ഡെവിൾ ഡിറ്റക്ടീവ്

A- അങ്ങിനെ അയാൾ മരിച്ചു…. കഥ കഴിഞ്ഞു!’.’. പിന്നെയുള്ളതൊന്നും ഒരു കഥയിലും കണ്ടെത്താനാവില്ല!
അതൊന്നും ആർക്കും താൽപ്പര്യവുമില്ല ,അറിയേണ്ടത് അയാളുടെ മരണം ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നു മാത്രമാകുന്നു,
B-“പക്ഷെ നിങ്ങൾ’…… ഏയ് ‘…. ഒരു നിമിഷം, ഒന്നു നിൽക്കൂ:… അയാൾ ആ മരണം അർഹിക്കുന്നു എന്ന ഭാവത്തിൽ പുശ്ചത്തോടെ നിങ്ങൾ കാറിത്തുപ്പുന്നത് ഞാൻ കണ്ടു… നിങ്ങൾ പൊടുന്നനെ അസ്വസ്ഥനാകുന്നതും ഞാൻ കണ്ടു
A- എന്ത് : ഞാൻ ‘….. നിങ്ങൾ’….. നിങ്ങളാരാണ് ഹേ….. വെറുതേ മനുഷ്യനെ ‘……..
B-നിങ്ങൾ എന്തിനു പരിഭ്രമിക്കുന്നു ‘… ഞാൻ നിങ്ങളെ എവിടെയോ ?’…. A-പക്ഷെ എന്തോ ഒന്നുണ്ട് ‘… നിങ്ങൾക്ക് മാത്രമറിയാവുന്ന എന്തോ ഒന്ന് ‘……
B- നിങ്ങൾ ആരാ എന്നെ ചോദ്യം ചെയ്യാൻ? അവകാശികളില്ലാതെ മരിക്കുന്നവരുടെ കേസന്വേഷിക്കുന്ന ” ഡെവിൾ ഡിറ്റക്ടീവോ ” എന്നെ വെറുതേ വിടൂ-…. ചുമ്മാ ‘… ഓരോരോ -… കോപ്പിലെ ‘…
A- കൊള്ളാം നിങ്ങളുടെ അഭിനയം’…. എന്തൊരു സ്വാഭാവികത’…’ ഇപ്പോൾ എനിക്ക് നിങ്ങളെ ശരിക്കും മനസ്സിലായി….. പിന്നെ ” ഡെവിൾ ഡിറ്റക്ടീവ് ” ആ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു….. പക്ഷെ ചില കാര്യങ്ങൾ നിങ്ങളോട് പറയാതിരിക്കാനാവില്ല’. നിങ്ങൾ: ”. :… നിങ്ങളാണ് അയാളെ മരണത്തിലേക്ക് തള്ളിവിട്ടത് ….!
B – നിർത്തു’ ഹേ:… എന്നെ കൊലപാതകി ആക്കുകയാണോ – എനിക്ക് ഒന്നും അറിയില്ല:…. എല്ലാം നിങ്ങൾ കെട്ടിച്ചമയ്ക്കുന്ന കള്ളങ്ങളാണ്:…
A വേണ്ട സുഹൃത്തേ നിങ്ങൾ എന്നെ ഇങ്ങനെ ക്രുദ്ധനായി നോക്കേണ്ട നിങ്ങളുടെ മുഖത്തെ മാംസപേശികൾ കൊണ്ടു നിങ്ങൾ എത്ര അഭിനയിച്ചാലും നിങ്ങളുടെ കണ്ണകളിൽ കൂടി കാണാവുന്ന ആത്മാവിന്റെ ദൈന്യത, പേടി എല്ലാം ഞാൻ അറിയുന്നു….. പിന്നെ എപ്പോഴത്തേക്കോ മാറ്റിവച്ചേക്കുന്ന ഒരു കരച്ചിലിന്റെ പിടച്ചിൽ ഞാൻ കാണുന്നു സാരമില്ല ഒന്നോർത്തോളൂ… ചില അവസരങ്ങൾ പാഴാക്കും മുൻപേ സൂചനകൾ കിട്ടും, എന്നിട്ടും പാഴാക്കുന്ന അവസരങ്ങൾ തീരാത്ത ഖേദമായി മാറും…. ഇന്ന് ഒന്നാണെങ്കിൽ ഇന്നലെ പൂജ്യവും നാളെ രണ്ടുമാണ്” ”.. പിന്നീട് എല്ലാം ഇരട്ടിച്ചതായി തോന്നും സന്തോഷം ഒഴികേ: !……..

B – നിങ്ങൾ എന്തു തന്നെ പറഞ്ഞാലും സ്ഥാപിച്ചാലും ഈ അരങ്ങ് ഏറ്റവും നല്ല അഭിനേതാവിന് മാത്രം അഭിനയിക്കാനറിയാത്തവർ അരങ്ങിനു പിന്നിൽ വച്ചു തന്നെ അരങ്ങൊഴിയുന്നു അല്ലെങ്കിൽ അരങ്ങിലെത്താതെ തന്നെ അരി, അരിഞ്ഞുകളയപ്പെടുന്നു ‘…. അഭിനയം പഠിപ്പിക്കുന്നവരാകട്ടെ അവരുടെ അണിയറകളിൽ ഒരിക്കലും രംഗപ്രവേശം നടത്താതെ ചമഞ്ഞു കൊണ്ടേയിരിക്കുന്നു: !!…..
A-ഉം കൊള്ളാം എത്രയൊക്കെ മുഖം മൂടികളണിഞ്ഞ് ആടിത്തിമിർത്താലും എപ്പോഴെങ്കിലും സ്വയം വെളിപ്പെടും” ” എഴുതി തയ്യാറാക്കിയ കഥയുടെ വരികൾ തെറ്റിപ്പോകും വാക്കുകൾ ബില്ല്യാർഡ് പന്ത് പോലെ അവിടെയും ഇവിടെയും തട്ടി എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കി നിങ്ങളെ പ്രചോദിപ്പിച്ചു നിറുത്തുന്നു എന്നു മാത്രം
തുടരും
Sat 7:40am
B – ഇല്ല നിങ്ങൾ പറയുന്നതൊന്നും ശരിയല്ല…. ഇതെല്ലാം പ്രകൃതി നിയമങ്ങൾ ആണ് .കാലത്തിനെതിരേ ചിന്തിക്കുന്നവരെ കാലം തന്നെയാണ് ഉന്മൂലനം ചെയ്യുന്നത് അതിൽ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളും കാലത്തിന്റെ തന്നേയാണ് ‘…..” കാട് ആവശ്യപ്പെടുന്നതു കൊണ്ടാണ് കാട്ടുതീ ഉണ്ടാവുന്നത് ”
പിന്നെ എന്തിന് കുറ്റബോധം ? ഞാൻ എന്താണെന്നല്ല പ്രശ്നം ഞാൻ ആരാണെന്നാണ് എന്റെ കൈകൾ എന്റേത് മാത്രമല്ല ചാലകശക്തിയായി വേറേ ആരോ ഉണ്ടാവും
ഒറ്റക്കണ്ണക്കൂ ഒരു കഴുകന്റെ ചിറകിനടിയിൽ ലോകം സുരക്ഷിതമാണ് പിന്നെ എന്തിന് ആശങ്ക
Sat 11:05am
B_… ഞാൻ ചെയ്യുന്നത് എന്റെ ശരികളാണ് …. ഭൂരിപക്ഷത്തിന്റെ ശരികളാണ്, അത് നിങ്ങളുടെ തെറ്റാവുന്നതിൽ എനിക്ക് ഖേദമുണ്ട് ശരി” ”വിട:…. തിരക്കുണ്ട് ,അതും ഈ കാലഘട്ടത്തിന്റെ പ്രത്യേകത തന്നെ ……..
A- കേട്ടു …. എല്ലാം കേട്ടു .. … നിങ്ങൾ എത്ര തന്മയത്വമായി അഭിനയിക്കുന്നു !… സ്വയം ന്യായീകരിക്കുന്നതും കുറ്റബോധം തോന്നാത്തതും നിങ്ങൾ, “ഇലുമിനാറ്റി ” യുടെ ഭാഗമായതിനാലാവാം
……


നിങ്ങൾ പൂശിയിരിക്കുന്ന ചായങ്ങൾ ഒരു കണ്ണുനീർത്തുള്ളിയിൽ ഒലിച്ചുപോകാനേയുള്ളൂ
ജാലകങ്ങളെല്ലാം അടച്ചു മുദ്ര വയ്ക്കപ്പെട്ട ഇരുട്ടു നിറഞ്ഞ മുറിയാണ് നിങ്ങളുടെ മനസ്സ് അതിനുള്ളിൽ മാംസം ഉടക്കി വലിക്കുന്ന കാരമുള്ളുകൾ ഉണ്ട് അനാദികാലം മുതൽ അടിഞ്ഞുകിടക്കുന്ന അസിത രേണുക്കൾ ഉണ്ട്… ആകാശം സ്വപ്നം കണ്ടു നെടുവീർപ്പിടുന്നൊരു സുവർണ്ണ കാചം ഉണ്ട് എല്ലാം ” ”എല്ലാം …… കൊടിയ തമസ്സിൽ ആണ്ടു കിടപ്പാണ്:
അന്ത്യനിമിഷത്തിനു തൊട്ടുമുമ്പുള്ള ഒരു നൊടിയിൽ വെളിപ്പെട്ടു പോകുന്ന സത്യത്തിന്റെ നേർക്ക് നോക്കി എന്നാണ് അതിലളിതമായ ഈ രഹസ്യം തനിക്ക് മനസ്സിലാകാതെ പോയതെന്നു് അത്ഭുതപ്പെട്ട് നിശ്ചലതയുടെ ഭാരവുമറിഞ്ഞ് കിടക്കുമ്പോൾ ‘…… അപ്പോഴും നിങ്ങൾ ഇങ്ങനെ തന്നെ അഭിനയിക്കുമോ?
B – വേണ്ട’….. എന്നെ പേടിപ്പിക്കാനോ പ്രലോഭിപ്പിക്കാനോ നോക്കേണ്ട’…… നിങ്ങൾ പറഞ്ഞതുപോലെ തന്നെ ഞങ്ങൾ ” ഇലുമിനാറ്റി ” യുടെ ഭാഗം തന്നെയാണെന്ന് കരുതിക്കോളൂ….
B – ……. പിന്നെ അയാളുടെ മരണം അയാളുടെ വിധിയാണ് അതോടു കൂടി കഥ പൂർത്തിയാവുന്നു ‘….. പിന്നെ ശവക്കുഴി മാന്താനൊന്നും വായനക്കാർക്ക് താൽപ്പര്യം കാണില്ല!കാരണം മരണം മറവിയും കൂടിയാണ് ……
നിങ്ങൾ ഇനി കൂടുതൽ ഓർമ്മിപ്പിക്കാനൊന്നും ശ്രമിക്കേണ്ട’…
നിങ്ങൾ ഏതു കാലത്തു നിന്നും വഴിതെറ്റി വന്നതാണു സുഹൃത്തേ റദ്ദുചെയ്യപ്പെട്ട ഒരു കാലത്തിന്റെ പ്രതിനിധി: iii എന്തായാലും വിട ‘… ഇനി നമ്മൾ ഒരിക്കലും കാണില്ല:
A- ഏയ്…. ഒരു നിമിഷം എന്തായാലും ഈ ” ഡെവിൾ ഡിറ്റക്ടീവ് ” കഥയ്ക്ക് ഒരു അവസാനം വേണ്ടേ?? ഇടയ്ക്ക് വച്ചുള്ള നിറുത്തൽ ഒരു പരിഹാരമല്ലല്ലോ
ശരി.. നിങ്ങൾ അയാളെ കൊന്നോ, കൊല്ലാൻ പ്രേരകമായോ, കൊല്ലിനുള്ള ആയുധമായോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല പക്ഷെ കൊല്ലപ്പെട്ടവന്റെ മുഖം’… അതു മാത്രം നിങ്ങൾ മറന്നു പോയെന്ന് പറയരുത്.” ”
നോക്കൂ: ഇത് തന്നെയല്ലേ അയാളുടെ മുഖം
B – ഓ: അത് അയാൾ തന്നെ: ‘അയാളുടെ ആ അവലക്ഷണം പിടിച്ച മുഖ0’… കണ്ണിനു താഴെയുള്ള കറുത്ത മറുക് ””’!,,, പക്ഷെ ഈ ചിത്രം നിങ്ങൾക്കു് എവിടേ നിന്നും കിട്ടി
A-ഹാ…. ഹാ…. ഹാ…. ഞാനൊരു ഡെവിൾ ഡിറ്റക്ടീവ് അല്ലേ… പക്ഷെ എന്റെ കൈയ്യിലിരിക്കുന്നത് ചിത്രമല്ലല്ലോ …… ഇതൊരു കണ്ണാടിയാണ് നിങ്ങൾ കണ്ട ചിത്രം നിങ്ങളുടെ തന്നെ പ്രതിരൂപമാണ് ……
ഹാ… ഹാ…. ഹാ…..
End

You can share this post!