
കൊത്ത്
ഞാൻ
നിന്നെ കൊത്തി
നീ
എന്നെ കൊത്തി,
കൊത്തു
തുടർന്നുപടർന്നു
വിടർന്നുപറന്നു;
ഭൂഖണ്ഡങ്ങൾതൻ
ജ്ഞാതാ,ജ്ഞാത ഭ്രമണപഥങ്ങൾ ചുറ്റിത്താണ്ടിമടങ്ങി
മണ്ണിരകാക്കുംമണ്ണിൽ:
കർമ്മം മെനയാൻ!
ഒരുമുലയിൽ സൂര്യൻ
മറുമുലയിൽ ചന്ദ്രൻ
ഒരു കയ്യിൽ തൂവൽ
മറുകയ്യിൽ ആഗ്നേയാസ്ത്രം
ഒരുനിമിഷം മനനം
മറുനിമിഷം വിപിനം
ഒരുകണ്ണിൽ പുലിനോട്ടം
മറുകണ്ണിൽ മാനോട്ടം
കൊത്തിക്കൊത്തിയെടുക്കും
നമ്മൾ
ഉത്തരമില്ലാശിൽപ്പങ്ങൾ!
കുറുങ്കവിതകൾ
ഇക്കിൾ
കൂട്ടികൾക്ക് ‘ഇക്കി’ളെടുക്കുമ്പോൾ
മൂർദ്ധാവിൽതട്ടും
പഴങ്കൈകൾ;
തട്ടികൊണ്ടേ
‘വളരാനെന്നു
പഴന്നാവുകൾ’!
തട്ടാനറിയാത്ത
കൈകളിൽ
തട്ടുകൊളളാതെ
തെരുവിൽ
മുരടിച്ച കൂട്ടികൾ.
അർത്ഥം
നഗ്നതനാണ-
മുടുക്കുന്നത്
അർദ്ധവിരാമചിഹ്നം തെളിയുന്നേരംമാത്രം.
കൂഞ്ഞ്
മരിക്കൂവോളം
അമ്മയുടെ ഒക്കത്ത്,
അച്ഛന്റെ മടിയിൽ
കുഞ്ഞായിരുന്നെങ്കിൽ മർത്ത്യർ!
മറക്കില്ലമ്മയെ,അച്ഛനെ!
ജാതി “കാ”തിന്നാതെ,
രാ……….യം മണക്കാത്ത
വിശുദ്ധവായു ശ്വസിച്ചിടാം
