ചിത/രവി തൊടുപുഴ

കനലുകൾ എരിയുന്ന ചുടലക്കു മുന്നിലായ്
മിഴികളിലുതിരുന്ന ചുടുകണ്ണീരുമായ്
കണ്ഠത്തിൽ അമരുന്ന തേങ്ങലിൻ നാദം
ഉറപൊട്ടി ഒഴുകാതെ കാത്ത് സൂക്ഷിച്ചു ഞാൻ.

ഓർമ്മകൾ പൂക്കുന്ന ബാല്യ കൗമാരങ്ങളിൽ
താങ്ങായി തണലായി സ്നേഹ പ്രവാഹം ചൊരിഞ്ഞോരെന്നമ്മക്ക് അന്ത്യ ചുംബനം നൽകി യാത്രയാക്കുന്നു ഞാൻ.

ചുടല നൃത്തം ചെയ്യുമഗ്നി നാളങ്ങൾ കത്തിപ്പടരുന്ന അമ്മതൻ ദേഹത്തിനവസാന കാഴ്ച്ചയായ്
ആകാശത്തുയരുന്ന പുക ചുരുളുകൾക്കുള്ളിൽ
ആവിയായ് ചാരമായ് മറയുന്നു എന്നമ്മ.

വിണ്ണിലെ ദേവത യാത്രാ മൊഴിചൊല്ലി ഏകനായ് ഏകനായ് ഞാനീ ഊഴിയിൽ
സ്നേഹ സ്വാന്ത്വന തീരങ്ങളെ
തേടി എങ്ങുപോകും ഞാനിനി എങ്ങു പോകും.

കരിന്തിരി കത്തി അണഞ്ഞ വിളക്കുപോൽ കണ്ണീരുവറ്റി വിതുമ്പുന്നു എൻ മനം. വറ്റാത്ത സ്നേഹത്തിൻ വിത്ത് മുളപ്പിക്കാൻ മറ്റാരുമില്ലന്നറിവതില്ലേ.
ശൂന്യമായ് തീർന്നൊരീ ഹൃദയത്തിലേക്ക് നീ…
[5:11 PM, 8/29/2026] Ravi Thodupuzha: കവിത: വിപത്ത്.
രചന : രവി തൊടുപുഴ

പുകയിലച്ചുരുളിലേക്കൊ ഴുകിയെത്തുന്നിതാ
പുതുനാമ്പുകൾ മണ്ണിനവകാശികൾ
ഊർജ്ജം കെടുത്തുന്ന വീര്യത്തിനായി-
ട്ടരുതാത്ത വേലകൾ ചെയ്തിടുന്നു.

കാർന്നു തിന്നീടുന്ന പേവിഷങ്ങൾ തേടി
അലയുന്നു കുട്ടികൾ കൂട്ടമായി
കാണാത്ത കാഴ്ചകൾ, കേൾക്കാത്ത വാർത്തകൾ,
നാടിന്റെ സ്വൈര്യം കെടുത്തിടുന്നു.

പെട്ടിക്കടയിലും, പള്ളിക്കൂടത്തിലും
മിഠായിരൂപത്തിലെത്തിടുന്നു
അടിമയായ് മാറുന്ന പിഞ്ചുപൈതങ്ങളെ
തെരുവിലെ ചന്തയിൽ വിറ്റിടുന്നു.

നവമാധ്യമങ്ങളിൽ കെണിയൊരുക്കി വല വീശിയെത്തും കശ്മലന്മാർ.
ഇരകളായ് മാറുന്ന ബാല്യങ്ങളിൽ നിന്നുയിരുന്നു രോദനം നാട് നീളെ.

ക്രോധം ശമിക്കാത്ത കാട്ടുനായേപ്പോലെ
ശൗര്യം വഹിക്കും പുഴുക്കുത്തുകൾ
റാഞ്ചിപ്പെറുക്കുന്നു കുഞ്ഞുങ്ങളെ നോക്കി
കണ്ണടക്കുന്നിതോ സിംഹാസനം!!

സിരകളിൽ ലഹരി നിറച്ചീടുവാനായി
പണയപ്പെടുത്തുന്നു ജീവിതങ്ങൾ
വഴിമാറിയൊഴുകും കുരുന്നുകുഞ്ഞുങ്ങളെ
കാർന്നു തിന്നീടും കരിന്തേളുകൾ.

മുലപ്പാൽ ചുരത്തിയ മാറിടം പോലുമേ
പിളർക്കാൻ മടിയില്ലാക്കാഴ്ച്ചയെങ്ങും.
കട്ടിളപ്പടിയിൽ നിന്നുയരുന്ന രോദനം
കാണാത്ത പോലെ നടന്നു പോകും.

ഗതിമാറിയൊഴുകുന്ന യുവതയെ തടയുവാൻ
തടയണ തീർക്കേണ്ട കാലമായി
ആർക്കാർക്കും വേണ്ടാത്ത കാട്ടുപൂവോ
വിരിഞ്ഞസ്തമിക്കുന്നു യുവചേതന?

ഉഴുതുമറിച്ചിടാൻ കാലമായി, വേഗ-
മുണരുവിൻ പ്രിയമുള്ള കൂട്ടുകാരേ,
ഇടിമുഴക്കം പോലെ പ്രതികരിക്കൂ, നല്ല
തീ മാരിയായെങ്ങും പെയ്തിറങ്ങൂ.

വിശ്വത്തിലെങ്ങുമേ നടമാടുമിത്തരം
വിഷലിപ്ത സമ്പ്രദായങ്ങൾ മാറ്റാൻ
വീറോടെ പടപൊരുതീടുവാനൊന്നിക്കാം
വിശ്വാസത്തോടെയണിനിരക്കാം.
അണയാത്ത ദീപമായ്,
നാടിൻ പ്രകാശമായ്
കരുതലിൻ സ്നേഹം പകർന്നുനൽകാം

You can share this post!