ക്ഷൗരം

ആണായാൽ മീശ വേണം
ആയത് കണിശം.
താടിവേഷംബഹുവിശേഷം.
താടി തന്നെ എത്ര തരം
വെറും താടി
ബുൾഗാനിൻ താടി
ഊശാന്താടി…
മുഴുനീളൻ താടിക്കാർ
ഭാഗൃവാന്മാർ..
അവക്ക് ക്ഷൗരമേവേണ്ട. പൊടിമീശയുള്ള പെണ്ണുങ്ങൾ
പിണങ്ങേണ്ട
നാണിക്കേണ്ട
ഇവർക്കും ക്ഷൗരം വേണ്ട.
രോമത്തിനും ഭാഗൃമുണ്ട്.
ദിനം തോറും വളരാതിരിക്കാൻ
അരിഞ്ഞ് കളയുന്നവർ…
ഒരു പീഢയുമില്ലാതെ
കരലാളനം കിട്ടുന്നവർ…
കറുപ്പിക്കലും
വെളുപ്പിക്കലും
വെടിപ്പാക്കലും.
മനുഷൃരും രോമവും
ഒരേ തൂവൽപക്ഷികൾ..
……………..

You can share this post!