ക്യാൻസർ രോഗികൾ പരിഭ്രമിക്കേണ്ട

കൊറോണ രോഗ ത്തെ കുറിച്ച് കഴിഞ്ഞ നാലു മാസമായി നാം കേട്ടു വരികയാണല്ലോ . എന്തെല്ലാം കരുതലുകൾ നമ്മൾ എടുക്കണം, എന്തെല്ലാം ആണ് അതിന്റെ രോഗലക്ഷണങ്ങൾ മുതലായ വിഷയങ്ങൾ മാധ്യമങ്ങളിലും മറ്റും എന്നും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ.

എന്നാൽ കാൻസർ ബാധിതർ COVID നെ വളരെ ഭയത്തോടെയാണ് കാണുന്നത്. എന്നാൽ അങ്ങനെയുള്ള ഒരു കാഴ്ചപ്പാട് ആവശ്യമില്ല. കാൻസർ ചികിത്സ കഴിഞ്ഞ് രോഗം ഭേദമായവർ എല്ലാ നിലയിലും മറ്റുള്ളവരെ പോലെയാണ്. അവർക്ക് സാധാരണയായി ട്ടുള്ള കരുതൽ (mask, സോഷ്യൽ ഡിസ്റ്റൻസിങ്, കയ് കഴുകൽ തുടങ്ങി പ്രതിരോധ നടപടികൾ ) മതിയാകും. എന്നാൽ, ചികിത്സയിൽ ഇരിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ആവശ്യം തന്നെ യാണ്.

കാൻസർ ചികിത്സ കളായ കീമോതെറാപ്പിയും റേഡിയേഷനും മറ്റും രോഗിയുടെ പ്രതിരോധശക്തിയെ ഒരു പരിധിവരെ കുറച്ചു എന്നു വരാം. ഇവർ ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുക, ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക, ശരീര ശുചിത്വം ശരിയായി പാലിക്കുക. പൊതു യാത്ര വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക. കൂടാതെ COVID ലക്ഷണങ്ങൾ ആയ, പനി ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം, വയറിളക്കം, ന്യൂമോണിയ, തുടങ്ങിയ വിഷമങ്ങൾ അനുഭവപ്പെട്ടാൽ ഉടനെതന്നെ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുക. ഡോക്ടർ, അത് കൊറോണ വൈറസ് മൂലം ആണോ അതോ സാധാരണ ആയി ഉണ്ടാകുന്ന വിഷമങ്ങളാണോ എന്നറിയൂവാനുള്ള പരിശോധകൾ ചെയ്തു വേണ്ട ചികിത്സ തരും. ചുരുക്കത്തിൽ ക്യാൻസർ രോഗികൾ പരിഭ്രമിക്കേണ്ട. അവർക്ക് ജാഗ്രത ഉണ്ടായാൽ മാത്രം മതി.

. Dr.C.N Mohanan nair.Sr.Consultant Oncologist. Kochi.Log on drmohanannair.com.Visit FB Mohan nair
🌈
🌈
🙏🏻

You can share this post!