-നമ്മുടെ പ്രണയത്തിന്റെ
ഇളം നാമ്പ് നുള്ളിയതാരാണ് ?
രാജാവിന്റെ നഗ്നത കണ്ട്
നിസ്സംഗരാവാൻ നമ്മളെ പഠിപ്പിച്ചതാരാണ്? –
പ്രതികരണശേഷിയിൽ ശസ്ത്രക്രിയയാൽ
ഷണ്ഡത്വം നൽകിയതാരാണ് ?
സെല്ലുലാർ ഫോണിന്റെ മയക്കു വിദ്യയിൽ
നമ്മളെ ഉറക്കിയതാരാണ്?
ചോദ്യങ്ങൾ ചോദിക്കും വരെ
ഉത്തരങ്ങൾ ഉറക്കത്തിലായിരിക്കും.
കരയുന്ന കുഞ്ഞിനു പോലും
ശുദ്ധമായ മുലപ്പാൽ
കിട്ടാതായിട്ട് കാലമേറെയായി.
കുപ്പിപ്പാൽ കുടിച്ചു വളരുന്ന
കുഞ്ഞുങ്ങൾ മദ്യക്കുപ്പിയിലേക്കു
കൈകൾ നീട്ടുന്നു.
പഠിച്ചതു പാടാൻ
അവസരം തിരയുന്നു.
