കുരുന്ന്/രമ പി നായർ

മന്ദമായി വീശുന്ന മാരുതൻ കൊണ്ടുപോയ്
മന്ദാരപുഷ്പത്തിൻ സൗരഭ്യത്തെ
ചെഞ്ചുണ്ടിൽ പുഞ്ചിരിയായവൻ ചുറ്റുന്നു രണ്ടു നാളായിയീച്ചുറ്റുവട്ടം
മൊട്ടൊന്നു കൂമ്പിയാൽ തട്ടിയും മുട്ടിയും ഒട്ടി നിന്നിടുമീവേട്ടക്കാരും
പട്ടം പറപ്പിച്ചും വട്ടംകറക്കിയും
കുട്ടി മനസ്സിലിടം പിടിക്കും
ചുണ്ടിലൂറുന്നൊരു മാസ്മര ഗന്ധത്തിൽ കുണ്ടിലാകുന്നുയീപൊൻകുരുന്നും
കട്ടും കവർന്നിട്ടും ചൊൽപ്പടിയാക്കുന്ന കുട്ടികളെ കാത്തങ്ങൊട്ടനേകം
കട്ടായക്കാർ വന്നു വാക്കുറപ്പിക്കുന്ന
നാട്ടിലാണിന്നുനാം ഓർക്കവേണം
ചേറ്റിലൊഴുകുന്ന കാട്ടാറുംപൊന്തയും
കാത്തിരിക്കുന്നുവീസൗരഭ്യത്തെ
കാട്ടിൽ നടക്കുന്ന ക്രൂരത ഇപ്പോഴീ നാട്ടിലേക്കും കൂടിയെത്തിയെന്നോ
ഇന്നലെയുണ്ടായൊരിക്കുരുന്നീവക കുന്നായ്മയൊന്നുമറിയാത്തവർ
ജല്പനം ചെയ്യുന്ന മാതാക്കന്മാരുടെ നെഞ്ചുപൊട്ടുന്നതിന്നാരറിയു
നേർത്തു പോയ് അമ്മതൻ സങ്കടം ഇന്നിന്റെ കൂർത്തമുനയുള്ള വക്കാ ലത്തിൽ
ഓർത്തു പലവട്ടമീഭൂമിയെങ്ങനെ ഏറ്റുവാങ്ങുന്നുയീക്രൂരതകൾ.
നൂറിലിന്നാറല്ല, യേറുന്ന പീഡനം കാർന്നുതിന്നുയീതാരുണ്യത്തെ
നാട്യങ്ങൾ ഈവിധം ഭൂമിയിലിപ്പോഴും കോട്ടങ്ങൾ ഇല്ലാതരങ്ങേറുമ്പോൾ കൊള്ളിയാൻ പോലുള്ള കള്ളങ്ങൾ കൊണ്ടിന്നുള്ളം തകരുന്ന മാതൃജന്മം

You can share this post!