലിസ്റ്റ്  ടി .ഡി . രാമകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി .

ചിത്രങ്ങളിലൂടെ ,അക്ഷരങ്ങളിലൂടെ സംവാദങ്ങളിലൂടെ അദ്ദേഹത്തിന്റെ ഓർമ്മ കടന്നു വരുന്നു .സർഗ്ഗാത്മകതയുടെ   കേന്ദ്രമാകണമെന്നു ആഗ്രഹിച്ചിരുന്ന ആളാണ് ഒ .വി. വിജയൻ .സർഗ്ഗാല്മകതയുടെ എല്ലാ പ്രവർത്തനങ്ങൾക്കും(കഥകൾ ,നോവലുകൾ , ലേഖനങ്ങൾ )ഒരു സ്പേസ് അദ്ദേഹം സൃഷ്ടിച്ചെടുത്തിരുന്നു . ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ സൂക്ഷിച്ച ഭാരതീയ പാരമ്പര്യത്തെ കൃത്യമായി സ്വാംശീകരിചിരുന്ന എഴുത്തുകാരൻ  ടി ഡി രാമകൃഷ്ണൻ അനുസ്മരിച്ചു . തുടർന്ന്  രവികുമാർ കെ എസ് (സംസ്കൃത സർവകലാശാല പ്രൊ വൈസ് ചാൻസലർ )പ്രസംഗിച്ചു. വാക്കു കൊണ്ടും , ചിന്ത കൊണ്ടും അധികാര ശക്തികൾക്കെതിരെ അദ്ദേഹം പ്രതിരോധിച്ചിരുന്നു രവികുമാർ പറഞ്ഞു . അതിനു ശേഷം ഒ .വി . വിജയൻറെ സഹോദരി ഒ . വി . ഉഷ അദ്ദേഹത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചു എന്തെങ്കിലും കിട്ടിയാൽ അതിനെ സർഗ്ഗാല്മകമായി പൂരിപ്പിക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു . ഏട്ടന്റെ സമ്പുഷ്ടമായ ആശയ ലോകത്തെ ഉൾക്കൊണ്ടാണ് ഇത് വളരുന്നത് എന്നത് ആഹ്ലാദകരമാണ് എന്നും അവർ പറഞ്ഞു . അടുത്തതായി  ആനന്ദി രാമചന്ദ്രൻ സംസാരിച്ചു . അവർ വിജയൻറെ അടുത്ത സുഹൃത്തായിരുന്നു . ബി . സന്ധ്യയും , ഞാനും . ഉഷയും കൂടി സ്മാരകമുണ്ടാക്കി. അന്നത്തെ കളക്ടർ മോഹൻ കുമാർ ഇൻഷ്യേറ്റീവ് എടുത്തു . കലയെയും സാഹിത്യത്തെയും എൽ ഡി എഫ് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതായും അവർ പറഞ്ഞു .

ഉച്ചയ്ക്ക് 12 മണിക്ക്‌ തസ്രാക് കഥയുത്സവം ഉത്‌ഘാടനം നടന്നു . പ്രൊഫസർ ചിത്രഭാനു സ്വാഗതം ആശംസിച്ചു .മുണ്ടൂർ സേതു മാധവൻ അധ്യക്ഷനായിരുന്നു .അദ്ദേഹം ഖസാക്കിന്റെ ഇതിഹാസം വായിച്ച ഓർമ്മകൾ പങ്കു വച്ചു . തസ്രാക് ആണ് ഖസാഖ് ആയതെന്നും ,1969 –ൽ മാതൃഭൂമിയിലാണ് അത് പ്രസിദ്ധീകരിച്ചു വന്നതെന്നും ,നോവലിന്റെ പശ്ചാത്തലം പാലക്കാട്ടെ രായരനെല്ലൂർ കുന്നുകളാണെന്നും അദ്ദേഹം പറഞ്ഞു . അടുത്തതായി  ബെന്യാമിൻ കഥയുത്സവം ഉത്‌ഘാടനം നിർവഹിച്ചു . അദ്ദേഹം  ഒ വി വിജയനെ, മാർക്കേസുമായി താരതമ്യപ്പെടുത്തി സംസാരിച്ചു . ലാറ്റിൻ അമേരിക്കയിൽനിന്നു ലോകത്തിലേക്ക് കടന്നുവന്ന ആളാണ് മാർക്കേസ് .കഥയുടെ ആവിർഭാവം ഉണ്ടായിട്ട് 130 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.പുതിയ ഭാഷ ശൈലിയിലേക്ക് കാലത്തിനനുസരിച്ചു മാറണം ശൈലി മാറുന്നത് മനസ്സിലാക്കണമെങ്കിൽ വായനയിലേക്ക് ഇറങ്ങി വരണം . . ഞാനെന്തിനാണ് എഴുതുന്നതെന്ന ചോദ്യമാണ് ആത്യന്തികമായിചോദിക്കേണ്ടത് .ഞാൻ ജീവിച്ചിരിക്കുന്നു എന്ന ആഗ്രഹത്തിന്റെ തുടർച്ചയായിട്ടാണ് അയാൾ കഥയെഴുതുന്നത്. കഠിനാധ്വാനത്തിലൂടെ ,നിരന്തരമായ പരിശീലനത്തിലൂടെയാണ് എഴുത്തിലേക്ക് എത്തേണ്ടത് . നിരന്തരമായി വാക്കുകളോട് സംസാരിച്ചു കൊണ്ടും നിരന്തരമായി കഥാപാത്രങ്ങളോട് സംസാരിച്ചു കൊണ്ടും വേണം കഥയെഴുതാൻ കഥയിൽ വായനക്കാരന് ഒരിടം നൽകണമെന്നും ,നമ്മുടെ പുതിയ കാലത്തെ അടയാളപ്പെടുത്തണമെന്നും ,അനുഭവങ്ങളെ കഥയാക്കി മാറ്റണമെന്നും .അദ്ദേഹം പറഞ്ഞു തുടർന്ന്  ബി എം സുഹ്‌റ , സുസ്മേഷ് ചന്ത്രോത്ത് എന്നിവരും പ്രസംഗിച്ചു ഈ കാലഘട്ടത്തിലെ മൂല്യച്യുതിയും ,സ്ത്രീനിന്ദയും ,സാമൂഹ്യ വൈകൃതങ്ങളും കഥകളിൽ പ്രതിഫലിക്കുന്നുണ്ട് .പാരമ്പര്യബോധങ്ങളെയും , സദാചാര മൂല്യങ്ങളെയും കുറിച്ചുള്ള കഥകൾക്ക് ഇന്ന് പ്രസക്തിയില്ല .ബി എം സുഹ്‌റ പറഞ്ഞു . തുടർന്ന് കഥയെഴുത്തെന്നാൽ എന്താണെന്നു അവർ വിവരിച്ചു . ജീവിതത്തെ വാക്കുകളിലൂടെ ശില്പമാക്കുക എന്ന കലയാണ് കഥയെഴുത്ത് .ലളിതമായ ശൈലിയിലെഴുതുന്ന കഥകളോടാണ് വായനക്കാർക്കു താല്പര്യം .കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്നത് എഴുത്തുകാരന്റെ കടമയാണ് .അവർ പറഞ്ഞു . . സുഭദ്രമായ ഘടനയുള്ള കഥകൾ കാലത്തേ അതിജീവിച്ച് നിലനിൽക്കുന്നു സുസ്മേഷ് ചന്ദ്രോത്ത് പറഞ്ഞു.

 ഒ വി വിജയൻറെ ഗൃഹാതുരത്വം, വിമാനത്താവളം എന്നീ കഥകളെക്കുറിച്ചും  സുസ്മേഷ് ചന്ദ്രോത്ത് പരാമർശിച്ചു . തുടർന്ന് കഥയുത്സവം ഡയറക്ടർ കൂടിയായ  രാജേഷ് മേനോൻപരിപ്രേക്ഷ്യവും ഇ ജയചന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു.തസ്രാക് എന്ന ഒരു ഗ്രാമത്തിന്റെ ഇടവഴിയിലേക്ക് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള 100 എഴുത്തുകാർ എത്തിച്ചേർന്നു എന്നതാണ് കഥയുത്സവത്തിന്റെ വിജയം ,രാജേഷ് മേനോൻ പറഞ്ഞു . ഉച്ച ഭക്ഷണം (നോൺ വെജ് ഉൾപ്പെടെ വിഭവ സമൃദ്ധം )കഴിഞ്ഞ് രണ്ടു മണിയോടുകൂടി ഞങ്ങൾ വീണ്ടും യോഗം ചേർന്നു .കേരളത്തിന്റെ അറുപതു വർഷങ്ങൾ കഥയുടെയും എന്ന വിഷയത്തിൽ ഡോ.കെ . എസ് .രവികുമാർ പ്രഭാഷണം നടത്തി . ആധുനികതയും, അത്യന്താധുനികതയും, മലയാളകഥയിലെ ഭാവുകത്വം എന്നീ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . പുതിയ കാഴ്ചപ്പാടിൽ ആഖ്യാനങ്ങൾ സാധ്യമാകണമെന്നും ,വായനക്കാരന് പൂരിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു . യഥാർത്ഥമായാതാണോ എന്ന് തൊട്ടറിയാൻ കഴിയാത്ത സങ്കല്പികമായ ഒന്നുകൂടി ഇന്ന് ആധുനിക കഥയിൽ കാണാം . കേരളത്തിന്റെ നോവൽ ചരിത്രത്തിൽ നാഴികക്കല്ലായിത്തീർന്ന ഖസ്സാക്കിന്റെ ഇതിഹാസം മലയാള മണ്ണിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ്  ഒ .വി . വിജയൻ എഴുതിയതെന്നും  രവികുമാർ പറഞ്ഞു .

അന്ന് വൈകുന്നേരം 4 -30 ന്ബഹു . സാംസ്കാരികവകുപ്പ് .മന്ത്രി ശ്രീ. എ കെ ബാലൻ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു . എഴുത്തുകാർക്ക് വന്നു താമസിച്ചു കഥയെഴുതാനുള്ള സൗകര്യങ്ങൾ പുതിയ മന്ദിരത്തിലുണ്ടാകുമെന്നു രാജേഷ് മേനോൻ പറഞ്ഞു . വൈകുന്നേരത്തെ മീറ്റിങ്ങിൽ ശ്രീ ആഷാമേനോനും , ശ്രീ അജയനും സംസാരിച്ചു . വൈകുന്നേരം 5- 30ന് അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് ,കഥകളുടെ ചർച്ചയും അവലോകനവും നടന്നു . രാത്രി ഏഴു മണിക്ക് സംഗീത പ്രണയികളുടെ രാക്കൂട്ടംസംഗീത നിശ(മെഹ് ഫിൽ ,പാലക്കാട് ) പരിപാടി നടന്നു .കൂടാതെ ക്യാമ്പ് അംഗങ്ങൾ പലരും പാടുകയും ,കവിതകൾ അവതരിപ്പിക്കുകയും ചെയ്തു . ഒൻപതു മണിയോടെ എല്ലാവരും ഭക്ഷണം കഴിച്ചു പിരിഞ്ഞു .

പിറ്റേന്ന് ജൂലൈ രണ്ട് തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് ഖസാക്കിലൂടെ എന്ന പരിപാടിയായിരുന്നു . തസ്രാക് ഗ്രാമവഴികളിലൂടെ ഒരു പ്രഭാത നടത്തം.ശ്രീ ആഷാമേനോനും , ശ്രീ എൻ.രാധാകൃഷ്ണൻനായരും ക്യാമ്പ് അംഗങ്ങൾക്കൊപ്പം നടക്കുവാൻ ഉണ്ടായിരുന്നു.പ്രകൃതി രമണീയത നിറഞ്ഞ തസ്രാക് ഗ്രാമ വീഥികളിലൂടെയായിരുന്നു ആ യാത്ര .ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ പല ചരിത്ര സ്മാരകങ്ങളും കാണുകയും കേൾക്കുകയും ചെയ്തു ഞങ്ങൾ നടന്നു . ആ പ്രഭാത സവാരിയിലാണ് ഞങ്ങൾ നോവലിൽ പറയുന്ന അറബിക്കുളവും ,അള്ളാ പിച്ചാ മൊല്ലാക്കയുടെ മുസ്ലിം പള്ളിയും ,കരിമ്പനകളും ,പാടവരമ്പുകളും ,അപ്പുക്കിളി താമസിച്ചിരുന്ന വീടിരുന്ന സ്ഥലവും ( ഇന്ന് അവിടെ മറ്റാരോ വീടുപണിതിരിക്കുന്നു ) ഒ വി വിജയൻ സ്മരണകളുറങ്ങുന്ന ഞാറ്റുപുരയും എല്ലാം കാണുന്നത് . ഞാറ്റുപുര ഒരു ചിത്ര പ്രദർശന ശാലയാണ് .ദിവസത്തിൽ ഒരു നിർദ്ദിഷ്ട സമയം വരെ ആർക്കും എപ്പോൾ വേണമെങ്കിലും കേറി കാണുവാനായി തുറന്നിട്ടിരിക്കുന്നു . രണ്ടു മുറികളുള്ള ഞാറ്റുപുരയിൽ ഒന്നിൽ ഒ വി വിജയൻറെ ജീവിത സന്ദർഭങ്ങളിലെ ജീവൻ തുടിക്കുന്ന ഫോട്ടോകളും ,മറ്റൊന്നിൽ അദ്ദേഹം വരച്ച കാർട്ടൂണുകളുമാണ്.അവയെല്ലാം തന്നെ അദ്ദേഹത്തോടുള്ള ആഭിമുഖ്യവും ആദരവും നമ്മിൽ വളർത്തുന്നു . പിന്നെ ഒ വി വിജയൻറെ ശില്പ വനവും, പവലിയനും, മ്യൂറൽ പെയിന്റിങ്ങുകളും , ഒ വി യുടെ ലെറ്റർ ഗാലറിയുമെല്ലാം തന്നെ നമ്മിൽ കൗതുകവും , ആനന്ദവും നിറക്കുന്നു അദ്ദേഹം ഭാവനയിൽ കണ്ടു രചിച്ച അദ്ദേഹത്തിന്റെ കഥ പ്രപഞ്ചമാണ് മ്യൂറൽ പെയിന്റിങ്ങുകൾക്ക് വിഷയമാക്കിയിരിക്കുന്നത് .സമ്മേളന ഹാളിന്റെ ഭിത്തികൾക്ക് അത് ചാരുതയും ,വിജ്ഞാനവും പകരുന്നവയായിരുന്നു .

പ്രഭാത സവാരി കഴിഞ്ഞ് തിരിച്ചെത്തിയ ഞങ്ങൾക്ക് ചായയും പലഹാരവും ഒരുക്കിയിരുന്നു . തുടർന്നു രാവിലെ 9 -30 മണിക്ക് എൻ .രാധാകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രൊഫസ്സർ .മധുസൂദനൻനായർ സാർ വാക്കു വാക്കിനോട് ചേരുമ്പോൾ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി .അത്യന്തം വിജ്ഞാനപ്രദമായ ആ സംഭാഷണത്തിൽ ഞങ്ങളെല്ലാം ലയിച്ചിരുന്നു.ജ്വലിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത് ഓരോ ജീവാത്മാക്കളെയും അനുഭവിപ്പിക്കുന്നതാണ് വാക്ക് .മനുഷ്യനെ നവീകരിച്ചു കൊണ്ടിരിക്കുന്ന ജീവതയാണ് വാക്ക് . എന്നാലിന്ന് വാക്കു ഭൗതികലോകത്തെ മദാവിഷ്ടരാക്കുകയാണ് ചെയ്യുന്നത് . ഇങ്ങനെ വാക്കിനെപ്പറ്റിയൊരു സുദീർഘമായ പ്രഭാഷണം തന്നെ അദ്ദേഹം നടത്തി .ഏതു കാലത്തിലേക്കും സംക്രമിക്കുന്ന വചനത്തിന്റെ ദീപ്തിയാണ് ഒ.വി. വിജയനെന്നും അദ്ദേഹം പറഞ്ഞു . 12 മണിക്ക് ശ്രീ സക്കറിയ സംസാരിച്ചു. .വിജയനെ അനുകരിച്ചു പൈങ്കിളി ഉണ്ടായിയെന്നും , വിജയൻ ചെയ്തത് ,ആധുനികതയുടെ സങ്കീർണതകളെ കാല്പനിക തലത്തിലേക്കുയർത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .. . ആത്മീയതയെ വിഷജ്വാലയാക്കി വീശുമ്പോഴാണ് അത് അപകടകാരിയാകുന്നതെന്നും ,നമ്മുടെ ഉള്ളിൽ നമ്മൾ ഫാസിസ്റ്റാകരുതെന്നും  സക്കറിയ പറഞ്ഞു ..വി.വിജയൻ ശാസ്ത്രത്തിന്റെയും ആത്‌മീയതയുടെയും വഴിയിൽ സഞ്ചരിച്ചു . അദ്ദേഹം തപസ്യയുടെ അവാർഡ് സ്വീകരിച്ചതിനെച്ചൊല്ലി ഒ വി ഉഷയും ,സക്കറിയയും തമ്മിൽ ചെറിയൊരു സംവാദം നടന്നു .അവിടെയുണ്ടായിരുന്ന സാഹിത്യകാരന്മാർ പലരും ഒ വി ഉഷയെ പിന്താങ്ങുകയും സക്കറിയയെ എതിർക്കുകയും ചെയ്തു

ഉച്ചയ്ക്ക് ശേഷം നല്ല സസ്യ ഭക്ഷണം കഴിച്ചു ഞങ്ങൾ വിശ്രമിച്ചു . 2 -15 മണിക്ക് വീണ്ടും കൂടിയ യോഗത്തിൽ ഒ .വി വിജയന്റെ കഥാലോകം അനാവരണം ചെയ്യപ്പെട്ടു . വൈശാഖനും, വിജു നായരങ്ങാടിയും പ്രഭാഷണം നടത്തി . വായന എന്ന അസങ്കല്പിക യാഥാർഥ്യം മനസ്സിനെ വികസ്വരമാക്കുന്നു എന്നും ഒ വി യുടേത് മനുഷ്യ രാശിയുടെ പരിണാമത്തിന്റെ കഥകളാണെന്നും  വൈശാഖൻ പറഞ്ഞു. വിജു നായരങ്ങാടി അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ഒ വി കൃതികളെക്കുറിച്ച്‌ .അനുസ്മരിച്ചു മന്ത്രതുല്യമായ ഭാഷയിൽ അദ്ദേഹം എഴുതിവെച്ചു എന്നും ,വിജയന്റെ കഥാലോകം ഭാരതീയമായ അദ്വൈത ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു . ഉച്ചതിരിഞ്ഞു 3 -15 മണിക്ക് സമകാലിക കഥ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണങ്ങൾ നടന്നു സന്തോഷ് ഏച്ചിക്കാനം ,ഉത്‌ഘാടനം നിർവഹിച്ചു . സി പി ചിത്ര ഭാനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ബി മുരളി സുസ്മേഷ് ചന്ദ്രോത്ത് , രാഹുൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . വർത്തമാന കാലത്തെ അടയാളപ്പെടുത്തുന്നതാണ് സമകാലിക കഥകൾ . സന്തോഷ് ഏച്ചിക്കാനം പറഞ്ഞു . മുൻപേ എഴുതിയിട്ടുള്ളതും ഇന്നും നിലനിൽക്കുന്നതുമാണ് സമകാലീന കഥകൾ . .

ഒ വി വിജയൻറെ ധർമ്മപുരാണംഎന്ന നോവൽ അതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി .തുടർന്ന്  രാഹുൽ രാധാകൃഷ്ണൻ സമകാലീന സംഘർഷങ്ങളുമായി കൂടിച്ചേർന്നു നിൽക്കുന്ന കഥകൾ നവീനത്വം പുലർത്തുന്നതായി പറഞ്ഞു .’ ആന്തരിക ബോധമാണ് കഥയിലെ രാഷ്ട്രീയം ,അദ്ദേഹം പറഞ്ഞു . സുസ്മേഷ് ചന്ദ്രോത്ത് സമകാലീന കഥകൾക്കുദാഹരണമായി സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല,ഇരിയ്ക്ക പിണ്ഡം (സി വി ശ്രീരാമൻ ),ഇഞ്ചി പണിക്കാർ (എൻ .ഗോപാലകൃഷ്ണൻ )എന്നിവയെ ചൂണ്ടിക്കാട്ടി . വരാനിരിക്കുന്ന ഭാവിയെ ഉൾക്കൊണ്ടു വേണം കഥയിൽ ചരിത്രവും രാഷ്ട്രീയവും ലൈംഗികതയും കലർത്താനെന്ന് അദ്ദേഹം പറഞ്ഞു . ഒരു പാലക്കാടൻ ടച്ച്  ഒ വി വിജയൻറെ എല്ലാ കൃതികളിലും കാണാം ,സുസ്മേഷ് ചന്ദ്രോത്ത് പറഞ്ഞു .

വൈകുന്നേരം 4 -45 മണിക്കുസമാപന സമ്മേളനം നടന്നു . കഥയുത്സവം ക്രോഡീകരണം  രാജേഷ് മേനോൻ (കഥയുത്സവം ഡയറക്ടർ )നടത്തി . തുടർന്ന് ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഡ്വക്കേറ്റ് കെ ശാന്ത കുമാരിയുടെ നേതൃത്വത്തിൽ നടന്നു .എല്ലാം കഴിഞ്ഞു മടങ്ങുമ്പോൾ ഈ ക്യാമ്പ് വിജ്ഞാനവും വിനോദവുംനിറഞ്ഞ ,നൂതന അനുഭൂതികൾ സമ്മാനിച്ച , മറക്കാനാവാത്ത ഒരനുഭവമായി ഞങ്ങളുടെ എല്ലാം മനസ്സിൽ നിറഞ്ഞു നിന്നു .

. . . .

You can share this post!