ഇരിങ്ങാലക്കുട
“ഇരുചാലിക്കിട”യിങ്കൽ
മരുവുന്നോരു നാടിത്
“ഇരുന്നു ശാല കൂടെ”ന്നും
കരുതുന്നുണ്ടു നാടിനെ !
കൂടൽമാണിക്യം
കൂടുവിട്ട പതംഗത്തിൻ
കൂടാണോരോ ശരീരവും
ആടലെല്ലാമകറ്റീടാൻ
കൂടൽമാണിക്യമാശ്രയം!
ഉണ്ണായിവാര്യർ
ഉണ്ണായിവാര്യരെന്നുള്ളിൽ
കണ്ണാടിക്കു സമൻ കവി
എണ്ണാനാവാത്ത വർഷങ്ങൾ
മണ്ണാകാതെ ലസിച്ചിടും!
നളചരിതം
നരൻ്റെ ജീവിതം തന്നെ
വരമാം ഗുണവും തഥാ
തരമായേവമുൾച്ചേർത്തു
ചരിതം നളകാവ്യവും!
— കെ. ദിനേശ് രാജാ