ഞാനുണ്ട്
നീയുണ്ട്
നമ്മളുണ്ട്
നാനാ നിറത്തിലും
നമ്മളുണ്ട്.
നിറങ്ങൾ പൊഴിക്കുന്ന
പൂക്കളുണ്ട്
പൂക്കളാൽ തീർക്കുന്ന
വസന്തമുണ്ട്.
തേനുണ്ട്
വണ്ടുണ്ട്
രാഗമുണ്ട്
തേനൂറും
പുഞ്ചിരിയേറെയുണ്ട്,
പുഞ്ചിരിച്ചെത്തുന്ന
മാരുതനുമുണ്ട്.
കൂടെ ചിരിക്കുവാൻ
ഞാനുണ്ട്
നീയുണ്ട്
നമ്മളുണ്ട്
നമ്മളിൽ തീരാത്ത
മോഹമുണ്ട്.